തിരുവനന്തപുരം: രാജ്യത്ത് കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി പ്രഖ്യാപിച്ച Lock down ഏപ്രില്‍ 14ന് അവസാനിക്കാനിരിക്കെ ഇന്ന് നിര്‍ണ്ണായക മന്ത്രിസഭാ യോഗം...
സംസ്ഥാനത്തെ കൊറോണ വൈറസ് വ്യാപനവും നിലവിലെ സ്ഥിതിഗതികളും യോഗം ചര്‍ച്ച ചെയ്യും. കേന്ദ്ര സര്‍ക്കാര്‍ Lock down അവസാനിപ്പിക്കുകയാണെങ്കില്‍ സ്വീകരിക്കേണ്ട നടിപടികളെക്കുറിച്ച് ഇന്ന് ചേരുന്ന സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചേക്കുമെന്നാണ് സൂചന.
സംസ്ഥാനത്തെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, സ്വീകരിച്ച നടപടികള്‍, നിലവിലെ സ്ഥിതിഗതികള്‍ തുടങ്ങിയവയെല്ലാം മന്ത്രിസഭായോഗം വിശദമായി ചര്‍ച്ച ചെയ്യും. അതേസമയം, സ്ഥിതി
നിയന്ത്രണാധീനമായില്ലെങ്കില്‍ Lock down നീട്ടേണ്ടി വരും.അതിനാല്‍ Lock down ഘട്ടം ഘട്ടമായി പിന്‍വലിക്കാനുള്ള സാധ്യതയാണ് യോഗത്തില്‍ ചര്‍ച്ച ചെയ്യുക.
അതേസമയം, നിലവിലെ സാഹചര്യത്തില്‍ Lock down അവസാനിപ്പിച്ചാലും കടുത്ത നിയന്ത്രണം തുടരാനാണ് സാധ്യത. എന്നാല്‍, Lock down നീട്ടുന്നത് സംസ്ഥാനത്ത് കടുത്ത സമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുമെന്നത് സര്‍ക്കാരിനെ ആശങ്കപ്പെടുത്തുന്ന പ്രധാന വസ്തുതയാണ്.
കൂടാതെ, സാലറി ചാലഞ്ച് നിര്‍ബന്ധമായും നടപ്പാക്കാന്‍ കഴിഞ്ഞ മന്ത്രിസഭാ യോഗം തീരുമാനിച്ചെങ്കിലും
വിശദാംശങ്ങള്‍ക്കു രൂപം നല്‍കിയിരുന്നില്ല. അതിനാല്‍ ഇന്നു ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ സാലറി ചാലഞ്ച് നടപടികള്‍ക്കും അന്തിമ രൂപം നല്‍കുമെന്നാണ് സൂചന.
അതേസമയം, lock downന് ശേഷം മൂന്നു ഘട്ടത്തിലുള്ള നിയന്ത്രണത്തിനാണ് വിദഗ്ധ സമിതി ശിപാര്‍ശ നല്‍കിയിരിക്കുന്നത്. ഈ നിയന്ത്രണ൦ ഏര്‍പ്പെടുത്തുന്നതിനായി ചില പ്രധാന നിര്‍ദ്ദേശങ്ങള്‍ സമിതി മുന്നോട്ടു വച്ചിട്ടുണ്ട്.
lock downന്റെ തലേന്നു വരെയുള്ള വിലയിരുത്തല്‍ കാലത്തു പുതിയ ഒരു രോഗിയില്‍ കൂടുതല്‍ ഉണ്ടാകാന്‍ പാടില്ല . വീടുകളില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണത്തിന്റെ പത്ത് ശതമാനത്തില്‍ കൂടുതല്‍ പുതുതായി നിരീക്ഷണത്തിലാകരുത് , ജില്ലയിലൊരിടത്തും കോവിഡ് ഹോട്ട്സ്പോട്ടുകള്‍ ഉണ്ടാകാന്‍ പാടില്ല. ഇതാണെങ്കില്‍ ഒന്നാം ഘട്ട നിയന്ത്രണത്തിലേക്കു കടക്കാം. അല്ലെങ്കില്‍ ലോക്ക് ഡൗണ്‍ പിന്‍വലിക്കുന്നത് പുനരാലോചിക്കണമെന്നും വിദഗ്ധ സമിതി നിര്‍ദ്ദേശിക്കുന്നു.
അതേസമയം, കേരളത്തില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം കുറയുന്നത് പ്രതീക്ഷ നല്കുന്നു. ഇന്നലെ 9 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.