കോൺ​ഗ്രസ് പുനസംഘടനയ്ക്കായി ഹൈക്കമാൻഡ് സംഘം കേരളത്തിലെത്തും; ലോക്ക്ഡൗണിന് ശേഷമായിരിക്കും സന്ദർശനം

നിയമസഭാ കക്ഷിയോഗത്തിൽ എംഎൽഎമാരുടെ അഭിപ്രായം അറിഞ്ഞതിന് ശേഷം കോൺ​ഗ്രസ് അധ്യക്ഷ സോണിയ ​ഗാന്ധിക്ക് റിപ്പോർട്ട് കൈമാറും

Written by - Zee Malayalam News Desk | Last Updated : May 9, 2021, 10:02 AM IST
  • പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് ഐ ഗ്രൂപ്പിൽ നിന്നും വി.ഡി സതീശന്റെ പേരാണ് ഉയരുന്നത്
  • തിരുവഞ്ചൂർ രാധാകൃഷ്ണന്റെയും പി.ടി.തോമസിന്റെയും പേരുകളും ഉയരുന്നുണ്ട്
  • അതേസമയം ഹൈക്കമാൻഡിന്റെ തീരുമാനം അനുസരിക്കുമെന്ന നിലപാടിലാണ് രമേശ് ചെന്നിത്തല
  • പ്രതിപക്ഷ സ്ഥാനം തിരുവഞ്ചൂർ രാധാകൃഷ്ണന് നൽകണമെന്നാണ് എ ഗ്രൂപ്പിന്റെ ആവശ്യം
കോൺ​ഗ്രസ് പുനസംഘടനയ്ക്കായി ഹൈക്കമാൻഡ് സംഘം കേരളത്തിലെത്തും; ലോക്ക്ഡൗണിന് ശേഷമായിരിക്കും സന്ദർശനം

തിരുവനന്തപുരം: കോൺഗ്രസ് പുനസംഘടനയ്ക്കായി ഹൈക്കമാൻഡ് (High Command) സംഘം കേരളത്തിലെത്തും. ലോക്‌സഭാ മുൻ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഗാർഖെ, പുതുച്ചേരി മുഖ്യമന്ത്രി വൈദ്യലിംഗം എന്നിവരും സംഘത്തിലുണ്ടാകും. ലോക്ക്ഡൗണിന് (Lock Down) ശേഷമാകും സന്ദർശനം.

നിയമസഭാ കക്ഷിയോഗത്തിൽ എംഎൽഎമാരുടെ അഭിപ്രായം അറിഞ്ഞതിന് ശേഷം കോൺ​ഗ്രസ് (Congress) അധ്യക്ഷ സോണിയ ​ഗാന്ധിക്ക് റിപ്പോർട്ട് കൈമാറും. പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് ഐ ഗ്രൂപ്പിൽ നിന്നും വി.ഡി സതീശന്റെ പേരാണ് ഉയരുന്നത്. തിരുവഞ്ചൂർ രാധാകൃഷ്ണന്റെയും പി.ടി.തോമസിന്റെയും പേരുകളും ഉയരുന്നുണ്ട്. അതേസമയം ഹൈക്കമാൻഡിന്റെ തീരുമാനം അനുസരിക്കുമെന്ന നിലപാടിലാണ് രമേശ് ചെന്നിത്തല.

ALSO READ: തെരഞ്ഞെടുപ്പ് ഫലത്തിന് തൊട്ട് പിന്നാലെ KPCC പ്രസിഡന്റിനെതിരെ ആഞ്ഞടിച്ച് ഹൈബി ഈഡൻ

പ്രതിപക്ഷ സ്ഥാനം തിരുവഞ്ചൂർ രാധാകൃഷ്ണന് നൽകണമെന്നാണ് എ ഗ്രൂപ്പിന്റെ ആവശ്യം. എംപി സ്ഥാനം രാജിവെച്ച് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരികെത്തിയ പി.കെ കുഞ്ഞാലിക്കുട്ടിയുൾപ്പെടെയുള്ള ലീഗ് നേതാക്കളുടെ അഭിപ്രായം നിർണായകമാണ്. കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും മുല്ലപ്പള്ളി രാമചന്ദ്രനെ മാറ്റണമെന്ന ആവശ്യവും നിലനിൽക്കുന്നുണ്ട്. കെ.സുധാകരൻ എംപിയുടെ പേരാണ് പകരം ഉയരുന്നത്. കെ.മുരളീധരന്റെ പേരും സാധ്യതയിലുണ്ട്.

തെരഞ്ഞെടുപ്പ് തോൽവിയിൽ എല്ലാവർക്കും പങ്കുണ്ടെന്നായിരുന്നു കെപിസിസി (KPCC) രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ മുല്ലപ്പള്ളിയുടെ പ്രതികരണം.
ഹൈക്കമാൻഡ് തീരുമാനത്തിൽ എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിന്റെയും എ.കെ ആന്റണിയുടെയും നിലപാട് നിർണായകമാകും.

ALSO READ: നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയം, രാജി സന്നദ്ധത അറിയിച്ച് കേരളത്തിലെ ഡിസിസി പ്രസിഡന്റുമാരും

തെരഞ്ഞെടുപ്പിലെ ദയനീയ തോൽവിക്ക് പിന്നാലെ കെപിസിസി ആസ്ഥാനത്ത് യൂത്ത് കോൺ​ഗ്രസിന്റെ ബാനർ പ്രതിഷേധവും നടന്നിരുന്നു. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, കോൺ​ഗ്രസ് പ്രവർത്തക സമിതിയം​ഗം എ.കെ ആന്റണി, എഐസിസി ജനറൽ സെക്രട്ടറി കെസി വേണു​ഗോപാൽ എന്നിവർക്കെതിരെയാണ് ഒരു സംഘം പ്രവർത്തകർ പ്രതിഷേധിച്ചത്.

അതേസമയം, തിരക്കിട്ട് നേതൃമാറ്റം വേണ്ടെന്നും ബുദ്ധിപൂർവ്വം തീരുമാനം എടുക്കണമെന്നുമാണ് കെ.സുധാകരന്റെ അഭിപ്രായം. ഹൈക്കമാൻഡിന്റെ തീരുമാനം എല്ലാവരും ഉൾക്കൊള്ളുമെന്നും സുധാകരൻ പറഞ്ഞു. കെ.സുധാകരൻ മികച്ച നേതാവാണെന്നും അദ്ദേഹത്തിന്റെ സേവനങ്ങൾ പാർട്ടി വേണ്ട രീതിയിൽ ഉപയോ​ഗിക്കണമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞിരുന്നു. എല്ലാവരും ഒരുമിച്ച് നിൽക്കുന്ന അന്തരീക്ഷമാണ് ഉണ്ടാകേണ്ടത്. പ്രശ്നങ്ങളെ ഒരുമിച്ച് നിന്ന് നേരിടണമെന്നും തിരുവഞ്ചൂർ അഭിപ്രായപ്പെട്ടു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News