Landslide: ഇടുക്കി നെടുങ്കണ്ടത്ത് ഉരുൾപൊട്ടൽ; ഒരേക്കറോളം കൃഷിയിടം ഒലിച്ചുപോയി

Landslide in Idukki Nedumkandam: പച്ചടി സ്വദേശി ചൊവ്വേലികുടിയിൽ വിനോദിന്റെ ഉടമസ്ഥതയിലുള്ള ഒരേക്കറോളം കൃഷിയിടമാണ് നശിച്ചത്. മേഖയിൽ കഴിഞ്ഞ രാത്രിയിൽ അതിശക്തമായ മഴ പെയ്തിരുന്നു.

Written by - Zee Malayalam News Desk | Last Updated : Oct 24, 2023, 01:28 PM IST
  • നെടുങ്കണ്ടം പച്ചടി പത്തു വളവ് പാതയുടെ സമീപം ഉരുൾ പൊട്ടിയാണ് വിനോദിന്റെ കൃഷിയിടം നശിച്ചത്
  • മണ്ണ് ഒലിച്ചു പോയതിനെ തുടർന്ന് ഗ്രാമീണ പാത അപകടവസ്ഥയിലാണ്
  • മുൻ വർഷങ്ങളിൽ, സമീപ മേഖലകളിൽ ഉരുൾ പൊട്ടലുണ്ടായിട്ടുണ്ട്
Landslide: ഇടുക്കി നെടുങ്കണ്ടത്ത് ഉരുൾപൊട്ടൽ; ഒരേക്കറോളം കൃഷിയിടം ഒലിച്ചുപോയി

ഇടുക്കി: ഇടുക്കി നെടുങ്കണ്ടത്ത് ഉരുൾപൊട്ടലിൽ കൃഷിഭൂമി ഒലിച്ചു പോയി. പച്ചടി സ്വദേശി ചൊവ്വേലികുടിയിൽ വിനോദിന്റെ ഉടമസ്ഥതയിലുള്ള ഒരേക്കറോളം കൃഷിയിടമാണ് നശിച്ചത്. മേഖയിൽ കഴിഞ്ഞ രാത്രിയിൽ അതിശക്തമായ മഴ പെയ്തിരുന്നു. കഴിഞ്ഞ രാത്രിയിൽ, ഹൈറേഞ്ചിൽ തമിഴ്നാട് അതിർത്തി മേഖലയോട് ചേർന്ന പ്രദേശങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയാണ് പെയ്തത്.

നെടുങ്കണ്ടം പച്ചടി പത്തു വളവ് പാതയുടെ സമീപം ഉരുൾ പൊട്ടിയാണ് വിനോദിന്റെ കൃഷിയിടം നശിച്ചത്. നൂറോളം കുരുമുളക് ചെടികളും വാഴയും അടക്കമുള്ള കൃഷികൾ നശിച്ചു. മണ്ണ് ഒലിച്ചു പോയതിനെ തുടർന്ന് ഗ്രാമീണ പാത അപകടവസ്ഥയിലാണ്. മുൻ വർഷങ്ങളിൽ, സമീപ മേഖലകളിൽ ഉരുൾ പൊട്ടലുണ്ടായിട്ടുണ്ട്.

മഹാ പ്രളയകാലത്ത് ഉണ്ടായ ഉരുൾപൊട്ടലിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചിരുന്നു. ഉരുൾപൊട്ടൽ സാധ്യത കണക്കിലെടുത്ത് മുൻപ് ഏതാനും കുടുംബങ്ങളെ പകരം ഭൂമി നൽകി ഇവിടെ നിന്നും  മാറ്റിപ്പാർപ്പിച്ചിരുന്നു. ഉരുൾപൊട്ടലുണ്ടായതിനെ തുടർന്ന് റവന്യൂ അധികൃതർ സ്ഥലത്ത് സന്ദർശനം നടത്തി.

ALSO READ: ഇടുക്കി വാഴവരയിൽ വീണ്ടും വന്യജീവിയുടെ സാന്നിധ്യം; വളർത്തുനായയെ കൊന്ന് ഭക്ഷിച്ചു

ആവശ്യമെങ്കിൽ  സമീപവാസികളെ മാറ്റി പാർപ്പിക്കാനാണ് അധികൃതരുടെ തീരുമാനം. ഇടുക്കിയിൽ മഴയ്ക്കൊപ്പം ശക്തമായ ഇടിമിന്നലും കഴിഞ്ഞ ദിവസങ്ങളിൽ  അനുഭവപ്പെട്ടിരുന്നു. അതേസമയം, ഇടുക്കി നെടുങ്കണ്ടം തേർഡ് ക്യാമ്പിൽ അച്ഛനും മകനും മിന്നലേറ്റ് പരിക്കേറ്റു. ഇവർ തേനി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

തേർഡ് ക്യാമ്പിൽ  വീടിനുള്ളിലിരിക്കുകയായിരുന്ന മൂലശേരിൽ സുനിലിനും മകൻ ശ്രീനാഥിനുമാണ് മിന്നലേറ്റത്. ശ്രീനാഥ്‌ അപകട നില തരണം ചെയ്തു. സാരമായി പരുക്കേറ്റ സുനിൽ തേനി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഏതാനും ദിവസങ്ങൾക്ക് മുൻപ് എഴുകുംവയലിൽ മിന്നലേറ്റ് ഒരാൾക്ക് പരിക്കേറ്റിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News