ഇടുക്കി: മഹാശിലായുഗത്തിന്‍റെ അവശേഷിപ്പുകള്‍ നിരവധിയുള്ള ജില്ലയാണ് ഇടുക്കി. പുരാവസ്തുവകുപ്പ് കണ്ടെത്താത്ത ഇത്തരം അടയാളങ്ങളും അവശേഷിപ്പുകളും ഇപ്പോഴും ജില്ലയിൽ ധാരാളമുണ്ട്. അത്തരത്തിലൊന്നാണ് ഉരള്‍പ്പാറയിലെ ഉരലും, കല്ലുകളും. ഈ ചരിത്ര അവശേഷിപ്പുകൾ കാത്ത് സൂക്ഷിക്കുന്ന ഒരു കാവല്‍ക്കാരനും ഇവിടെയുണ്ട്.
നൂറ്റാണ്ടുകള്‍ക്ക് മുമ്പുള്ള നിരവധി കുടിയേറ്റങ്ങളുടേയും അതിജീവനത്തിന്‍റേയും ചരിത്രം നിറഞ്ഞ് നില്‍ക്കുന്ന മണ്ണാണ് ഇടുക്കിയുടെ മലയോരം. മുനിയറകളും നന്നങ്ങാടികളുമെല്ലാം ഓരോ കാലഘട്ടത്തിലെ മനുഷ്യ ജീവിതങ്ങളുട കഥ പറയുന്ന ചരിത്ര ശേഷിപ്പുകളാണ്.
Read Also: രാജ്യത്തെ ഏറ്റവും വലിയ ഫ്ലോട്ടിംഗ് സോളാർ പവർ പ്ലാന്റായി കായംകുളം താപവൈദ്യുതി നിലയം
ഇന്നും ഇടുക്കിയുടെ മലമുകളുകളില്‍ ചരിത്ര ഗവേഷകര്‍ കണ്ടെത്താത്ത നിരവധി ചരിത്ര ശേഷിപ്പുകളുണ്ട്. അതിലൊന്നാണ് ശാന്തമ്പാറ പഞ്ചായത്തിലെ മുല്ലത്തറിയില്‍ നിന്നും രണ്ട് കിലോമീറ്റര്‍ ഇയരത്തിലുള്ള ഉരല്‍പ്പാറ. ഇത് ആര് നിര്‍മ്മിച്ചെന്നോ ചരിത്രമെന്തെന്നോ ആര്‍ക്കും അറിയില്ല. ഇതിന് സമീപത്തായി കളിക്കളം പോലെ വരച്ചിട്ടിരിക്കുന്ന അടയാളപ്പെടുത്തലുണ്ട്.
ഇതിന് സമീപത്ത് തന്നെയുള്ള മറ്റൊരിടത്താണ് കൂറ്റന്‍ കല്ലുപാളികള്‍ കുത്തി നിര്‍ത്തിയിരിക്കുന്ന പ്രദേശമുള്ളത്. ഇത് മരിച്ചവരെ അടക്കം ചെയ്ത സ്ഥലമാണെന്നാണ് പറയപ്പെടുന്നത്. ചരിത്ര ശേഷിപ്പാണെന്നത് കൊണ്ട് തന്നെ ഇത് സ്ഥിതി ചെയ്യുന്ന ഏലത്തോട്ടത്തിന്‍റെ കാവല്‍ക്കാരനായ ബിദുമോന്‍ തന്നെയാണ് ഇത് കാത്ത് സൂക്ഷിച്ച് പോരുന്നത്.
Read Also: തിരുവനന്തപുരത്ത് അഞ്ചാം ക്ലാസുകാരനെ തെരുവുനായ കടിച്ചു; തെരുവുനായ ശല്യം സംസ്ഥാനത്ത് അതിരൂക്ഷം
ഇതോടൊപ്പം തന്നെ ശങ്ക് മുദ്രയുള്ള കല്ലുകളും ഇവിടെ കാണാന്‍ സാധിക്കും. തിരുവിതാം കൂര്‍ രാജഭരണകാലത്ത് ലഭിച്ച പട്ടയങ്ങളാണ് മേഖലയിലുള്ളത് അതുകൊണ്ട് തന്നെ അന്ന് പതിച്ച് നല്‍കിയ സ്ഥലത്തിന്‍റെ അതിര്‍ത്തി വേര്‍തിരിച്ച കല്ലുകളാണിവയെന്നാണ് കരുതപ്പെടുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...