Lok Sabha Election 2024: ആന്ധ്രയില്‍ മൂവര്‍ സംഘം!! ജഗനെതിരെ ബിജെപിയും ടിഡിപിയും ജനസേനയും ഒന്നിയ്ക്കുന്നു

Lok Sabha Election 2024:  ആന്ധ്രാപ്രദേശിൽ 25 ലോക്‌സഭാ സീറ്റുകളാണ് ഉള്ളത്.  2019ൽ നടന്ന പൊതുതിരഞ്ഞെടുപ്പിൽ വൈഎസ്ആർ കോൺഗ്രസ് പാർട്ടി 22 സീറ്റുകൾ പിടിച്ചെടുത്തപ്പോൾ ബാക്കിയുള്ള മൂന്ന് സീറ്റുകൾ ടിഡിപിയുടെ അക്കൗണ്ടില്‍ എത്തിയിരുന്നു.  

Written by - Zee Malayalam News Desk | Last Updated : Mar 8, 2024, 08:28 PM IST
  • റിപ്പോര്‍ട്ട് അനുസരിച്ച് ആന്ധ്രയിലെ ആകെയുള്ള 25 ലോക്‌സഭാ സീറ്റുകളിൽ 6 മുതൽ 8 വരെ മണ്ഡലങ്ങളില്‍ ബിജെപി മത്സരിക്കും. ഇതോടൊപ്പം നിയമസഭയിലെ 175 സീറ്റിൽ 10-12 സീറ്റുകളിലും ബിജെപി മത്സരിക്കും.
Lok Sabha Election 2024: ആന്ധ്രയില്‍ മൂവര്‍ സംഘം!! ജഗനെതിരെ ബിജെപിയും ടിഡിപിയും ജനസേനയും ഒന്നിയ്ക്കുന്നു

Lok Sabha Election 2024: ആന്ധ്രാപ്രദേശിൽ ജഗൻമോഹൻ റെഡ്ഡിയുടെ വൈഎസ്ആർ കോൺഗ്രസിനെതിരെ (YSRCP) മൂവര്‍ സംഘം രംഗത്ത്. വൈഎസ്ആർ കോൺഗ്രസിനെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ ബിജെപിയും ടിഡിപിയും ജനസേനയും ചേര്‍ന്ന് സഖ്യം രൂപീകരിച്ചിരിയ്ക്കുകയാണ്.   

Also Read:  Lok Sabha Election 2024: ഉത്തര്‍ പ്രദേശ്‌ മുതല്‍ ആന്ധ്ര വരെ, ആരുടെ വോട്ട് ബാങ്കാണ് ഒവൈസി തകര്‍ക്കുക?

റിപ്പോര്‍ട്ട് അനുസരിച്ച് സംസ്ഥാനത്തെ ആകെയുള്ള 25 ലോക്‌സഭാ സീറ്റുകളിൽ 6 മുതൽ 8 വരെ മണ്ഡലങ്ങളില്‍ ബിജെപി മത്സരിക്കും. ഇതോടൊപ്പം നിയമസഭയിലെ 175 സീറ്റിൽ 10-12 സീറ്റുകളിലും ബിജെപി മത്സരിക്കും. നടൻ പവൻ കല്യാണിന്‍റെ  പാർട്ടിയായ ജനസേന 3 ലോക്‌സഭാ സീറ്റുകളിലും 24 നിയമസഭാ സീറ്റുകളിലും മത്സരിക്കും. ബാക്കിയുള്ള സീറ്റുകളിൽ ചന്ദ്രബാബു നായിഡുവിന്‍റെ  ടിഡിപി മത്സരിക്കും. 

Also Read:  Mangal Gochar 2024: ശനിയുടെ രണ്ടാം രാശിയില്‍ ചൊവ്വ സംക്രമണം, ഈ രാശിക്കാരുടെ ഭാഗ്യം തിളങ്ങും!!  

ആന്ധ്രാപ്രദേശിൽ ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പ് ഒരേസമയം നടക്കും. 

ബിജെപിയുടെ സാധ്യതയുള്ള സ്ഥാനാർത്ഥികൾ

ആന്ധ്രാപ്രദേശിലെ ബിജെപിയുടെ പ്രമുഖ നേതാക്കള്‍ സാധ്യതാ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. സംസ്ഥാന ബിജെപി അദ്ധ്യക്ഷ ഡി പുരന്ദേശ്വരി, ഗീത അലേരു, സി ആർ രമേഷ്, തപൻ ചൗധരി, രഘു രാമകൃഷ്ണ രാജു, വൈഎസ് ചൗധരി, പിപി വരപ്രസാദ്, കിരൺകുമാർ റെഡ്ഡി, പരിപൂർണാനന്ദ സ്വാമി തുടങ്ങിയവരാണ് മുന്‍ നിരയില്‍. 

ആന്ധ്രയിൽ ജഗൻ മോഹന്‍റെ ചരിത്ര വിജയം 

ആന്ധ്രാപ്രദേശിൽ 25 ലോക്‌സഭാ സീറ്റുകളാണ് ഉള്ളത്.  2019ൽ നടന്ന പൊതുതിരഞ്ഞെടുപ്പിൽ വൈഎസ്ആർ കോൺഗ്രസ് പാർട്ടി 22 സീറ്റുകൾ പിടിച്ചെടുത്തപ്പോൾ ബാക്കിയുള്ള മൂന്ന് സീറ്റുകൾ ടിഡിപിയുടെ അക്കൗണ്ടില്‍ എത്തിയിരുന്നു.  ബിജെപിയും കോൺഗ്രസും ജനസേനയും സംപൂജ്യരായി നിലകൊണ്ടു. 

ആ തിരഞ്ഞെടുപ്പുകളിൽ ജഗൻ മോഹൻ റെഡ്ഡിയുടെ പാർട്ടി 49% വോട്ടും ടിഡിപി 40% വോട്ടും നേടിയിരുന്നു. കോൺഗ്രസിന് ഒന്നര ശതമാനം വോട്ടും ബിജെപിക്ക് ഒരു ശതമാനം വോട്ടുമാണ് ലഭിച്ചത്. നടൻ പവൻ കല്യാണിന്‍റെ  പാർട്ടിയായ ജനസേന പാർട്ടി 5.87 ശതമാനം വോട്ടുകൾക്ക് ഇരു ദേശീയ പാർട്ടികളേക്കാളും മുന്നിലെത്തിയിരുന്നു. 

നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

Trending News