കുതിച്ചുപാഞ്ഞ് കെഎസ്ആർടിസി- സ്വിഫ്റ്റ് സർവീസ് ,വരുമാനം 10 ദിവസത്തിനനിടെ 61 ലക്ഷം കടന്നു

എ.സി സ്ലീപ്പർ സർവ്വീസിലെ 8 ബസുകളും ബാംഗ്ലൂർ സർവ്വീസാണ് നടത്തുന്നത്

Written by - Zee Malayalam News Desk | Last Updated : Apr 21, 2022, 07:03 PM IST
  • നിലവിൽ 30 ബസുകളാണ് സർവ്വീസ് നടത്തുന്നത്
  • കോഴിക്കോട്, കണ്ണൂർ , സുൽത്താൻ ബത്തേരി, മാനന്തവാടി എന്നിവടങ്ങിലേക്കാണ് നോൺ എ.സി സർവ്വീസ്
  • ഉടൻ‌ തന്നെ 100 ബസുകളും സർവ്വീസ് ആരംഭിക്കും
കുതിച്ചുപാഞ്ഞ്  കെഎസ്ആർടിസി- സ്വിഫ്റ്റ് സർവീസ് ,വരുമാനം 10 ദിവസത്തിനനിടെ 61 ലക്ഷം കടന്നു

തിരുവനന്തപുരം: ദീർഘ ദൂര യാത്രക്കാർക്ക് കൂടുതൽ സൗകര്യമായ യാത്ര പ്രധാന്യം നൽകുന്ന കെഎസ്ആർടിസി- സ്വിഫ്റ്റിന് പത്ത് ദിവസത്തെ വരുമാനം 61,71,908 രൂപ. സർവ്വീസ് ആരംഭിച്ച 11 തീയതി മുതൽ 20 വരെ 1,26,818 കിലോ മീറ്റർ സർവ്വീസ് നടത്തിയപ്പോഴാണ് ഇത്രയും തുക ടിക്കറ്റ് ഇനത്തിൽ വരുമാനം ലഭിച്ചത്. എ.സി സ്ലീപ്പർ ബസിൽ നിന്നും 28,04,403  രൂപയും, എ.സി സ്വീറ്ററിന് 15,66,415  രൂപയും, നോൺ എ. സി സർവ്വീസിന് 18,01,090 രൂപയുമാണ് വരുമാനം ലഭിച്ചത്.

നിലവിൽ 30 ബസുകളാണ് സർവ്വീസ് നടത്തുന്നത്. എ.സി സ്ലീപ്പർ സർവ്വീസിലെ 8 ബസുകളും ബാ​ഗ്ലൂർ സർവ്വീസാണ് നടത്തുന്നത്. എ. സി സ്വീറ്റർ ബസുകൾ പത്തനംതിട്ട- ബാ​ഗ്ലൂർ, കോഴിക്കോട്- ബാ​ഗ്ലൂർ എന്നിവടങ്ങിലേക്കും, ആഴ്ചയിലെ അവധി ദിവസങ്ങളിൽ   ചെന്നൈയിലേക്കും, തിരുവനന്തപുരം- കോഴിക്കോട്  റൂട്ടിലുമാണ് സർവ്വീസ് നടത്തിയത്.

തിരുവനന്തപുരത്ത് നിന്നും കോഴിക്കോട്, കണ്ണൂർ , സുൽത്താൻ ബത്തേരി, മാനന്തവാടി എന്നിവടങ്ങിലേക്കാണ് നോൺ എ.സി സർവ്വീസ്   നടത്തുന്നത്.  ബസുകളുടെ പെർമിറ്റിന് നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിൽ പെർമിറ്റ് ലഭിക്കുന്ന മുറയ്ക്ക് ഉടൻ‌ തന്നെ 100 ബസുകളും സർവ്വീസ് ആരംഭിക്കുമെന്ന്  കെഎസ്ആർടിസി-  സ്വിഫ്റ്റ് മാനേജ്മെന്റ് അറിയിച്ചു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

 

 

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News