Lok Sabha Election 2024: തൃശൂര്‍ എടുക്കാന്‍ മുരളീധരൻ, ആലപ്പുഴ തിരിച്ചു പിടിക്കാന്‍ കെസി; കൂട്ടിയും കിഴിച്ചും കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥി പട്ടിക

Lok Sabha Election 2024:  വയനാട്ടിൽ രാഹുൽ ഗാന്ധി തന്നെ സ്ഥാനാർത്ഥിയാകും. ചില മണ്ഡലങ്ങളില്‍ ചെറിയ മാറ്റങ്ങള്‍ ഉണ്ടെന്നതൊഴിച്ചാല്‍ മിക്ക മണ്ഡലങ്ങളിലും സിറ്റിംഗ് എംപിമാര്‍ തന്നെയാണ് മത്സരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Mar 8, 2024, 10:17 PM IST
  • കഴിഞ്ഞ തവണ നഷ്‌ടമായ സ്വന്തം മണ്ഡലമായ ആലപ്പുഴ തിരിച്ചു പിടിക്കാന്‍ ഇത്തവണ കെ സി വേണുഗോപാല്‍ രംഗത്തിറങ്ങും.
Lok Sabha Election 2024: തൃശൂര്‍ എടുക്കാന്‍ മുരളീധരൻ, ആലപ്പുഴ തിരിച്ചു പിടിക്കാന്‍ കെസി; കൂട്ടിയും കിഴിച്ചും കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥി പട്ടിക

Lok Sabha Election 2024: ലോക്‌സഭാ തിരഞ്ഞെടുപ്പ് തിയതികള്‍ പ്രഖ്യാപിക്കാന്‍ ഇനി വെറും ദിവസങ്ങള്‍ മാത്രമാണ് ബാക്കി. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്‍പ് നല്‍കിയ സൂചനകള്‍ അനുസരിച്ച് മാര്‍ച്ച്‌ പകുതിയോടെ തിരഞ്ഞെടുപ്പ് തിയതികള്‍  പ്രഖ്യാപിച്ചേക്കാം.  

Also Read:  Lok Sabha Election 2024: ആന്ധ്രയില്‍ മൂവര്‍ സംഘം!! ജഗനെതിരെ ബിജെപിയും ടിഡിപിയും ജനസേനയും ഒന്നിയ്ക്കുന്നു 

ഈ അവസരത്തില്‍ ഏറെ കൂട്ടലും കിഴിക്കലും നടത്തി കോണ്‍ഗ്രസ്‌ കേരളത്തിലെ തങ്ങളുടെ സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി. ഇളംമുറക്കാരില്‍നിന്നും രാജ്യ തലസ്ഥാനത്തേയ്ക്ക് വണ്ടി കയറാന്‍ പാലക്കാട് എംഎൽഎ ഷാഫി പറമ്പില്‍ പട്ടികയില്‍ ഇടം നേടി എന്നതാണ് പ്രധാന പ്രത്യേകത.  വടകര മണ്ഡലത്തിലാണ്‌ ഷാഫി മാറ്റുരയ്ക്കുക.

Also Read:  Lok Sabha Election 2024: ഉത്തര്‍ പ്രദേശ്‌ മുതല്‍ ആന്ധ്ര വരെ, ആരുടെ വോട്ട് ബാങ്കാണ് ഒവൈസി തകര്‍ക്കുക?  

കഴിഞ്ഞ തവണ നഷ്‌ടമായ സ്വന്തം മണ്ഡലമായ ആലപ്പുഴ തിരിച്ചു പിടിക്കാന്‍ ഇത്തവണ കെ സി വേണുഗോപാല്‍ രംഗത്തിറങ്ങും. കണ്ണൂരിൽ സുധാകരൻ മാറിനിൽക്കുമെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പരന്നിരുന്നു എങ്കിലും  കണ്ണൂരിന് മറ്റൊരു പോരാളി വേണ്ട എന്ന തീരുമാനത്തില്‍ സിറ്റിംഗ് സീറ്റിൽ മാറ്റം വരുത്തിയില്ല. കണ്ണൂരില്‍ കെ സുധാകരന്‍ മത്സരിക്കുമ്പോള്‍  തൃശൂരിൽ രക്ഷകനായി കെ മുരളീധരൻ എത്തി.  തൃശൂര്‍ എംപിയായിരുന്ന ടിഎൻ പ്രതാപനാണ് മുരളീധരന്‍റെ സാരഥിയായി തിരഞ്ഞെടുപ്പ് ചുമതല  നല്‍കിയിരിയ്ക്കുന്നത്. അതായത്, കോണ്‍ഗ്രസും തൃശൂര്‍  മണ്ഡലത്തില്‍ കനത്ത പോരാട്ടം പ്രതീക്ഷിക്കുന്നു എന്ന് സാരം...  

വയനാട്ടിൽ രാഹുൽ ഗാന്ധി തന്നെ സ്ഥാനാർത്ഥിയാകും. ചില മണ്ഡലങ്ങളില്‍ ചെറിയ മാറ്റങ്ങള്‍ ഉണ്ടെന്നതൊഴിച്ചാല്‍ മിക്ക മണ്ഡലങ്ങളിലും സിറ്റിംഗ് എംപിമാര്‍ തന്നെയാണ് മത്സരിക്കുന്നത്. 

കേരളത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥികൾ 

തിരുവനന്തപുരം:  ശശി തരൂർ

ആറ്റിങ്ങൽ: അടൂർ പ്രകാശ്

മാവേലിക്കര: കൊടിക്കുന്നിൽ സുരേഷ്

പത്തനംതിട്ട: ആന്റോ ആന്റണി

ആലപ്പുഴ: കെ.സി വേണുഗോപാൽ

എറണാകുളം: ഹൈബി ഈഡൻ

ഇടുക്കി: ഡീൻ കുര്യാക്കോസ്

ചാലക്കുടി: ബെന്നി ബഹ്നാൻ

തൃശൂർ: കെ.മുരളീധരൻ 

പാലക്കാട്: വി. കെ ശ്രീകണ്ഠൻ 

ആലത്തൂർ: രമ്യ ഹരിദാസ്

കോഴിക്കോട്: എം കെ രാഘവൻ 

വടകര: ഷാഫി പറമ്പിൽ

കണ്ണൂർ: കെ.സുധാകരൻ 

വയനാട്: രാഹുൽ ഗാന്ധി

കാസർകോട്: രാജ് മോഹൻ ഉണ്ണിത്താൻ

നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

 

 

Trending News