Hartal: ഭൂപ്രശ്നം പരിഹരിക്കണം: കോൺഗ്രസിന്റെ 12 മണിക്കൂർ ഹർത്താൽ ഇടുക്കിയിൽ ആരംഭിച്ചു

Hartal In Idukki: ഇടുക്കിയിൽ 1964 ലെയും 1993 ലെയും ഭൂമി പതിവ് ചട്ടം ഭേദഗതി ചെയ്യുകയെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് കോൺഗ്രസ് ഇന്ന് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

Last Updated : Aug 18, 2023, 07:22 AM IST
  • കോൺഗ്രസിന്റെ 12 മണിക്കൂർ ഹർത്താൽ ഇടുക്കിയിൽ ആരംഭിച്ചു
  • ഭൂപ്രശ്നങ്ങൾ പരിഹരിക്കണമെന്ന ആവശ്യവുമായിട്ടാണ് ഹർത്താൽ
  • ഇതിനെ തുടർന്ന് സ്‌കൂളുകൾക്ക് അവധിയായിരിക്കും
Hartal: ഭൂപ്രശ്നം പരിഹരിക്കണം: കോൺഗ്രസിന്റെ 12 മണിക്കൂർ ഹർത്താൽ ഇടുക്കിയിൽ ആരംഭിച്ചു

ഇടുക്കി: ഭൂപ്രശ്നങ്ങൾ പരിഹരിക്കണമെന്ന ആവശ്യവുമായി ഇടുക്കിയിൽ കോൺഗ്രസിന്റെ 12 മണിക്കൂർ ഹർത്താൽ ആരംഭിച്ചു. രാവിലെ ആറു മുതൽ വൈകുന്നേരം ആറു മണിവരെയാണ് ഹർത്താൽ. ഇതിനെ തുടർന്ന് സ്‌കൂളുകൾക്ക് അവധിയായിരിഅവധിയായിരിക്കും, എംജി സർവകലാശാല ഇന്ന് നടത്താനിരുന്ന പരീക്ഷകൾ മാറ്റിവച്ചു. എന്നാൽ കടകൾ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി നേരത്തെ  വ്യക്തമാക്കിയിരുന്നു.

Also Read: ആനക്കൊമ്പ് കേസ്: മോഹൻലാൽ നേരിട്ട് ഹാജരാകണമെന്ന് കോടതി

ഇടുക്കിയിൽ 1964 ലെയും 1993 ലെയും ഭൂമി പതിവ് ചട്ടം ഭേദഗതി ചെയ്യുകയെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് കോൺഗ്രസ് ഇന്ന് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. 13 പഞ്ചായത്തുകളിൽ ഏർപ്പെടുത്തിയിരിക്കുന്ന നിർമ്മാണ നിയന്ത്രണം പിൻവലിക്കുക, പട്ടയ നടപടികൾ പുനരാരംഭിക്കുക, വന്യമൃഗ ശല്യത്തിൽ നിന്നും കർഷകരെ രക്ഷിക്കാൻ നടപടി സ്വീകരിക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ നിരത്തയാണ കോൺഗ്രസ് ഇന്ന് ഹർത്തലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഹർത്താലിന്റെ ഭാഗമായി വിവിധ സ്ഥലങ്ങളിൽ കോൺഗ്രസ് ഇന്ന് പ്രകടനവും നടത്തും.

Also Read: Lakshmi Devi Favourite Zodiacs: ലക്ഷ്മി ദേവിയ്ക്ക് പ്രിയപ്പെട്ട രാശികൾ ഇവരാണ്, ലഭിക്കും അത്യപൂർവ്വ നേട്ടങ്ങൾ!

ഇതിനിടയിൽ ഈ സമയത്തെ ഹർത്താൽ ഓണക്കാലത്ത് വ്യാപാരത്തിന് തിരിച്ചടിയാകുമെന്ന് ചൂണ്ടിക്കാട്ടി ഹർത്താൽ ബഹിഷ്‌കരിച്ച് കടകൾ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി നേരെത്തെ അറിയിച്ചിരുന്നു.  ഇന്ന് നടക്കുന്ന ഹര്‍ത്താല്‍ പരിഗണിച്ച് ഇടുക്കി ജില്ലയില്‍ ഇന്ന് നടത്താനിരുന്ന എൽപി, യുപി, എച്ച് എസ് ക്ലാസുകളിലെ പരീക്ഷകൾ മാറ്റിവച്ചിട്ടുണ്ട്.  ഒപ്പം മാറ്റിവച്ച പരീക്ഷകൾ ഈ മാസം 25 ന് നടത്തുമെന്നും അറിയിച്ചിട്ടുണ്ട്.  അതുപോലെ എംജി സര്‍വകലാശാല ഇന്ന് നടത്താനിരുന്ന പരീക്ഷകള്‍ നാളത്തേക്ക് മാറ്റിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News