Local Body Election Results 2020: വ്യത്യസ്ത വിജയവുമായി കട്ടപ്പന. 15 വാർഡുകളുള്ള കാഞ്ചിയാർ പഞ്ചായത്തിൽ പകുതിയിൽ കൂടുതൽ സീറ്റിൽ എൽഡിഎഫ് വിജയിച്ചുവെങ്കിലും പ്രസിഡന്റ് പദവി നേടാൻ കഴിഞ്ഞിട്ടില്ല. 15 സീറ്റിൽ 9 സീറ്റും എൽഡിഎഫ് ആണ് നേടിയത്.
Also read: Kerala Local Body Election Results 2020: പാലക്കാട് നഗരസഭ ഇനി ബിജെപി കോട്ട
പട്ടികജാതി വിഭാഗത്തിന് പ്രസിഡന്റ് സ്ഥാനം സംവരണം ചെയ്തിരിക്കുന്ന വാർഡാണ് കാഞ്ചിയാർ പഞ്ചായത്തിലെ നരിയാമ്പാറ വാർഡ് (Nariyambara Ward) . ഈ വിഭാഗത്തിൽപ്പെട്ട എൽഡിഎഫ് സ്ഥാനാർത്ഥി വിജയിക്കാത്തതിനാലാണ് പ്രസിഡന്റ് സ്ഥാനം നഷ്ടമായത്. നാലുപേരാണ് ഈ വിഭാഗത്തിൽ നിന്നും മത്സരിച്ചത്. അതിൽ ബിജെപി സ്ഥാനാർത്ഥി (BJP Candidate) കെ സി സുരേഷ് മാത്രമാണ് വിജയിച്ചത്.
Also read: ശ്രദ്ധിക്കുക.. Mask ഉപയോഗിക്കാതിരിക്കുന്നതിനേക്കാൾ അപകടമാണ് ഉപയോഗിച്ച മാസ്ക്..!
പട്ടികജാതി വിഭാഗത്തിലുള്ളവരെ ജനറൽ സീറ്റിൽ ഉൾപ്പെടെ 2 വാർഡുകളിൽ എൽഡിഎഫ് (LDF) മത്സരിപ്പിച്ചെങ്കിലും ആരും വിജയിച്ചില്ല. 2015 ൽ ഇടതുപക്ഷ ഭരണ സമിതിയിൽ അംഗമായിരുന്ന സനീഷ് ശ്രീധരനെ ഇവിടെ മത്സരിപ്പിച്ചിരുന്നുവെങ്കിലും വിജയിച്ചില്ല. എന്തായാലും എൽഡിഎഫിന്റെ ഈ വിഭാഗത്തിലെ സ്ഥാനാർത്ഥികൾക്ക് വിജയം കൊയ്യാൻ സാധിക്കാത്തതാണ് പഞ്ചായത്തിലെ ഏക ബിജെപി (BJP) അംഗമായ കെസി സുരേഷിന് പ്രസിഡന്റ് പദവി ലഭിക്കാനിടയായത്.