Israel-Palestine Conflict: ഹമാസിന്റെ ബോംബ് ആക്രമണത്തിന് മറുപടിയായി ​ഗാസയിലെ ഹമാസ് കേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തി ഇസ്രയേൽ

ഹമാസിന്റെ ഭാ​ഗത്ത് നിന്നും പ്രകോപനപരമായ നീക്കങ്ങൾ ഉണ്ടായാൽ ഏത് സാഹചര്യത്തെയും നേരിടാൻ തയ്യാറാണെന്ന് ഇസ്രയേൽ സേന അറിയിച്ചു

Written by - Zee Malayalam News Desk | Last Updated : Jun 16, 2021, 09:53 AM IST
  • ഗാസയിൽ നിന്ന് ബോംബുകൾ വർഷിച്ചതിന് പിന്നാലെയാണ് ഇസ്രയേലിന്റെ പ്രത്യാക്രമണം
  • ഖാൻ യൂനിസിലേയും ​ഗാസ സിറ്റിയിലേയും ഹമാസിന്റെ സൈനിക താവളങ്ങളിലേക്കാണ് ആക്രമണം നടത്തിയതെന്ന് ഇസ്രയേൽ സേന വ്യക്തമാക്കി
  • 11 ദിവസത്തെ പോരാട്ടം അവസാനിപ്പിച്ച് മെയ് 21ന് ഇരുവിഭാ​ഗവും വെടിനിർത്തൽ പ്രഖ്യാപിച്ചതിന് ശേഷമുള്ള ആദ്യത്തെ ഏറ്റവും വലിയ ആക്രമണമാണിത്
  • ​ഹമാസിന്റെ ബലൂൺ ബോംബ് ആക്രമണത്തെ തുടർന്ന് ​ഗാസ അതിർത്തിക്കടുത്തുള്ള ഇരുപതോളം പാടങ്ങളിൽ തീപിടിത്തമുണ്ടായി
Israel-Palestine Conflict: ഹമാസിന്റെ ബോംബ് ആക്രമണത്തിന് മറുപടിയായി ​ഗാസയിലെ ഹമാസ് കേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തി ഇസ്രയേൽ

ഗാസ സിറ്റി: ​ഗാസയിലെ ഹമാസ് കേന്ദ്രങ്ങളെ ലക്ഷ്യംവച്ച് വീണ്ടും ഇസ്രയേലിന്റെ വ്യോമാക്രമണം (Air strike). ​ഗാസയിൽ നിന്ന് ബോംബുകൾ വർഷിച്ചതിന് പിന്നാലെയാണ് ഇസ്രയേലിന്റെ പ്രത്യാക്രമണം. ഖാൻ യൂനിസിലേയും ​ഗാസ സിറ്റിയിലേയും ഹമാസിന്റെ സൈനിക താവളങ്ങളിലേക്കാണ് ആക്രമണം (Attack) നടത്തിയതെന്ന് ഇസ്രയേൽ സേന വ്യക്തമാക്കി.

11 ദിവസത്തെ പോരാട്ടം അവസാനിപ്പിച്ച് മെയ് 21ന് ഇരുവിഭാ​ഗവും വെടിനിർത്തൽ പ്രഖ്യാപിച്ചതിന് ശേഷമുള്ള ആദ്യത്തെ ഏറ്റവും വലിയ ആക്രമണമാണിത്. ​ഹമാസിന്റെ ബലൂൺ ബോംബ് ആക്രമണത്തെ (Bomb attack) തുടർന്ന് ​ഗാസ അതിർത്തിക്കടുത്തുള്ള ഇരുപതോളം പാടങ്ങളിൽ തീപിടിത്തമുണ്ടായി.

ALSO READ: Israel-Palestine conflict: സം​ഘ​ര്‍‌​ഷ​ത്തി​ന് വി​രാ​മം, ഫലം കണ്ടത് ഈ​ജി​പ്തി​ന്‍റെ ഇടപെടല്‍

​ഹമാസിന്റെ ഭാ​ഗത്ത് നിന്നും പ്രകോപനപരമായ നീക്കങ്ങൾ ഉണ്ടായാൽ ഏത് സാഹചര്യത്തെയും നേരിടാൻ തയ്യാറാണെന്ന് ഇസ്രയേൽ സേന അറിയിച്ചു. ഇസ്രയേലും ഹമാസും തുടർച്ചയായി നടത്തിവന്ന ആക്രമണങ്ങൾ അമേരിക്കയുടെ കടുത്ത സമ്മർദ്ദത്തിന്റെയും ഈജിപ്തിന്റെയും ഖത്തറിന്റെയും നേതൃത്വത്തിൽ നടന്ന ചർച്ചകളുടെയും ഫലമായാണ് അവസാനിപ്പിച്ചത്.

11 ദിവസം നീണ്ട സംഘർഷം കനത്ത നാശനഷ്ടമാണ് വരുത്തിയത്. സംഘർഷത്തിൽ ​ഗാസയിൽ മാത്രം 232 പലസ്തീൻകാരാണ് കൊല്ലപ്പെട്ടത്. സംഘർഷത്തിൽ 1710 പേർക്ക് പരിക്കേറ്റു. 58,000 പലസ്തീനികൾ പാലായനം ചെയ്തു. ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തിൽ ഇസ്രയേലിൽ ഒരു കുട്ടിയടക്കം 12 പേർ കൊല്ലപ്പെട്ടിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് 

Trending News