Kerala Local Body Election Results 2020: പന്തളം മണ്ണിൽ BJP കൊടി നാട്ടി

പന്തളം ന​ഗരസഭ ബിജെപി ഭരിക്കും. എൽഡിഎഫിന് കനത്ത തിരച്ചടി

Written by - Zee Malayalam News Desk | Last Updated : Dec 16, 2020, 03:09 PM IST
  • പന്തളം ന​ഗരസഭ ബിജെപി ഭരിക്കും
  • എൽഡിഎഫിന് കനത്ത തിരച്ചടി
  • ബിജെപിയുടെ തേരോട്ടത്തിൽ യുഡിഎഫ് പരുങ്ങിലിൽ
  • ഒരു വാർഡിൽ സ്വതന്ത്രന് ജയം
Kerala Local Body Election Results 2020: പന്തളം മണ്ണിൽ BJP കൊടി നാട്ടി

പത്തനംതിട്ട: എൽഡിഎഫിൽ നിന്ന് പന്തളം ന​ഗരസഭയെ പിടിച്ചെടുത്ത് ബിജെപി. ഫലം അറിഞ്ഞ് 33 ഡിവിഷനിൽ 18 എടുത്ത് ബിജെപിയുടെ തേരോട്ടം. ന​ഗരസഭ ഭരണത്തിനായി കേവലഭൂരപക്ഷം വേണ്ടത് 17 സീറ്റുകളിൽ. ബിജെപിയിടെ മുന്നേറ്റത്തിൽ തകർന്നടിഞ്ഞ് കോൺ​ഗ്രസ്

പന്തളത്ത് ഭരണ തുടർച്ച പ്രതീക്ഷിച്ച എൽഡിഎഫിന് (LDF) കനത്ത തിരിച്ചടി. 33 ഡിവിഷനിൽ 18 സീറ്റും സ്വന്തമാക്കി ബിജെപി പന്തളത്ത് ആധികാരകമായ വിജയം സ്വന്തമാക്കി. കഴിഞ്ഞ തവണ 14 സീറ്റുകൾ നേടിയ എൽഡിഎഫ് ഒമ്പതിലേക്ക് ചുരുങ്ങി. ശബരിമല (Sabarimala) പ്രശ്നത്തിൽ സിപിഎമ്മിന്റെ നിലപാടാണ് ബിജെപിക്ക് പന്തളത്ത് മികച്ച മുന്നേറ്റം ഉണ്ടാക്കാൻ സാധിച്ചത്. ഒരിടത്ത് മാത്രം എൽഡിഎഫിന് വിമതശല്യം ഉണ്ടായിരുന്നുള്ളു. എന്നിട്ടും എൽഡിഎഫിന് ന​ഗരസഭയിൽ കാലിടറാൻ കാരണം പന്തളത്ത് സർക്കാരിനെതിരെയുള്ള ഭരണവിരുദ്ധ വികാരങ്ങളാണ്

Also Read: Kerala Local Body Election Results 2020: ചരിത്ര മിനിഷം; കണ്ണൂരിൽ അക്കൗണ്ട് തുറന്ന് BJP

ബിജെപിയുടെ (BJP) തേരോട്ടത്തിൽ തകർന്നടിഞ്ഞത് യുഡിഎഫാണ്. കഴിഞ്ഞ പ്രാവിശ്യം 11 സീറ്റുകളുണ്ടായിരുന്ന യുഡിഎഫിന് ഇത്തവണ അ‍ഞ്ചിലേക്ക് ചുരുങ്ങേണ്ടി വന്നു. ശബരിമല വിഷത്തിൽ പന്തളം നിവാസകൾ ബിജെപിക്ക് വിശ്വാസം അർപ്പിച്ചതു കൊണ്ടാണ് യുഡിഎഫ് ചിത്രത്തിൽ തന്നെ ഇല്ലാത്ത സ്ഥിതിയിലേക്ക് താഴ്ന്നത്. 

പന്തളത്തെ കൂടാതെ ബിജെപിക്ക് പാലക്കാട് ന​ഗരസഭയും പൂ‌ർണാധിപത്യമാണുള്ളത്. തുടർച്ചയായി രണ്ടാം തവണയാണ് ബിജെപി പാലക്കാട് ന​ഗരത്തിൽ അധികാരത്തിലേറുന്നത്. സി.കൃഷ്ണകുമാറിന്റെ നേതൃത്വത്തിലാണ് പാലക്കാട് ബിജെപി തങ്ങളുടെ തേരോട്ടം തുടർന്നത്.

Also Read: Kerala Local Body Election Results 2020: Congressന്‍റെ ദയനീയ അവസ്ഥ, ചെന്നിത്തലയുടേയും മുല്ലപ്പള്ളിയുടേയും വാര്‍ഡില്‍ LDFന് വിജയം

അതേസമയം കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ (Local Body Elections) എൽഡിഎഫിന് വൻ മുന്നേറ്റമാണുള്ളത്. 2015 പോലെ എല്ലാ മേഖലയിലും എൽഡിഎഫിന് തന്നെയാണ് മുന്നേറ്റം. തിരുവനന്തുപുരം, കൊച്ചി, തൃശൂ‌ർ, കൊല്ലം കോഴിക്കോട് കോ‍ർപറേഷനുകളിൽ എൽഡിഎഫാണ് മുന്നിൽ. 

Trending News