ലാവ്‌ലിന്‍ കേസ് സി.ബി.ഐക്ക് വിടാന്‍ പ്രമുഖ നേതാവ് സമ്മര്‍ദ്ദം ചെലുത്തി

യു.ഡി.എഫ് വിട്ട് എല്‍.ഡി.എഫിലേക്ക് പോയ നേതാവാണ് തന്റെയടുത്ത് സമ്മര്‍ദ്ദം ചെലുത്തിയത്.  

Last Updated : Feb 9, 2019, 02:05 PM IST
ലാവ്‌ലിന്‍ കേസ് സി.ബി.ഐക്ക് വിടാന്‍ പ്രമുഖ നേതാവ് സമ്മര്‍ദ്ദം ചെലുത്തി

തിരുവനന്തപുരം: താന്‍ കേന്ദ്ര മന്ത്രിയായിരുന്നപ്പോള്‍ ലാവ്‌ലിന്‍ കേസ് സി.ബി.ഐക്ക് വിടാന്‍ പ്രമുഖ നേതാവ് സമ്മര്‍ദ്ദം ചെലുത്തിയെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍. വീരേന്ദ്രകുമാറിന്റെ പേരെടുത്ത് പറയാതെയാണ് മുല്ലപ്പള്ളിയുടെ പരാമര്‍ശം. 

യു.ഡി.എഫ് വിട്ട് എല്‍.ഡി.എഫിലേക്ക് പോയ നേതാവാണ് തന്റെയടുത്ത് സമ്മര്‍ദ്ദം ചെലുത്തിയത്. വീരേന്ദ്ര കുമാറിന്റെ പേരു പറയാതെയായിരുന്നു വാര്‍ത്താസമ്മേളനത്തില്‍ മുല്ലപ്പള്ളിയുടെ പരാമര്‍ശം. സി.ബി.ഐ വേണ്ട രീതിയില്‍ അന്വേഷിച്ചാല്‍ പിണറായി അകത്താകുമെന്നും മുല്ലപ്പള്ളി കോഴിക്കോട് പറഞ്ഞു.

കേരളത്തിലെ സി.പി.ഐ.എം-ബി.ജെ.പി ബന്ധത്തെ കുറിച്ച് പറയുന്നത് തെളിവുകളുടെ അടിസ്ഥാനത്തിലാണ്. അല്‍ഫോണ്‍സ് കണ്ണന്താനമാണ് സി.പി.ഐ.എമ്മിനെയും ബി.ജെ.പിയെയും ബന്ധിപ്പിച്ച് നിര്‍ത്തുന്നത്. 

തെളിവുകള്‍ വരും ദിവസങ്ങളില്‍ പുറത്ത് വിടുമെന്നും മുല്ലപ്പള്ളി പറഞ്ഞു. സിപിഐഎം എന്‍എസ്എസിനെ അപമാനിച്ചു. സാമുദായിക സംഘടനകളുടെ എല്ലാ ആവശ്യങ്ങളും കോണ്‍ഗ്രസ് നിറവേറ്റിയിട്ടുണ്ടെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു

അതേസമയം, ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുവാന്‍ ഫുട്‌ബോള്‍ താരം ഐ.എം വിജയനോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് മുല്ലപ്പള്ളി പറഞ്ഞു.

Trending News