Man Animal Conflict|മനുഷ്യ - വന്യജീവി സംഘര്‍ഷം: വനം മന്ത്രി പദ്ധതി രേഖ മുഖ്യമന്ത്രിക്ക് കൈമാറി

ജനവാസ മേഖലകളില്‍ വന്യമൃഗങ്ങള്‍ പ്രവേശിക്കാതിരിക്കുന്നതിനുള്ള മുന്‍കരുതലുകള്‍ അടക്കം അടങ്ങുന്നതാണ് ഇത്

Written by - Zee Malayalam News Desk | Last Updated : Nov 9, 2021, 07:04 PM IST
  • അടിയന്തര നടപടികള്‍ക്കായി ദ്രുതകര്‍മസേനകള്‍ രൂപീകരിക്കും
  • മനുഷ്യനും വന്യമൃഗങ്ങളും നേരിട്ട് കണ്ടുമുട്ടുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കും.
  • മറ്റ് ചെടികള്‍ എന്നിവ നിരനിരയായി കൂട്ടമായി വച്ചുപിടിപ്പിച്ച് ജൈവവേലി തയാറാക്കും.
Man Animal Conflict|മനുഷ്യ - വന്യജീവി സംഘര്‍ഷം: വനം മന്ത്രി പദ്ധതി രേഖ മുഖ്യമന്ത്രിക്ക് കൈമാറി

Trivandrum: മനുഷ്യ - വന്യജീവി സംഘര്‍ഷം തടയുന്നതിന് വനം വകുപ്പ് തയാറാക്കിയ പദ്ധതി രേഖ  മുഖ്യമന്ത്രി പിണറായി വിജയന് വനം-വന്യജീവി വകുപ്പു മന്ത്രി എ.കെ.ശശീന്ദ്രന്‍ കെമാറി. 

ജനവാസ മേഖലകളില്‍ വന്യമൃഗങ്ങള്‍ പ്രവേശിക്കാതിരിക്കുന്നതിനുള്ള മുന്‍കരുതലുകള്‍, വന്യജീവി ആക്രമണം ഉണ്ടാകാനിടയുള്ള പ്രദേശങ്ങളില്‍ എസ്എംഎസ് മുതലായവ വഴിയുള്ള മുന്നൊരുക്കങ്ങള്‍ അടക്കം നടപ്പാക്കും.

ALSO READ: Migrant Worker Murder| കുടുംബ പ്രശ്നം: പാലക്കാട് ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിൽ സംഘർഷം, ഒരാൾ മരിച്ചു

ഡ്രോണുകള്‍ ഉപയോഗിച്ചുള്ള തിരച്ചിലുകള്‍, കാട്ടുപന്നികളുടെ ശല്യം നിയന്ത്രിക്കുന്നതിനുള്ള നടപടികള്‍, വന്യ മൃഗസംരക്ഷണ കേന്ദ്രങ്ങള്‍ സ്ഥാപിക്കല്‍, അപകടകാരികളായ വന്യ മൃഗങ്ങളെ കൈകാര്യം ചെയ്യുന്നതിനുള്ള നടപടികള്‍,വിളനാശത്തിന് ഇന്‍ഷ്വറന്‍സ്  ഉള്‍പ്പെടെയുള്ളവ പ്രതിപാദിക്കുന്നതാണ് പദ്ധതി രേഖ.

മനുഷ്യ വാസസ്ഥലങ്ങളിലും കൃഷിഭൂമിയിലും ആനകള്‍ പ്രവേശിക്കുന്നത് തടയാന്‍ കിടങ്ങുകള്‍, സൗരോര്‍ജ വേലികള്‍, തൂക്കിയിടാവുന്ന സോളാര്‍ വേലി, വന്യമൃഗങ്ങളെ അകറ്റി നിര്‍ത്തുന്ന തരം ചെടികള്‍ വച്ചുപിടിപ്പിക്കുക. ആനമയക്കി, ശക്തി കൂടിയ മുളക് ചെടികള്‍, വന്യമൃഗങ്ങള്‍ക്ക് കടന്നുവരാന്‍ തടസം സൃഷ്ടിക്കുന്ന തരം പനകള്‍, മറ്റ് ചെടികള്‍ എന്നിവ നിരനിരയായി കൂട്ടമായി വച്ചുപിടിപ്പിച്ച് ജൈവവേലി തയാറാക്കും.
  
മനുഷ്യനും വന്യമൃഗങ്ങളും നേരിട്ട് കണ്ടുമുട്ടുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കും. ഇതിനായി വിവിധ പ്രദേശങ്ങളില്‍ ഉള്ളവരെ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള സാമൂഹ്യമാധ്യമ ഗ്രൂപ്പുകള്‍ ഉണ്ടാക്കും. അവര്‍ നല്‍കുന്ന വിവരങ്ങള്‍ പരിശോധിച്ച് ദ്രുതകര്‍മസേന കൈകാര്യം ചെയ്യുന്ന കണ്‍ട്രോള്‍ റൂമുകള്‍ വഴി ഇലക്ട്രോണിക് സന്ദേശമായി (എസ്.എം.എസ് ഉള്‍പ്പെടെ) രജിസ്റ്റര്‍ ചെയ്യപ്പെട്ട ആളുകള്‍ക്ക് മുന്നറിയിപ്പായി നല്‍കും.

Also Read: kottayam | കോട്ടയത്ത്‌ നാലംഗ കുടുംബം ആസിഡ് കുടിച്ച് ആത്മഹത്യക്ക് ശ്രമിച്ചു; അമ്മയും മകളും മരിച്ചു

വന്യമൃഗങ്ങളുടെ സാന്നിധ്യം കണ്ടെത്തി അറിയിപ്പ് നല്‍കുന്നതിനും ഡ്രോണുകള്‍ ഉണ്ടാക്കുന്ന ശബ്ദം വഴി ആനകളെ തുരത്തുന്നതിനും നടപടി സ്വീകരിക്കും.ഉപഗ്രഹസംവിധാനം, ജി.എസ്.എം സാങ്കേതികവിദ്യ തുടങ്ങിയവ വഴിയും ജി.പി.എസ് പ്രകാരവും വന്യജീവികളുടെ സാന്നിധ്യം കണ്ടെത്തും.പ്രശ്‌നക്കാരായ മൃഗങ്ങള്‍ക്ക് റേഡിയോ കോളര്‍ ഘടിപ്പിക്കും. ഇത്തരം മൃഗങ്ങളെ കൂടുകള്‍ വച്ചോ മറ്റു വിധത്തിലോ വനത്തിലേയ്ക്ക്   തുരത്തിയോടിച്ചോ പിടികൂടി വിദൂര സ്ഥലങ്ങളില്‍ എത്തിച്ചോ തിരിച്ചുവരുന്നത് തടയും.
           
 അടിസ്ഥാന സൗകര്യങ്ങളും മനുഷ്യവിഭവശേഷിയും വര്‍ദ്ധിപ്പിക്കലിന്റെ ഭാഗമായി  അടിയന്തര നടപടികള്‍ക്കായി ദ്രുതകര്‍മസേനകള്‍ രൂപീകരിക്കും. സേനാ ബലം വര്‍ധിപ്പിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ വഴി മനുഷ്യജീവനും സ്വത്തിനും ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍ തടയാന്‍ സാധിക്കുന്നതാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News