'രാജാ രവി വർമ്മയ്ക്ക് ഭാരതരത്ന നൽകണം';ആവശ്യമുന്നയിച്ച് കിളിമാനൂർ കൊട്ടാരം

 രവി വർമ്മയുടെ ജന്മദിനത്തോടനുബന്ധിച്ച് ഡൽഹിയിൽ നടത്തിയ ചടങ്ങിലാണ് കേന്ദ്ര സാംസ്കാരിക വകുപ്പ് മന്ത്രിക്ക് മുന്നിൽ കൊട്ടാരം പ്രതിനിധി ആവശ്യം അറിയിച്ചത്

Written by - Zee Malayalam News Desk | Last Updated : Jul 2, 2022, 09:02 AM IST
  • രാജാക്കന്മാർക്കിടയിലെ ചിത്രകാരനും ചിത്രകാരന്മാർക്കിടയിലെ രാജാവുമെന്നായിരുന്നു രാജാ രവിവർമ്മ അറിയപ്പെട്ടിരുന്നത്
  • രാജാ രവിവർമ്മയ്ക്ക് ഭാരതരത്ന നൽകി ആദരിക്കണമെന്നാണ് ആവശ്യം
 'രാജാ രവി വർമ്മയ്ക്ക് ഭാരതരത്ന നൽകണം';ആവശ്യമുന്നയിച്ച് കിളിമാനൂർ കൊട്ടാരം

ഡൽഹി:വിശ്വവിഖ്യാത ചിത്രകാരൻ രാജാ രവി വർമ്മയക്ക് ഭാരതരത്ന നൽകണമെന്ന ആവശ്യവുമായി കിളിമാനൂർ കൊട്ടാരം. രവി വർമ്മയുടെ ജന്മദിനത്തോടനുബന്ധിച്ച് ഡൽഹിയിൽ നടത്തിയ ചടങ്ങിലാണ് കേന്ദ്ര സാംസ്കാരിക വകുപ്പ് മന്ത്രിക്ക് മുന്നിൽ കൊട്ടാരം പ്രതിനിധി ആവശ്യം അറിയിച്ചത്. 

രാജാക്കന്മാർക്കിടയിലെ ചിത്രകാരനും ചിത്രകാരന്മാർക്കിടയിലെ രാജാവുമെന്നായിരുന്നു രാജാ രവിവർമ്മ അറിയപ്പെട്ടിരുന്നത്. യൂറോപ്യൻ കലയായി ചിത്രരചന നിലകൊണ്ടിരുന്ന കാലത്താണ് അവർണ്ണനീയമായ ചിത്രങ്ങളിലൂടെ രാജാ രവിവർമ്മ ചിത്രകലയുടെയും സാംസ്കരികതയുടേയും ഉന്നമനത്തിന് വഴിവച്ചത്. ഇന്നും വിശ്വവിഖ്യാതമായി നിലകൊള്ളുന്ന നിരവധി ചിത്രങ്ങൾ സമ്മാനിച്ച രാജാ രവിവർമ്മയ്ക്ക് ഭാരതരത്ന നൽകി ആദരിക്കണമെന്ന ആവശ്യം മുന്നോട്ട് വച്ചിരിക്കുകയാണ് കിളിമാനൂർ കൊട്ടാരം. 

രവിവർമ്മയുടെ ജന്മദിനത്തോടനുബന്ധിച്ച് ഡൽഹിയിൽ നടന്ന പരിപാടിയിൽ കൊട്ടാരം പ്രതിനിധി രാമവർമ്മ ആവശ്യം കേന്ദ്ര സാംസ്കാരിക വകുപ്പ് മന്ത്രി കിഷൻ റെഡ്ഡിക്ക് മുന്നിൽ വച്ചു. രാജാ രവിവർമ്മ ഭാരതത്തിന്റെ നിധിയാണെന്നും ഭാരതരത്നയ്ക്ക് അർഹനാണെന്നും കൊട്ടാരം പ്രതിനിധി രാമവർമ്മ പറഞ്ഞു. ആവശ്യം കേന്ദ്രസർക്കാർ പരിഗണിക്കുമെന്നാണ് കൊട്ടാരത്തിന്റെ പ്രതീക്ഷ. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

 

 

 

 

Trending News