ഇടുക്കി: വീട് നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് ഒരാൾ മരിച്ചു.ഇടുക്കി നെടുങ്കണ്ടം തോവാളപടി സ്വദേശി മാത്തുക്കുട്ടി ആണ് മരിച്ചത്.ഇയാളുടെ വീടിനോടനുബന്ധിച്ചുള്ള നിർമ്മാണ പ്രവർത്തങ്ങൾക്കിടെ ആണ് അപകടം.മാത്തുക്കുട്ടിയുടെ വീടിനോട് ചേർന്നുള്ള, പുതിയ നിർമ്മാണത്തിനിടെയാണ് അപകടം.
കെട്ടിട നിർമ്മാണത്തിന്റെ ഭാഗമായി, സെപ്റ്റിക് ടാങ്ക് നിർമ്മിയ്ക്കുന്നതിന് കഴിഞ്ഞ ദിവസം കുഴി ഒരുക്കിയിരുന്നു. കുഴിയിൽ മണ്ണ് നീക്കം ചെയ്യുന്നതിനിടെ, മുകൾ ഭാഗത്തു നിന്നും മണ്ണും കല്ലും ഇടിഞ്ഞ്, താഴേയ്ക്കു പതിയ്ക്കുകയായിരുന്നു. കുഴിയിൽ നിൽക്കുകയായിരുന്ന മാത്തുകുട്ടിയുടെയും മറ്റ് തൊഴിലാളികളുടെയും ദേഹത്തേക്കാണ് മണ്ണ് പതിച്ചത്. ഉടൻ തന്നെ നാട്ടുകാർ ചേർന്ന് രക്ഷാ പ്രവർത്തനം നടത്തി, ആശുപത്രിയിൽ എത്തിച്ചെങ്കിലും മാത്തുക്കുട്ടിയുടെ ജീവൻ രക്ഷിയ്ക്കാനായില്ല
ഒപ്പമുണ്ടായിരുന്ന തൊഴിലാളികൾ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. ഇവരെ തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സംഭവത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു.നാട്ടുകാർ ചേർന്നാണ് സ്ഥലത്ത് അടിയന്തിര രക്ഷാപ്രവർത്തനം നടത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...