തിരുവനന്തപുരം: കുടിശ്ശികയെ തുടർന്ന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ വൈദ്യുതി കെഎസ്‍ഇബി വിച്ഛേദിച്ചു. രണ്ടരക്കോടി രൂപയാണ് കുടിശ്ശികയെന്ന് കെഎസ്ഇബി വ്യക്തമാക്കി. സെപ്റ്റംബർ 13നാണ് സ്റ്റേഡിയത്തിലെ വൈദ്യുതി കെഎസ്ഇബി വിച്ഛേദിച്ചത്. ഈ മാസം 28ന് ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ വെച്ച് ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന ട്വന്റി 20 മത്സരം നടക്കാനിരിക്കെയാണ് കെഎസ്ഇബിയുടെ നടപടി. വൈദ്യുതി വിച്ഛേദിച്ചതോടെ സുരക്ഷയുടെ ഭാഗമായി സിറ്റി പോലീസ് കമ്മീഷണർ വിളിച്ച യോഗം തുടങ്ങിയത് വൈദ്യുതിയില്ലാത്ത ഹാളിൽ വെച്ചാണ്.
40,000ലധികം കാണികളെ ഉല്‍ക്കൊള്ളാവുന്ന തരത്തിൽ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിൽ ജോലികൾ പുരോഗമിക്കുകയാണ്. 2019ലാണ് ഇവിടെ അവസാനമായി മത്സരം നടന്നത്. സ്റ്റേഡിയം നവീകരിച്ചാണ് ഇപ്പോൾ കേരള ക്രിക്കറ്റ് അസോസിയേഷന്‍ സജ്ജമാക്കിയിരിക്കുന്നത്. ട്വന്‍റി-20 ലോകകപ്പിന് മുന്നോടിയായി ഇന്ത്യ കളിക്കുന്ന അവസാന പരമ്പരയിലെ ആദ്യ മത്സരത്തിനാണ് കാര്യവട്ടം വേദിയാവുന്നത്. ഗാലറിയുടെയും ഫ്ലഡ്‌ലൈറ്റ് സംവിധാനത്തിന്റെയും അറ്റകുറ്റപ്പണികള്‍ അവസാനഘട്ടത്തിലാണ്. മത്സരം കാണാൻ കാത്തിരിക്കുന്ന ക്രിക്കറ്റ് പ്രേമികൾ വലിയ ഞെട്ടലിലാണ്.
Also Read: Stray Dog : കൊല്ലത്ത് തെരുവ് നായ കത്തിക്കരിഞ്ഞ നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു
ദക്ഷിണാഫ്രിക്കയും ഓസ്‌ട്രേലിയയുമായിട്ടുള്ള ഇന്ത്യയുടെ ഏകദിന ട്വന്റി 20 പരമ്പരയുടെ മത്സരക്രമം നേരത്തെ തന്നെ ബിസിസിഐ പുറത്തുവിട്ടിരുന്നു. ഒക്ടോബർ-നവംബർ മാസങ്ങളിലായി ഓസ്ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പിന് മുന്നോടിയായാണ് പരമ്പര സംഘടിപ്പിക്കുന്നത്. ഓരോ പരമ്പരയിലും മൂന്ന് മത്സരങ്ങളാണുള്ളത്. ഓസ്ട്രേലിയയ്ക്കെതിരായ ട്വന്‍റി-20 മത്സരങ്ങൾ മാത്രമാണുള്ളത്. മൂന്ന് മത്സരങ്ങളുടെ ഏകദിന, ട്വന്‍റി-20 പരമ്പരകളാണ് ദക്ഷിണാഫ്രിക്ക കളിക്കുക.
തെരുവ് നായ്ക്കളെ നേരിടാൻ തോക്കുമായി വിദ്യാർഥികൾക്ക് അകമ്പടി; രക്ഷിതാവിനെതിരെ പോലീസ് കേസെടുത്തു
കാസർഗോഡ്: തെരുവ് നായ്ക്കളുടെ ഭീഷണി നേരിടാന്‍ തോക്കുമായി വിദ്യാർത്ഥികൾക്ക് അകമ്പടി യാത്ര നടത്തിയ രക്ഷിതാവിനെതിരെ പോലീസ് കേസെടുത്തു. ഹദ്ദാദ് നഗർ സ്വദേശി സമീറിനെതിരെയാണ് സമൂഹത്തിൽ ലഹള ഉണ്ടാക്കുന്ന തരത്തിൽ ദൃശ്യങ്ങൾ ചിത്രീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി ബേക്കൽ പോലീസ് സ്വമേധയ കേസെടുത്തത്. വ്യാഴാഴ്ച രാവിലെയാണ് സമീർ എയർ ഗണ്ണുമായി കുട്ടികൾക്ക് സുരക്ഷയൊരുക്കി റോഡിലൂടെ പോയത്.
ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിച്ചിരുന്നു. കുട്ടികളെ മദ്രസയിൽ കൊണ്ടുപോകുന്നതിനായാണ് സമീർ തോക്കുമായി റോഡിലിറങ്ങിയത്. നാഷണൽ യൂത്ത് ലീഗിന്റെ ഉദുമാ മംഗലം പ്രസിഡന്റാണ് സമീർ. തെരുവ് നായ്ക്കളെ പേടിച്ച് മദ്രസയിൽ പോകാൻ കൂട്ടാക്കാതിരുന്ന കുട്ടികളെ താൻ ഒപ്പം വരാമെന്ന് പറഞ്ഞ് സമീർ തോക്കുമായി മുന്നിൽ നടക്കുകയായിരുന്നു. മകളെയും സഹപാഠികളെയുമാണ് സമീർ മദ്രസയിലേക്ക് കൊണ്ടുപോയത്.
ലഹളയുണ്ടാക്കാൻ ഇടയാകുന്ന വിധത്തിൽ നായ്ക്കളെ കൊല്ലാൻ ആഹ്വാനം ചെയ്തു, സമൂഹത്തിൽ ലഹള ഉണ്ടാക്കുന്ന തരത്തിൽ വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചു എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ബേക്കൽ പോലീസ് സമീറിനെതിരെ കേസെടുത്തത്. തനിക്കെതിരെ പോലീസ് കേസെടുത്തത് ശരിയായില്ലെന്നും ഷോ കേസിൽ വയ്ക്കുന്ന തോക്ക് കൊണ്ട് എന്ത് ലഹളയാണ് താൻ ഉണ്ടാക്കാൻ ശ്രമിച്ചതെന്നും സമീർ ചോദിക്കുന്നു. പോലീസിന്റെ നടപടിക്കെതിരെ നിയമപരമായി തന്നെ മുന്നോട്ട് പോകുമെന്നും സമീർ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...