KTU University : കേരള സാങ്കേതിക സർവകലാശാല നാളെത്തെ ബി-ടെക് പരീക്ഷ മാറ്റിവച്ചു

APJ Adbul Kalam Kerala Technical University ബിടെക് നാലാം സെമസ്റ്ററിന്റെ റെഗുലറും സപ്ലിമെന്ററി വിഭാഗത്തിന്റെയും പരീക്ഷയാണ് മാറ്റിവെച്ചിരിക്കുന്നതെ്ന് യൂണിവേഴ്സിറ്റി അധികൃതർ അറിയിച്ചു

Written by - Zee Malayalam News Desk | Last Updated : Aug 22, 2022, 08:40 PM IST
  • ബിടെക് നാലാം സെമസ്റ്ററിന്റെ റെഗുലറും സപ്ലിമെന്ററി വിഭാഗത്തിന്റെയും പരീക്ഷയാണ് മാറ്റിവെച്ചിരിക്കുന്നത്.
  • കൂടാതെ പുതിയ തീയതിയും സർവകലാശാല പ്രഖ്യപിക്കുകയും ചെയ്തു.
KTU University : കേരള സാങ്കേതിക സർവകലാശാല നാളെത്തെ ബി-ടെക് പരീക്ഷ മാറ്റിവച്ചു

തിരുവനന്തപുരം: എപിജെ അബ്ദുൾ കലാം കേരള സാങ്കേതിക സർവകലാശാല (കെടിയു) നാളെ ഓഗസ്റ്റ് 23ന് നടത്താനിരുന്ന ബി-ടെക് പരീക്ഷ മാറ്റിവെച്ചു. ബിടെക് നാലാം സെമസ്റ്ററിന്റെ റെഗുലറും സപ്ലിമെന്ററി വിഭാഗത്തിന്റെയും പരീക്ഷയാണ് മാറ്റിവെച്ചിരിക്കുന്നതെന്ന് യൂണിവേഴ്സിറ്റി അധികൃതർ അറിയിച്ചു. കൂടാതെ പുതിയ തീയതിയും സർവകലാശാല പ്രഖ്യപിക്കുകയും ചെയ്തു. 

നാളെ ഓഗസ്റ്റ് 23ന് നടത്താൻ തീരുമാനിച്ചിരുന്ന പരീക്ഷ സെപ്റ്റംബർ 16 ന് വെള്ളിയാഴ്ച നടത്തുമെന്ന് യൂണിവേഴ്സിറ്റി അധികൃതർ വാർത്തകുറിപ്പിലൂടെ അറിയിച്ചു. രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് ശേഷം 12.30 വരെയാണ് പരീക്ഷ. 

ALSO READ : Governor : "അക്രമിക്കാൻ വൈസ് ചാൻസെലർ ഗുഢാലോചന നടത്തി"; കണ്ണൂർ വി.സിക്കെതിരെ ആഞ്ഞടിച്ച് ഗവർണ്ണർ

സർവ്വകലാശാലകളിൽ ഗവർണറുടെ അധികാരം വെട്ടികുറയ്ക്കാൻ ബില്ല് നിയമസഭയിൽ

സർവ്വകലാശാലകളിൽ ചാൻസലറുടെ അധികാരം വെട്ടികുറയ്ക്കാനുള്ള ബില്ല് ബുധനാഴ്ച നിയമസഭയിൽ.  കാര്യോപദേശക സമിതി യോഗത്തിലാണ് തീരുമാനം. സർവകലാശാലകളിലെ സെർച്ച് കമ്മിറ്റി അംഗങ്ങളുടെ എണ്ണം മൂന്നിൽ നിന്ന് അഞ്ചാക്കിയും വി.സിമാരുടെ പ്രായം 60ൽ നിന്ന് 65 ആക്കിയും ഉയർത്തും. ബില്ലിൻറെ കരട് പുറത്തിറങ്ങി.

സെർച്ച് കമ്മിറ്റി മൂന്നു മാസത്തിനുള്ളിൽ മൂന്നു പേരടങ്ങുന്ന പാനൽ ചാൻസലർക്ക് സമർപ്പിക്കണം. ഈ പാനലിൽ നിന്ന്  ഭൂരിപക്ഷം അം​ഗങ്ങൾ നിർദേശിക്കുന്നയാളെ വേണം ​ഗവർണർ വി.സിയായി തെരഞ്ഞെടുക്കേണ്ടത്. സർക്കാരിന് ഭൂരിപക്ഷമുള്ള സമിതി ആയതുകൊണ്ടു തന്നെ സർക്കാരിന് താത്പര്യമുള്ളയാൾ സർവകലാശാലകളുടെ തലപ്പത്തെത്തും. ​വി.സി തെരഞ്ഞെടുപ്പിൽ ​ഗവർണറുടെ നിയന്ത്രണം ഇതോടെ ഇല്ലാതാകും.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News