Liquor Price: ഓണം അടിപൊളിയാക്കാന്‍ ഇക്കുറി ചിലവ് കൂടും, വിദേശ നിര്‍മിത മദ്യത്തിന് വില കുത്തനെ കൂട്ടി

  ഇത്തിരി പൂസായി ഇക്കുറി ഓണം അടിച്ചു പൊളിക്കാമെന്നാണ് കരുതിയത് എങ്കില്‍ പോക്കറ്റ് സൂക്ഷിച്ചോളൂ,  പ്രമുഖ മദ്യ ബ്രാന്‍ഡുകളുടെ വില സര്‍ക്കാര്‍ കുത്തനെ കൂട്ടി...!! 

Written by - Zee Malayalam News Desk | Last Updated : Aug 2, 2021, 08:09 PM IST
  • ഇത്തിരി പൂസായി ഇക്കുറി ഓണം അടിച്ചു പൊളിക്കാമെന്നാണ് കരുതിയത് എങ്കില്‍ പോക്കറ്റ് സൂക്ഷിച്ചോളൂ,
  • സംസ്ഥാന സര്‍ക്കാര്‍ വിദേശനിര്‍മിത മദ്യത്തിന്‍റെ വില വര്‍ദ്ധിപ്പിച്ചുകൊണ്ട് ഉത്തരവായി
Liquor Price: ഓണം അടിപൊളിയാക്കാന്‍ ഇക്കുറി ചിലവ് കൂടും, വിദേശ നിര്‍മിത മദ്യത്തിന് വില കുത്തനെ കൂട്ടി

തിരുവനന്തപുരം:  ഇത്തിരി പൂസായി ഇക്കുറി ഓണം അടിച്ചു പൊളിക്കാമെന്നാണ് കരുതിയത് എങ്കില്‍ പോക്കറ്റ് സൂക്ഷിച്ചോളൂ,  പ്രമുഖ മദ്യ ബ്രാന്‍ഡുകളുടെ വില സര്‍ക്കാര്‍ കുത്തനെ കൂട്ടി...!! 

സംസ്ഥാന സര്‍ക്കാര്‍  വിദേശനിര്‍മിത മദ്യത്തിന്‍റെ  വില വര്‍ദ്ധിപ്പിച്ചുകൊണ്ട് ഉത്തരവായി.  ഇതോടെ ഓണത്തിന് മുന്‍പായി  പ്രമുഖ മദ്യ ബ്രാന്‍ഡുകളുടെ വില ആയിരം  രൂപയോളം  വര്‍ദ്ധിക്കുമെന്ന് ഉറപ്പായി. വെയര്‍ഹൗസ് നികുതി കൂട്ടിയതോടെയാണ് ഇറക്കുമതി ചെയ്യുന്ന മദ്യത്തിന്‍റെ വില വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍  തീരുമാനിച്ചത്. വെയര്‍ഹൗസ് ലാഭവിഹിതം 2.5 ശതമാനത്തില്‍ നിന്ന് 14 ശതമാനമാക്കി ഉയര്‍ത്തിയിരിക്കുകയാണ്

അതേസമയം,  കോവിഡ് കാലത്തെ സാമ്പത്തിക നഷ്ടം  പരിഹരികാനാണ്  മദ്യ വില  ഉയര്‍ത്തുന്നത് എന്നാണ് സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം. 

പുതിയ തീരുമാനമനുസരിച്ച്  പ്രമുഖ ബ്രാന്‍ഡുകള്‍ക്ക് ആയിരം രൂപയോളം വില കൂടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇന്ത്യന്‍ നിര്‍മിത മദ്യം, വൈന്‍, ബിയര്‍ എന്നിവയുടെ വിലയില്‍ മാറ്റമില്ല. 

അതേസമയം,   ഓണത്തിന്  വീണ്ടും  ഓണ്‍ലൈന്‍   മദ്യ വില്‍പ്പന  പരീക്ഷിക്കാനൊരുങ്ങുകയാണ്  ബെവ്‌കോ എന്നാണ് റിപ്പോര്‍ട്ട്.   ബിവറേജസിന് മുന്നിലെ നീണ്ട ക്യൂ, കോവിഡ്  വ്യാപിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍   നിര്‍ദ്ദേശിച്ചിരിയ്ക്കുന്ന കടുത്ത നിയന്ത്രണങ്ങളും സര്‍ക്കാരിന് വലിയ വെല്ലുവിളിയായി മാറിയിരിക്കുന്ന അവസരത്തിലാണ് പുതിയ പരീക്ഷണവുമായി   ബെവ്‌കോ  എത്തുന്നത്‌.  

Also Read: Kerala covid update: ആശങ്ക അകലാതെ കേരളം; ഇന്ന് 13,984 പേർക്ക് കൊവിഡ് , 118 മരണം

പൂര്‍ണ്ണമായും ഓണ്‍ലൈന്‍ നടപ്പാക്കുന്നതിന് മുന്‍പ്    പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കാനാണ് ബെവ്‌കോയുടെ ശ്രമം. ഓണ്‍ലൈന്‍ മദ്യവില്‍പ്പന പരീക്ഷണം വിജയകരമായാല്‍ ഓണത്തിന് മുന്‍പ് സംസ്ഥാനത്തെ 270 ഔട്ട്‌ലെറ്റുകളില്‍ സൗകര്യം ഒരുക്കാനാണ് ബെവ്‌കോ ലക്ഷ്യമിടുന്നത്. 

ബിവറേജസിന് മുന്നിലെ നീണ്ട ക്യൂ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. പുതിയ രീതികളൊന്നും ബെവ്‌കോ പരീക്ഷിക്കുന്നില്ലെന്നും  കോടതി പരാമര്‍ശിച്ചിരുന്നു.  ഇതേതുടര്‍ന്നാണ് ഓണ്‍ലൈന്‍ മദ്യവില്‍പ്പന വീണ്ടും പരീക്ഷിക്കാന്‍  ബെവ്‌കോ ഒരുങ്ങുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News