മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായ പെണ്‍കുട്ടിയുടെ പരാക്രമം; വീഡിയോ കാണാം

Last Updated : Jun 28, 2016, 07:12 PM IST
മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായ പെണ്‍കുട്ടിയുടെ പരാക്രമം; വീഡിയോ കാണാം

മുംബൈ∙ മദ്യപിച്ച് വാഹനമോടിച്ചതിന് സുഹൃത്തുക്കള്‍ക്കൊപ്പം പിടിയിലായ പെണ്‍കുട്ടി മുംബൈ വേർളി സ്റ്റേഷനിൽവച്ച് പൊലീസുകാരെ ആക്രമിച്ചു. കഴിഞ്ഞ ശനിയാഴ്ച രാത്രി നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. 

ആർ​ക്കി​റ്റെക്​ചർ വിദ്യാർഥിനിയായ ഗൗരി ബിഡ്​ എന്ന 21കാരി സുഹൃത്തുക്കൾക്കൊപ്പം മദ്യപിച്ച ശേഷം അമിത വേഗതയിൽ കാറോടിക്കുകയും ഡിവൈഡറിലും ഫുട്​പാത്തിലേക്കും ഇടിച്ചു കയറ്റുകയും ​ചെയ്​തു. 

മദ്യലഹരിയിൽ പൊലീസുകാരന്‍റെ മുഖത്തടിച്ച ഗൗരി സ്റ്റേഷനിലെ കംപ്യൂട്ടർ നിലത്തെറിയുകയും പൊലീസുകാരുടെ ഫോണുകൾ തകര്‍ക്കുകയും ചെയ്തു.ദൃശ്യങ്ങൾ പൊലീസുകാർ ക്യാമറയിൽ പകർത്തി​യതോടെയാണ്​ സംഭവം പുറ​ത്തറിഞ്ഞത്​. വീഡിയോ കാണാം.

Trending News