Lok Sabha Election 2024: ലോക്സഭാ തിരഞ്ഞെടുപ്പ്: അൻപതിനായിരം രൂപയിൽ കൂടുതൽ കരുതുന്നവർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

Lok Sabha Election 2024: അനധികൃതമായി പണമോ മറ്റ് സാമഗ്രികളോ കടത്തികൊണ്ട് പോകുന്നത് തടയാൻ നടത്തുന്ന വാഹന പരിശോധനയിൽ പൊതുജനങ്ങൾ സഹകരിക്കണമെന്നും 50,000 രൂപയിൽ കൂടുതൽ പണം കൈവശം വച്ച് യാത്ര ചെയ്യുന്നവർ മതിയായ രേഖകൾ കൂടി കരുതണമെന്നും മോണിറ്ററിങ് എക്‌സപെൻഡിച്ചർ നോഡൽ ഓഫീസർ അറിയിച്ചു.

Written by - Zee Malayalam News Desk | Last Updated : Mar 19, 2024, 06:37 PM IST
  • പരിശോധന വേളയിൽ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും ഏതെങ്കിലും തരത്തിലുള്ള പ്രയാസങ്ങൾ ഉണ്ടായാൽ, ഇതു സംബന്ധിച്ച പരാതി തെളിവ് സഹിതം കളക്ടറേറ്റിലെ തിരഞ്ഞെടുപ്പ് ചെലവ് നോഡൽ ഓഫീസറെ അറിയിക്കാവുന്നതാണ്. ഫോൺ 8547610025.
Lok Sabha Election 2024: ലോക്സഭാ തിരഞ്ഞെടുപ്പ്: അൻപതിനായിരം രൂപയിൽ കൂടുതൽ കരുതുന്നവർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

തിരുവനന്തപുരം: 2024 ലെ പൊതുതിരഞ്ഞെടുപ്പിൽ ഏതെങ്കിലും പ്രത്യേക സ്ഥാനാർത്ഥിക്ക് അനുകൂലമായി വോട്ട് ചെയ്യുന്നതിനായി വോട്ടർമാർക്ക് പണമോ പാരിതോഷികങ്ങളോ മദ്യമോ മറ്റ് സാധന സാമഗ്രികളോ വിതരണം ചെയ്യുന്നത് 1951 ലെ ജനപ്രാതിനിത്യനിയമം വകുപ്പ് 123 അനുസരിച്ചും ഇന്ത്യൻ ശിക്ഷാ നിയമം അനുസരിച്ചും ശിക്ഷാർഹമായ കുറ്റമായതിനാൽ, ഇത് തടയുന്നതിന് ജില്ലയിൽ  ഫ്‌ളയിങ് സ്‌ക്വാഡ്, വീഡിയോ സർവയലൻസ് സ്‌ക്വാഡ്, സ്റ്റാറ്റിക് സർവയിലൻസ് ടീം എന്നിവരെ വിന്യസിച്ചു. 

ALSO READ: തേയിലക്കാടുകൾക്കിടയിൽ നീല വസന്തം വിരിയിച്ച് ജക്രാന്ത മരങ്ങൾ പൂത്തു

അനധികൃതമായി പണമോ മറ്റ് സാമഗ്രികളോ കടത്തികൊണ്ട് പോകുന്നത് തടയാൻ നടത്തുന്ന വാഹന പരിശോധനയിൽ പൊതുജനങ്ങൾ സഹകരിക്കണമെന്നും 50,000 രൂപയിൽ കൂടുതൽ പണം കൈവശം വച്ച് യാത്ര ചെയ്യുന്നവർ മതിയായ രേഖകൾ കൂടി കരുതണമെന്നും മോണിറ്ററിങ് എക്‌സപെൻഡിച്ചർ നോഡൽ ഓഫീസർ അറിയിച്ചു.പരിശോധന വേളയിൽ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും ഏതെങ്കിലും തരത്തിലുള്ള പ്രയാസങ്ങൾ ഉണ്ടായാൽ, ഇതു സംബന്ധിച്ച പരാതി തെളിവ് സഹിതം കളക്ടറേറ്റിലെ തിരഞ്ഞെടുപ്പ് ചെലവ് നോഡൽ ഓഫീസറെ അറിയിക്കാവുന്നതാണ്. ഫോൺ 8547610025.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

 

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News