തിരുവനന്തപുരം: യു.ഡി.ഫഫ് സർക്കാർ നികത്താൻ പദ്ധതിയിട്ട മെത്രാൻ കായലിലും ആറൻമുളയിലും കൃഷി ഇറക്കാൻ എൽ.ഡി.എഫ് സർക്കാർ ആലോചിക്കുന്നു. കൃഷി മന്ത്രി സുനിൽ കുമാറും സെക്രട്ടറി രാജു നാരായണസ്വാമിയും ചേർന്നാണ് പദ്ധതി ആവിഷ്കരിക്കുന്നത്. ഇത് സംബന്ധിച്ച് ഇൗ മാസം 17 ന് റിപ്പോർട്ട് സമർപ്പിക്കാൻ വകുപ്പ് സെക്രട്ടറിയോട് മന്ത്രി ആവശ്യപ്പെട്ടു. മെത്രാൻ കായലിൽ 378 ഏക്കർ നിലം നികത്തി വിനോദ സഞ്ചാര പദ്ധതി ആവിഷ്കരിക്കാനാണ് കഴിഞ്ഞ യു.ഡി.എഫ്സർക്കാർ അനുമതി നൽകിയിരുന്നത്.
ഇൗ മാസം 17ന് കൃഷി മന്ത്രിയും വകുപ്പ് സെക്രട്ടറിയും മെത്രാൻ കായൽ സന്ദർശിക്കും. ആറൻമുളയിൽ വിമാനതാവളത്തിനായി ഏറ്റെടുത്ത നെൽവയൽ ഉൾപ്പെടുന്ന സ്ഥലത്തും കൃഷി ഇറക്കാനും സർക്കാർ ആലോചിക്കുന്നുണ്ട്. ഇടത്സർക്കാറിെൻറ തീരുമാനത്തെ കോൺഗ്രസ് നേതാവ് ടി.എൻ പ്രതാപൻ സ്വാഗതം ചെയ്തു. മെത്രാൻ കായൽ,ആറൻമുള,എന്നിവക്ക് പുറമെ സന്തോഷ് മാധവെൻറ ഭൂമിയായ പുത്തൻ വേലിക്കരയിലും കൃഷി ഇറക്കണമെന്ന് പ്രതാപൻ കൂട്ടിച്ചേർത്തു.
മെത്രാന്‍ കായലില്‍ 378 ഏക്കര്‍ നിലം നികത്തി വിനോദസഞ്ചാര പദ്ധതി കൊണ്ടുവരുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നത്. എന്നാല്‍ കായല്‍ നികത്തി യാതൊരു തരത്തിലുമുളള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തരുതെന്നും കേസ് തീര്‍പ്പാക്കുന്നത് വരെ തല്‍സ്ഥിതി തുടരണമെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു.