പാലാ ഉപതിരഞ്ഞെടുപ്പ്: മാണി സി കാപ്പന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി

പാലാ ഉപതിരഞ്ഞെടുപ്പില്‍ മാണി സി കാപ്പന്‍ തന്നെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി.

Last Updated : Aug 28, 2019, 01:40 PM IST
പാലാ ഉപതിരഞ്ഞെടുപ്പ്: മാണി സി കാപ്പന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി

തിരുവനന്തപുരം: പാലാ ഉപതിരഞ്ഞെടുപ്പില്‍ മാണി സി കാപ്പന്‍ തന്നെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി.

രാവിലെ നടന്ന എന്‍സിപി സംസ്ഥാന കമ്മിറ്റി യോഗം ആണ് സ്ഥാനാര്‍ഥിത്വം സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. 

അതേസമയം, വൈകുന്നേരം നടക്കുന്ന എല്‍ഡിഎഫ് സംസ്ഥാന സമിതി യോഗത്തില്‍ എന്‍സിപി തീരുമാനം അറിയിക്കും. ശേഷം മാത്രമേ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുകയുള്ളൂ.  

ഇത് നാലാം തവണയാണ് മാണി സി കാപ്പന്‍ പാലായില്‍ അങ്കത്തിനിറങ്ങുന്നത്. കഴിഞ്ഞ മൂന്നു തവണയും കെ. എം. മാണിയോടായിരുന്നു അദ്ദേഹം പരാജയപ്പെട്ടത്. 2006 മുതല്‍ പാലായില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഇദ്ദേഹമായിരുന്നു. 

എല്‍ഡിഎഫിന്‍റെ പാലാ സീറ്റ് എന്‍.സി.പിക്കാണ് നല്‍കിയിട്ടുള്ളത്.

അതേസമയം, മണ്ഡലത്തിലെ വ്യക്തി ബന്ധങ്ങള്‍ വോട്ടാക്കി മാറ്റുക തന്നെയാണ് ലക്ഷ്യമെന്ന് മാണി സി കാപ്പന്‍ പറഞ്ഞു. കൂടാതെ, കേരള കോണ്‍ഗ്രസിലെ അധികാര അധികാര തര്‍ക്കം പാര്‍ട്ടിയ്ക്ക് ഗുണം ചെയ്യുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. തിരഞ്ഞെടുപ്പിന് മുന്നോടിയായി മണ്ഡലത്തിലെയും ജില്ലയിലെയും പാര്‍ട്ടി ഭാരവാഹികളുടെ യോഗവും പാലായില്‍ നടന്നു.  

എന്നാല്‍, കഴിഞ്ഞ മൂന്നു തിരഞ്ഞെടുപ്പുകളിലും കണ്ട വസ്തുത മാണി സി കാപ്പന് ജനപ്രീതി വര്‍ദ്ധിക്കുന്നത് തന്നെയാണ്. ഈ വര്‍ദ്ധിച്ച ജനപ്രീതി വിജയമാക്കി മാറ്റാനുള്ള ശ്രമമാണ് ഇത്തവണ എന്‍സിപി നടത്തുക. എന്നാല്‍, മാണിയ്ക്ക് ശേഷം പാലായെ മാണിതന്നെ നയിക്കുമോ? കാത്തിരുന്നു കാണാം...

 

Trending News