മാളികപ്പുറം മേൽശാന്തി നറുക്കെടുപ്പ് വിവാദത്തിൽ;ദേവസ്വം ബോർഡ് റിപ്പോർട്ട് സമർപ്പിച്ചു

മേൽശാന്തി നറുക്കെടുപ്പിൽ തന്നെക്കുടി ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ടാണ് ഹർജിക്കാരൻ കോടതിയെ സമീപിച്ചത്.

Written by - Zee Malayalam News Desk | Last Updated : Nov 9, 2022, 11:25 AM IST
  • അവസാന തീയതിയും കഴിഞ്ഞുള്ള തീയതിയിലെ സർട്ടിഫിക്കറ്റാണ് ഹർജ്ജിക്കാരൻ ഹാജരാക്കിയത്
  • സർട്ടിഫിക്കറ്റുകൾ മേൽശാന്തി നിയമനത്തിന് പരിഗണിക്കാൻ പര്യാപ്തമായവയല്ലായിരുന്നു
  • വിവരങ്ങൾ വിശദമാക്കിയുള്ള റിപ്പോർട്ടാണ് കോടതിയിൽ സമർപ്പിച്ചത്
മാളികപ്പുറം മേൽശാന്തി നറുക്കെടുപ്പ് വിവാദത്തിൽ;ദേവസ്വം ബോർഡ് റിപ്പോർട്ട് സമർപ്പിച്ചു

പത്തനംതിട്ട: ശബരിമല മാളികപ്പുറം മേൽശാന്തി നറുക്കെടുപ്പിൽ ആക്ഷേപം ഉന്നയിച്ച് ആലപ്പുഴ സ്വദേശി വിഷ്ണു നമ്പൂതിരി സുപ്രിം കോടതിയിൽ നൽകിയ ഹർജിയിൽ ദേവസ്വം ബോർഡ് റിപ്പോർട്ട് സമർപ്പിച്ചു. കോടതിയിൽ നിന്നും അനുകുലമായ നിലപാട് ഉണ്ടാകുമെന്ന് തന്നെയാണ് ദേവസ്വം ബോർഡ്  പ്രതീക്ഷിക്കുന്നതെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് അഡ്വ. അനന്തഗോപൻ  പറഞ്ഞു.

പത്തനംതിട്ട പ്രസ് ക്ലബ്ലിൽ സംഘടിപ്പിച്ച സുഖദർശനം സംവാദ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അഡ്വ. കെ അനന്തഗോപൻ. മേൽശാന്തി നറുക്കെടുപ്പിൽ തന്നെക്കുടി ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ടാണ് ഹർജിക്കാരൻ കോടതിയെ സമീപിച്ചത്.

ALSO READ: Sabarimala Update: കെ.ജയരാമൻ നമ്പൂതിരി ശബരിമല മേൽശാന്തി, മാളികപ്പുറം മേൽശാന്തി ഹരിഹരൻ നമ്പൂതിരി

എന്നാൽ ദേവസ്വം ബോർഡ് അപേക്ഷ സ്വീകരിക്കുന്നതിന് വിജ്ഞാപനമിറക്കിയ അവസാന തീയതിയും കഴിഞ്ഞുള്ള തീയതിയിലെ സർട്ടിഫിക്കറ്റാണ് ഹർജ്ജിക്കാരൻ ഹാജരാക്കിയത്. സർട്ടിഫിക്കറ്റുകൾ മേൽശാന്തി നിയമനത്തിന് പരിഗണിക്കാൻ പര്യാപ്തമായവയല്ലെന്നും  വിവരങ്ങൾ വിശദമാക്കിയുള്ള റിപ്പോർട്ടാണ് കോടതിയിൽ സമർപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News