Malappuram School Bus Accident : മലപ്പുറത്ത് സ്കൂൾ ബസ് സ്കൂട്ടറിന് മുകളിൽ മറിഞ്ഞ് ഒന്നാം ക്ലാസ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം

Malappuram School Bus Accident പുളിക്കൽ നോവൽ ഇന്റർനാഷണൽ സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിനിയാണ് മരിച്ചത്

Written by - Zee Malayalam News Desk | Last Updated : Jan 11, 2023, 07:37 PM IST
  • പുളിക്കൽ നോവൽ ഇന്റർനാഷണൽ സ്കൂളിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്.
  • ബൈക്കിലുണ്ടായിരുന്ന ഇതേ സ്കൂളിലെ വിദ്യാർഥിനിയായ ഹയ ഫാത്തിമയാണ് അപകടത്തിൽ മരിച്ചത്.
Malappuram School Bus Accident : മലപ്പുറത്ത് സ്കൂൾ ബസ് സ്കൂട്ടറിന് മുകളിൽ മറിഞ്ഞ് ഒന്നാം ക്ലാസ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം

മലപ്പുറം : സ്കൂൾ ബസ് സ്കൂട്ടറിന് മുകളിലേക്ക് മറിഞ്ഞ് മലപ്പുറത്ത് ഏഴ് വയസുകാരിക്ക് ദാരുണാന്ത്യം. കൊണ്ടോട്ടിക്കടുത്ത് പുളിക്കലിലാണ് അപകടം. പുളിക്കൽ നോവൽ ഇന്റർനാഷണൽ സ്കൂളിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്. ബൈക്കിലുണ്ടായിരുന്ന ഇതേ സ്കൂളിലെ വിദ്യാർഥിനിയായ ഹയ ഫാത്തിമയാണ് അപകടത്തിൽ മരിച്ചത്.

ജനുവരി 11 ഇന്ന് വൈകിട്ട് നാല് മണിയോടെ സ്കൂൾ വിട്ട സമയത്താണ് അപകടമുണ്ടായത്. ഫാത്തിമയും , മുത്തച്ഛനും സഞ്ചരിച്ച ഇരുചക്ര വാഹനത്തിന് മുകളിലേക്കാണ് ബസ് മറിഞ്ഞത്. ബൈക്ക് ഓടിച്ചിരുന്ന ഹയ ഫാത്തിമയുടെ മുത്തച്ഛനെ ഗുരുതര പരിക്കുകളോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. 

ALSO READ : KSRTC: കെഎസ്ആർടിസി ഡ്രൈവർ തൂങ്ങി മരിച്ചു; ശമ്പളം ലഭിക്കാത്തതിൽ നിരാശനായിരുന്നുവെന്ന് സുഹൃത്തുക്കൾ

ബസിൽ ഉണ്ടായിരുന്ന വിദ്യാർഥികളുടെ പരുക്ക് ഗുരുതരം അല്ല.  നാല്പതോളം കുട്ടികളാണ് ബസിലുണ്ടായിരുന്നത്. കുത്തനെ ഉള്ള ഇറക്കത്തിൽ നിയന്ത്രണം വിട്ട ബസ് മതിലിൽ ഇടിച്ച് സ്കൂട്ടറിലേക്ക് മറിയുക ആയിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News