മല്ലു ഹിന്ദു വാട്സ്ആപ് ഗ്രൂപ്പ് കേസിൽ വ്യവസായ വകുപ്പ് ഡയറക്ടർ കെ. ഗോപാലകൃഷ്ണൻ ഐഎസിനെതിരെ ഗുരുതരാരോപണങ്ങൾ ഒഴിവാക്കി ചാർജ മെമ്മോ. പൊലീസിൽ വ്യാജ പരാതി നൽകിയതും മുസ്ലീം ഗ്രൂപ്പ് ഉണ്ടാക്കിയതും ചാർജ് മെമ്മോയിൽ ഉൾപ്പെടുത്തിയിട്ടില്ല.
ഉദ്യോഗസ്ഥ പൊലീസിന് നൽകിയ സ്ക്രീൻഷോട്ടും, റിപ്പോർട്ടും ചാർജ് മെമ്മോയിൽ സർക്കാർ ഉൾപ്പെടുത്തിയില്ല. ഐഎഎസുകാർക്കിടയിൽ വിഭാഗീയതയുണ്ടാക്കാൻ ശ്രമിച്ചു എന്ന് മാത്രമാണ് മെമ്മോയിൽ പറയുന്നത്.
Read Also: ഹേമ കമ്മിറ്റി റിപ്പോർട്ട്: സർക്കാർ വെട്ടിയ ഭാഗങ്ങൾ പുറത്ത് വരുമോ? തീരുമാനം ഇന്ന്
വാട്‌സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കുന്നത് നിയമപരമായി നിലനിൽക്കാത്ത കുറ്റമാണ്. മറ്റു ഗുരുതരാരോപണങ്ങൾ ചാർജ് മെമോയിൽനിന്ന് ഒഴിവാക്കുകയും ചെയ്തു. ഇതോടെ ഗോപാലകൃഷ്ണനെ രക്ഷപ്പെടുത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്ന ആരോപണം ഉയരുന്നുണ്ട്.
സർവ്വീസിലെ മുതിർന്ന ഉദ്യോഗസ്ഥരെ അടക്കം ചേർത്ത് കൊണ്ടായിരുന്നു മല്ലു ഹിന്ദു ഓഫീസേഴ്സ് എന്ന പേരിൽ ഗോപാലകൃഷ്ണൻ അഡ്മിനായി ഗ്രൂപ്പ് രൂപം കൊണ്ടത്. പിന്നാലെ മുസ്ലീം ഗ്രൂപ്പും നിലവിൽ വന്നു. എന്നാൽ ഗ്രൂപ്പുകളിൽ അംഗങ്ങളാക്കപ്പെട്ടവർ ആശങ്ക പ്രകടിപ്പിച്ചപ്പോൾ ഫോൺ ഹാക്ക് ചെയ്യപ്പെട്ടെന്നായിരുന്നു ഗോപാലകൃഷ്ണന്‍റെ മറുപടി.
തന്‍റെ ഫോൺ കോൺടാക്ടിലുള്ളവരെ ചേർത്ത് ഗ്രൂപ്പുകൾ ഉണ്ടാക്കിയെന്നായിരുന്നു ഗോപാലകൃഷ്ണന്‍റെ വിശദീകരണം. പക്ഷേ രണ്ട് ഗ്രൂപ്പുകളിലും രണ്ട് മതങ്ങളിൽ പെട്ട ഐഎഎസ് ഉദ്യോഗസ്ഥർ മാത്രമാണ് അംഗങ്ങൾ. മുസ്ലീം ഗ്രൂപ്പിൽ ചേർക്കപ്പെട്ട ഉദ്യോഗസ്ഥ എന്താണിതെന്ന് ഗോപാലകൃഷ്ണനോട് ചോദിക്കുന്നുമുണ്ട്.
അതേസമയം ഫോണുകൾ ഹാക്ക് ചെയ്യപ്പെട്ടെന്ന് കണ്ടെത്താനായിട്ടില്ലെന്നാണ് അന്വേഷണ റിപ്പോർട്ട്. ഫോറൻസിക് പരിശോധനയിൽ ഫോണുകൾ ഫോർമാറ്റ് ചെയ്തെന്നും സിറ്റി പോലീസ് കമ്മീഷണർ ഡി.ജി.പിക്ക് റിപ്പോർട്ട് നൽകിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.