ശീലമാക്കാം കർക്കിടകത്തിലെ ഔഷധക്കഞ്ഞി; എങ്ങന വേണമെന്ന് കാനായി നാരായണൻ വൈദ്യൻ പറയുന്നു

ഔഷധച്ചെടിച്ചാറുകളും സുഗന്ധവ്യഞ്ജനങ്ങളും ചേര്‍ത്താണ് കഞ്ഞിയുണ്ടാക്കുന്നത്. ആദ്യം മൺ പാത്രത്തിൽ വെള്ളമൊഴിച്ച് തിളപ്പിച്ച ശേഷം അരിയും നവധാന്യങ്ങളും കണക്കിനനുസരിച്ച് ചേർക്കും. പിന്നീട് ഔഷധമായി ഉപയോഗിക്കുന്ന നാട്ടുചെടികളായ ദശപുഷ്പങ്ങൾ കഴുകിയെടുത്ത് ചതച്ച് നീരെടുത്ത് ചേർക്കുന്നു. അവസാനം തേങ്ങാ പാലും നെയ്യും ചേർത്ത് നന്നായി ഇളക്കിയെടുക്കുന്നതോടെ കർക്കിടക കഞ്ഞി തയ്യാറാകും.

Written by - Zee Malayalam News Desk | Edited by - Priyan RS | Last Updated : Jul 20, 2022, 05:58 PM IST
  • പോഷക ഗുണങ്ങൾ ഏറെയുള്ള കർക്കിടക കഞ്ഞി രോഗ പ്രതിരോധ ശേഷി നല്‍കുന്നു.
  • ഔഷധച്ചെടിച്ചാറുകളും സുഗന്ധവ്യഞ്ജനങ്ങളും ചേര്‍ത്താണ് കഞ്ഞിയുണ്ടാക്കുന്നത്.
  • ഏഴുദിവസമാണ് കഞ്ഞി കുടിക്കുന്നതെങ്കില്‍ പതിനാലു ദിവസം പഥ്യം പാലിക്കണം.
ശീലമാക്കാം കർക്കിടകത്തിലെ ഔഷധക്കഞ്ഞി; എങ്ങന വേണമെന്ന് കാനായി നാരായണൻ വൈദ്യൻ പറയുന്നു

കണ്ണൂർ: കർക്കിട കഞ്ഞി ഉണ്ടാക്കുന്ന തിരക്കിലാണ് കണ്ണൂർ പയ്യന്നൂർ സ്വദേശി കാനായി നാരായണൻ വൈദ്യർ. ഔഷധക്കഞ്ഞി എന്ന് പേരുള്ള കർക്കിടക കഞ്ഞി കുടിക്കുന്നത് ശാരീരിക ആരോഗ്യത്തിന് ഉത്തമമെന്നാണ് പഴമക്കാർ പറയുന്നത്. ഫാസ്റ്റ് ഫുഡിന് അടിമകളായി മാറുന്ന ഇന്നത്തെ തലമുറ കർക്കിട കഞ്ഞി കുടിക്കേണ്ടത് അനിവാര്യമാണെന്നാണ് ആയുർവേദ ഭിഷഗ്വരൻമാരുടെ അഭിപ്രായം.

കര്‍ക്കിടക ചികിത്സയില്‍ ഏറ്റവും പ്രധാനമാണ് ഔഷധക്കഞ്ഞി. പോഷക ഗുണങ്ങൾ ഏറെയുള്ള കർക്കിടക കഞ്ഞി രോഗ പ്രതിരോധ ശേഷി നല്‍കുന്നു. ഈ ഗൃഹ ഔഷധസേവ കൊണ്ട് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിച്ച് ആരോഗ്യം നിലനിര്‍ത്തുക എന്നതാണ് പ്രധാന ഉദ്ദേശം. 

Read Also: എം.എം.മണിയെ തള്ളി സ്പീക്കർ. കെ.കെ.രമക്കെതിരായ വിധി പരാമർശം പിൻവലിച്ച് എം.എം. മണി

ഔഷധച്ചെടിച്ചാറുകളും സുഗന്ധവ്യഞ്ജനങ്ങളും ചേര്‍ത്താണ് കഞ്ഞിയുണ്ടാക്കുന്നത്. ആദ്യം മൺ പാത്രത്തിൽ വെള്ളമൊഴിച്ച് തിളപ്പിച്ച ശേഷം അരിയും നവധാന്യങ്ങളും കണക്കിനനുസരിച്ച് ചേർക്കും. പിന്നീട് ഔഷധമായി ഉപയോഗിക്കുന്ന നാട്ടുചെടികളായ ദശപുഷ്പങ്ങൾ കഴുകിയെടുത്ത് ചതച്ച് നീരെടുത്ത് ചേർക്കുന്നു. അവസാനം തേങ്ങാ പാലും നെയ്യും ചേർത്ത് നന്നായി ഇളക്കിയെടുക്കുന്നതോടെ കർക്കിടക കഞ്ഞി തയ്യാറാകും. 

കുറഞ്ഞത് ഏഴുദിവസമെങ്കിലും ഔഷധക്കഞ്ഞി കുടിക്കണം. ഏഴുദിവസമാണ് കഞ്ഞി കുടിക്കുന്നതെങ്കില്‍ പതിനാലു ദിവസം പഥ്യം പാലിക്കണമെന്നാണ് ആചാര്യന്മാര്‍ പറയുന്നത്. ഔഷധക്കഞ്ഞി എപ്പോഴും അത്താഴമാക്കുന്നതാണ് നല്ലത്. ശരീരത്തിന്റെ പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിനും ആരോഗ്യം നിലനിർത്തുന്നതിനും നവധാന്യങ്ങൾ വഹിക്കുന്ന പങ്ക് എടുത്തു പറയേണ്ടത് തന്നെയാണ്. 

Read Also: മാസങ്ങളായി നാട്ടുകാരുടെ ഉറക്കം കെടുത്തിയിരുന്ന കടുവ കൂട്ടിലായി

സമീപ പ്രദേശങ്ങളിലെ സ്കൂളുകളിലും അങ്കൻവാടികളിലും നാരായണൻ വൈദ്യരുടെ കഞ്ഞി വിതരണം ചെയ്യാറുണ്ട്. ഫാസ്റ്റ് ഫുഡിന് അടിമകളായി മാറുന്ന ഇന്നത്തെ തലമുറ കർക്കിടകക്കഞ്ഞി കുടിക്കേണ്ടത് അനിവാര്യമാണെന്നാണ് വൈദ്യൻ പറയുന്നത്. 

കഞ്ഞിയിൽ ചേർക്കുന്ന ഔഷധ സസ്യങ്ങൾ നാരായണൻ വൈദ്യർ തന്‍റെ വീട്ടുവളപ്പിൽ തന്നെ കൃഷി ചെയ്യുന്നുണ്ട്. ഔഷധ തോട്ട നിർമ്മാണവും പരിപാലനവുമെല്ലാം ഇദ്ദേഹത്തിന്‍റെ ജീവിതഭാഗമാണ്. ഔഷധ സസ്യപരിപാലനത്തിന് വൈദ്യർക്ക് കൂട്ട് സഹധർമ്മിണി ശ്യാമളയും മക്കളായ രജീഷും രജിതയുമാണ്. ദൂര ദേശങ്ങളിൽ നിന്ന് പോലും നിരവധി ആളുകൾ കർക്കിടക കഞ്ഞി നേടി നാരായണൻ വൈദ്യരുടെ അടുത്തെത്താറുണ്ട്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News