Kerala Assembly Election 2021 Live : കേരളം പ്രചാരണ ചൂടിൽ, സർവേ ഫലങ്ങളെ തള്ളി യുഡിഎഫ്, ആത്മവിശ്വസത്തോടെ എൽഡിഎഫ്

അമിത് ഷായ്ക്ക് പിന്നാലെ ഓരോ മുന്നണികളുടെയും ദേശീയ നേതാക്കൾ കേരളത്തിലേക്ക്. രാഹുൽ ഗാന്ധി തന്റെ പര്യടനം സംസ്ഥാനത്ത് തന്നെ തുടരുന്നു. 

Written by - Zee Malayalam News Desk | Last Updated : Mar 25, 2021, 01:40 PM IST
    ഏപ്രിൽ ആറിനാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്, മേയ് രണ്ടിന് ഫലം പ്രഖ്യാപിക്കും
Live Blog

സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചാരണം കടുപ്പിച്ച് മുന്നണികൾ. അമിത് ഷായ്ക്ക് പിന്നാലെ ഓരോ മുന്നണികളുടെയും ദേശീയ നേതാക്കൾ കേരളത്തിലേക്ക്. രാഹുൽ ഗാന്ധി തന്റെ പര്യടനം സംസ്ഥാനത്ത് തന്നെ തുടരുന്നു. പുറത്ത് വന്ന ചാനൽ സർവേകളിൽ ആശങ്ക പ്രകടിപ്പിച്ച യുഡിഎഫ്, ആത്മവിശ്വാസത്തോടെ തുടർഭരണം ലക്ഷ്യം വെച്ച് എൽഡിഎഫ്. നില മെച്ചപ്പെടുത്തി കൂടുതൽ സീറ്റുകൾ സ്വന്തമാക്കാൻ ബിജെപി. 

25 March, 2021

  • 13:45 PM

    ഇരട്ട വോട്ടിന് കൂട്ട് നിന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷ നേതാവ് ഹൈക്കോടതിയെ സമീപിക്കുന്നത്

  • 13:15 PM

    വോട്ടർ പട്ടികയിലെ ക്രമക്കേഡ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതയിലേക്ക്

  • 11:15 AM

    നേമത്ത് 7000ത്തിൽ അധികം കള്ളവോട്ടുണ്ടെന്ന് കെ മുരളീധരൻ

  • 09:45 AM

    സി.കെ ഹരീന്ദ്രന്റെ പര്യടനത്തിനിടെ സിപിഎം ബിജെപി പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി

  • 09:45 AM

    തിരുവനന്തപുരത്തും വ്യാപകമായി വോട്ടർ പട്ടികയിൽ ക്രമക്കേടുണ്ടെന്ന് ആരോപണവുമായി കോൺഗ്രസ് സ്ഥാനാർഥി വി എസ് ശിവകുമാർ

  • 09:45 AM

    പ്രതിപക്ഷം കിറ്റും ക്ഷേമ പെൻഷനും നൽകുന്നത് മുടക്കാൻ ശ്രമിക്കുന്നുയെന്ന് പിണറായി വിജയൻ

  • 09:45 AM

    തെരഞ്ഞെടുപ്പ് മാറ്റി വെച്ചത് എന്തിനാണ് ഇലക്ഷൻ കമ്മീഷൻ വ്യക്തമാക്കണമെന്ന് മുഖ്യമന്ത്രി

  • 09:30 AM

    രാജ്യസഭ തെരഞ്ഞെടുപ്പ് മാറ്റിവെച്ചതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ

Trending News