Kuthiran Tunnel : കുതിരാൻ തുരങ്കത്തിന്റെ ഒരു ഭാഗം ഓഗസ്റ്റ് ഒന്നിന് തുറക്കാൻ തീരുമാനമായെന്ന് മന്ത്രി മുഹമ്മദ് റിയാസ്

Kuthiran Tunnel ഓഗസ്റ്റ് ഒന്നിന് തുറക്കാൻ തീരുമനം. തുരങ്കത്തിന്റെ ഒരു ടണലാണ് തുറക്കുന്നതെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് (PA Muhammed Riyas) ഇന്ന് നിയമസഭയിൽ അറിയിച്ചു.

Written by - Zee Malayalam News Desk | Last Updated : Jul 26, 2021, 10:59 AM IST
  • ടണലിന്റെ സുരക്ഷ ഫലം ഉടൻ ലഭിക്കുമെന്ന് മന്ത്രി പറഞ്ഞു.
  • ടണലിലെ ആദ്യത്തെ സുരക്ഷാ ട്രയൽ റൺ വിജയകരമായി പൂർത്തിയാക്കിയിരുന്നു.
  • അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ ഒരു പ്രവിശ്യം കൂടി ട്രയൽ റൺ നടത്തി ഫിറ്റ്‌നെസ് സർട്ടിഫിക്കറ്റും നൽകിയിരുന്നു.
  • കുതിരാന്‍ തുരങ്കം ഉടൻ തന്നെ ഗതാഗതത്തിന് തുറന്ന് കൊടുക്കുന്നതിന്‍റെ ഭാഗമായി നിർമ്മാണ പ്രവർത്തങ്ങൾ വേഗത്തിലാക്കാൻ തൃശൂർ ജില്ലാ കളക്ടര്‍ ഹരിത വി കുമാർ കരാർ കമ്പനിക്ക് നിർദ്ദേശം നൽകിയിരുന്നു.
Kuthiran Tunnel : കുതിരാൻ തുരങ്കത്തിന്റെ ഒരു ഭാഗം ഓഗസ്റ്റ് ഒന്നിന് തുറക്കാൻ തീരുമാനമായെന്ന് മന്ത്രി മുഹമ്മദ് റിയാസ്

Thiruvananthapuram : തൃശൂർ പാലക്കാട് ദേശീയ പാതയിലെ (Thirssur-Palakkad National Higway) വടക്കാഞ്ചേരി കുതിരാൻ തുരങ്കം (Kuthiran Tunnel) ഓഗസ്റ്റ് ഒന്നിന് തുറക്കാൻ തീരുമനം. തുരങ്കത്തിന്റെ ഒരു ടണലാണ് തുറക്കുന്നതെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് (PA Muhammed Riyas) ഇന്ന് നിയമസഭയിൽ അറിയിച്ചു. ടണലിന്റെ സുരക്ഷ ഫലം ഉടൻ ലഭിക്കുമെന്ന് മന്ത്രി പറഞ്ഞു.

ടണലിലെ ആദ്യത്തെ സുരക്ഷാ ട്രയൽ റൺ വിജയകരമായി പൂർത്തിയാക്കിയിരുന്നു. അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ ഒരു പ്രവിശ്യം കൂടി ട്രയൽ റൺ നടത്തി ഫിറ്റ്‌നെസ് സർട്ടിഫിക്കറ്റും നൽകിയിരുന്നു. കുതിരാന്‍ തുരങ്കം ഉടൻ തന്നെ ഗതാഗതത്തിന് തുറന്ന് കൊടുക്കുന്നതിന്‍റെ ഭാഗമായി നിർമ്മാണ പ്രവർത്തങ്ങൾ വേഗത്തിലാക്കാൻ തൃശൂർ ജില്ലാ കളക്ടര്‍ ഹരിത വി കുമാർ  കരാർ കമ്പനിക്ക് നിർദ്ദേശം നൽകിയിരുന്നു. 

ALSO READ : Kuthiran Accident: ലോറി മറിഞ്ഞത് 40 അടി താഴ്ചയിൽ,ഒരാൾ മരിച്ചു,തുരങ്കം തുറക്കാത്തതിൽ പ്രതിഷേധം

പക്ഷെ തുരങ്കത്തിന് ആവശ്യമായ സുരക്ഷ ഇല്ലെന്നാരോപിച്ച് കുതിരാൻ തുരങ്കത്തിന്റെ ആദ്യ കരാർ കമ്പനി രംഗത്തെത്തിയിരുന്നു. തുരങ്കത്തിന്റെ 95 ശതമാനവും നിർമ്മിച്ച കരാർ കമ്പനിയായ പ്രഗതി കൺസ്ട്രക്ഷൻസാണ് ടണലിന്റെ സുരക്ഷയെ ചോദ്യം ചെയ്തിരിക്കുന്നത്. തുരങ്കത്തിൽ വെള്ളം ഒഴുകി പോകാനും മണ്ണിടിച്ചിൽ തടയാനും ആവശ്യമായ സുരക്ഷ സംവിധാനം ഒരുക്കിയിട്ടില്ലയെന്നാണ് പ്രഗതി കണസ്ട്രക്ഷൻസ് ആരോപിക്കുന്നത്. 

കൂടാതെ തുരങ്കത്തിന് മേലെ കൂടുതൽ കോൺക്രീറ്റ് ചെയ്ത് ശക്തിപ്പെടുത്തിയില്ലെങ്കിൽ വൻ ദുരന്തമുണ്ടാകാൻ സാധ്യത ഉണ്ടെന്ന മുൻ കരാറു കമ്പനിയുടെ വക്താവ് മുന്നറിയിപ്പ് നല്‍കി. നിലവിൽ നിർമാണ ചുമതലയുള്ള KMC കമ്പനിക്ക് സാങ്കേതിക വൈദഗ്ധ്യമില്ലെന്നും പ്രഗതി കമ്പനി വക്താവ് ആരോപിച്ചിരുന്നു.

ALSO READ : കുതിരാനിൽ ആറ് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; മൂന്നു പേർ മരിച്ചു

മണ്ണുത്തി മുതൽ വടക്കാഞ്ചേരി വരെ തൃശൂർ പാലക്കാട് ദേശീയപാത വികസന കരാറിന്റെ അടിസ്ഥാനത്തിലാണ് കുതിരാൻ തുരങ്കം നിർമാണം. നിർമാണം ആരഭിച്ച് 12 വർഷം കഴിഞ്ഞിട്ടും തുരങ്കത്തിന്റെ നിർമാണം ഇതുവരെ ഒരു ടണൽ മാത്രമെ പൂർത്തീകരിക്കാൻ സാധിച്ചിട്ടുള്ളു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News