ഇടുക്കി: രാജമലയിലെ പെട്ടിമുടിയിൽ ഇന്നും തിരച്ചിൽ തുടരും. അപകടം നടത്തിട്ട് ഏഴു ദിവസം പിന്നിട്ടിട്ടും ഇനിയും 15 പേരെ കൂടി കണ്ടെത്താനുണ്ട്. ഇന്ന് കന്നിയാറിൽ കൂടുതൽ തിരച്ചിൽ നടത്താനാണ് ദൗത്യസംഘത്തിന്റെ തീരുമാനം.
പുഴയിൽ മണ്ണിടിഞ്ഞ് നിരന്ന ഇടങ്ങളിൽ ഇന്ന് ചെറിയ ഹിറ്റാച്ചി ഉപയോഗിച്ച് പരിശോധന നടത്താനാണ് തീരുമാനം. ഇന്നലെ നടത്തിയ തിരച്ചിലിൽ ആരേയും കണ്ടെത്താനായില്ല. ഇതുവരെ കണ്ടെത്തിയത് 55 മൃതദേഹങ്ങൾ ആണ്. ഇന്നലെ പെട്ടിമുടിയിൽ ഗവർണറും മുഖ്യമന്ത്രിയും സന്ദർശനം നടത്തിയിരുന്നു.
Also read: ദുരിതാശ്വാസ ക്യാമ്പില്‍ കോവിഡ് വ്യാപനം; ഇതുവരെ സ്ഥിരീകരിച്ചത് 21 പേര്‍ക്ക്...!!
ദുരന്തത്തിനിരയായവരുടെ കുടുംബാംഗങ്ങളുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇവർക്ക് വീട് വച്ചുകൊടുക്കുമെന്നും മുഖ്യമന്ത്രി വാഗ്ദാനം നൽകിയിട്ടുണ്ട്. ഇന്നു നടക്കുന്ന തിരച്ചിലിൽ ബാക്കിയുള്ളവരെ കണ്ടെത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് തിരച്ചിൽ സംഘം.