വയനാട്: മുത്തങ്ങ ആനപന്തിയിലെ വളർത്താന അമ്മു ചരിഞ്ഞു. 9 വയസ്സായിരുന്നു ആനക്കുട്ടിക്ക്. ഇന്ന് പുലർച്ചെയാണ് ആന ചരിഞ്ഞത്. രോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് ആന ചെരിയുന്നത്. വർഷങ്ങൾക്ക് മുൻപ് തളി പറമ്പിൽ നിന്ന് അമ്മയാനയിൽ നിന്ന് വേർപ്പെട്ട നിലയിലാണ് വനം വകുപ്പിന് ആനക്കുട്ടിയെ കിട്ടിയത്.
പിന്നീട് സംരക്ഷണത്തിനായി മുത്തങ്ങ ആന ക്യാപിലെത്തിയതോടെ എല്ലാവർക്കും പ്രിയപ്പെട്ട അമ്മുവായി. കുങ്കിയാന പരിശീലന ക്യാമ്പായ ഇവിടെ ഇതിനുള്ള പ്രാഥമിക പരിശീലനങ്ങൾ ആരംഭിക്കാനുള്ള ഒരുക്കൾക്കിടയിലാണ് അസുഖം ബാധിച്ച് ചികിൽസയിലായത്. ഇന്ന് പുലർച്ചയോടെയാണ് ചെരിഞ്ഞത്. ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ പോസ്റ്റ് മോർട്ടത്തിനു ശേഷം ജഡം മറവു ചെയ്യും.
ക്ഷേമ പെൻഷൻ ഓണത്തിന് മുൻപ് കയ്യിലെത്തും; തുക ഇത്രയുമാണ്
സംസ്ഥാനത്തെ ക്ഷേമ പെൻഷൻ ഓണത്തിന് മുൻപ് ആളുകളുടെ കയ്യിലെത്തും. തിങ്കളാഴ്ച മുതൽ പെൻഷൻ വിതരണം ആരംഭിച്ച് ആഗസ്റ്റ് 23-ന് മുൻപ് പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. കുടിശ്ശിക അടക്കം 3200 രൂപയാണ് ആളുകൾക്ക് ലഭിക്കുന്നത്. ഇതിനായി നിലവിൽ ധനവകുപ്പ് 1762 കോടി അനുവദിച്ചിട്ടുണ്ട്. 1550 കോടി സാമൂഹിക സുരക്ഷ പെൻഷനും 212 കോടി ക്ഷേമനിധിക്കുമായാണ് നൽകിയിട്ടുള്ളത്.
നിലവിൽ സംസ്ഥാനത്ത് ആകെ 60 ലക്ഷം പേരാണ് ക്ഷേമ പെൻഷൻ വാങ്ങുന്നത്. കേരളത്തിലെ വിവിധ ബാങ്ക് അക്കൗണ്ടുകള്‍ വഴിയും സഹകരണ സ്ഥാപനങ്ങൾ വഴിയുമാണ് പെൻഷൻ ആളുകൾക്ക് വിതരണം ചെയ്യുന്നത്. 1000 കോടിയോളം കടമെടുത്താണ് സർക്കാർ ക്ഷേമ പെൻഷൻ വിതരണം നടത്തുന്നത്. ഓണം ചെലവിനായും ഇനിയും കടമെടുക്കേണ്ടി വരുമെന്നാണ് സൂചന. ഇതിനിടയിൽ സർക്കാർ ജീവനക്കാരുടെ ബോണസ് അടക്കം പ്രഖ്യാപിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...