തിരുവനന്തപുരം: സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്‍റ് സ്ഥാനത്ത് നിന്നു് അഞ്ജു ബോബി ജോർജിനെ മാറ്റിയേക്കുമെന്ന് റിപ്പോർട്ട്. പ്രസിഡന്‍റക്കമുള്ള എല്ലാ അംഗങ്ങളേയും മാറ്റി തൽസ്ഥാനത്ത് പുതിയ അഡ്മിനിസ്ട്രേറ്റീവ് കൗൺസിൽ കൊണ്ടുവരാനാണ് സർക്കാർ ആലോചിക്കുന്നത്. മുൻ സർക്കാർ നിയമിച്ച സ്പോർട്സ് കൗൺസിൽ ജില്ലാ പ്രസിഡന്‍റുമാരെയും മാറ്റുമെന്നാണ് സൂചന.കൂടാതെ സ്പോർട്സ് കൗൺസിൽ ചട്ടങ്ങളിൽ ഭേദഗതി വരുത്താനും ആലോചനയുണ്ട്. കൗൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന രീതി മാറ്റി നോമിനേഷൻ രീതിയാക്കിയത് മുൻസർക്കാറാണ്. ഇത് പഴയ രീതിയിൽ തന്നെ നിലനിർത്താനുള്ള ചട്ട ഭേദഗതിയാണ് സർക്കാർ പരിഗണിക്കുന്നത്.
അഞ്ജുവിന് പകരക്കാരനായി മുൻ സ്പോർട്സ് കൗൺസിൽ പ്രസിഡന്‍റും കോഴിക്കോട് മുൻ മേയറുമായ ടി.പി ദാസൻ, നേമം എം.എൽ.എയും തിരുവനന്തപുരം മേയറുമായിരുന്ന വി.ശിവൻകുട്ടി എന്നിവരുടെ പേരുകൾ പരിഗണനയിലുണ്ടെന്നാണ് റിപ്പോർട്ട്. സർക്കാർ തന്നെ പരിഗണിക്കുകയാണെങ്കിൽ ആ സ്ഥാനം താൻ സ്വീകരിക്കുമെന്ന് ടി.പി. ദാസൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.എന്നാല്‍ ഇത് സംബന്ധിച്ച് തനിക്ക് ഔദ്യോഗിക വിവരം ലഭിച്ചില്ലെന്ന് ടിപി ദാസന്‍ അറിയിച്ചു. .അതേസമയം അഴിമതിക്കാരെന്ന് ചിത്രീകരിക്കുന്നതില്‍ മനോദുഃഖമുണ്ടെന്ന് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗവും വോളിബോള്‍ താരവുമായടോം ജോസഫ് പറഞ്ഞു. കൊണ്ടുവന്നതും ഇറക്കിവിടുന്നതും സര്‍ക്കാര്‍ തന്നെയാണ്. രാഷ്ട്രീയക്കാരെ കൊണ്ടുവരുന്നത് സ്‌പോര്‍ട്‌സ് കൗണ്‍സിലിനെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ ഇടയാക്കുമെന്നും ടോം വ്യക്തമാക്കി.