Kerala Local Body Election Results 2020: പ്രതീക്ഷിച്ച വിജയം; ജനങ്ങൾ സർക്കാരിനൊപ്പം: കെ കെ ശൈലജ

ഇടതു സർക്കാരിന്റെ ഈ വിജയം പ്രതീക്ഷിച്ചതാണെന്നും ഇത് ജനങ്ങൾ സർക്കാരിനൊപ്പം എന്ന് കാണിക്കുന്നതിന്റെ വലിയ തെളിവാണെന്നും ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ (KK Shailaja).    

Written by - Zee Malayalam News Desk | Last Updated : Dec 16, 2020, 04:03 PM IST
  • ജനങ്ങൾ ഇടത് സർക്കാരിനെ തള്ളിക്കളയില്ലെന്ന് ഉറപ്പായിരുന്നുവെന്നും സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ ജനങ്ങൾ നല്ലരീതിയിൽ മനസിലാക്കിയെന്നും ഈ വിജയം വ്യക്തമാക്കുന്നുവെന്നും കെ കെ ശൈലജ ടീച്ചർ പറഞ്ഞു.
Kerala Local Body Election Results 2020: പ്രതീക്ഷിച്ച വിജയം; ജനങ്ങൾ സർക്കാരിനൊപ്പം: കെ കെ ശൈലജ

Kerala Local Body Election Results 2020: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മി​ക​ച്ച നേ​ട്ടം കൊയ്ത ഇടതു സർക്കാരിന്റെ ഈ വിജയം പ്രതീക്ഷിച്ചതാണെന്നും ഇത് ജനങ്ങൾ സർക്കാരിനൊപ്പം എന്ന് കാണിക്കുന്നതിന്റെ വലിയ തെളിവാണെന്നും ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ (KK Shailaja).

ജനങ്ങൾ ഇടത് സർക്കാരിനെ (KK Shailaja) തള്ളിക്കളയില്ലെന്ന് ഉറപ്പായിരുന്നുവെന്നും സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ ജനങ്ങൾ നല്ലരീതിയിൽ മനസിലാക്കിയെന്നും ഈ വിജയം വ്യക്തമാക്കുന്നുവെന്നും കെ കെ ശൈലജ ടീച്ചർ (KK Shailaja) പറഞ്ഞു.

Also read: Kerala Local Body Election Results 2020: പാലായിൽ ചരിത്രമെഴുതി എൽഡിഎഫ്

ഇടത് സർക്കാരിനെ നാല് ഭാഗത്ത് നിന്നും വളഞ്ഞിട്ട് ആക്രമണമായിരുന്നു അടുത്ത കാലത്തായി നടക്കുന്നതെന്നും അതെല്ലാം വെറും ആരോപണങ്ങൾ മാത്രമാണെന്നാണ് ഈ ജനവിധിയിൽ നിന്നും വ്യക്തമാകുന്നതെന്നും മന്ത്രി പറഞ്ഞു.  ജനങ്ങൾ സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾക്കൊപ്പം നിന്നുവെന്നും ഇടതുപക്ഷം (KK Shailaja) എപ്പോഴും ജനങ്ങൾക്ക് ഒപ്പമായിരിക്കുമെന്നും  മന്ത്രി (KK Shailaja) പറഞ്ഞു.  

കൂടാതെ ഇടത് സർക്കാർ വലിയ തോതിൽ ആക്രമണം നേരിട്ടുകൊണ്ടിരിക്കുന്ന ഈ സമയത്തുള്ള ഈ മിന്നും ജയം ജനങ്ങൾ സർക്കാരിന് നൽകിയ അംഗീകാരമാണെന്നും മന്ത്രി (KK Shailaja) പറഞ്ഞു.   

Trending News