Stray dog issue: തെരുവുനായ പ്രശ്‌നം പരിഹരിക്കുന്നതിന് ആക്ഷന്‍ പ്ലാന്‍ നടപ്പാക്കിത്തുടങ്ങി; വളര്‍ത്തുമൃഗങ്ങള്‍ക്ക് ലൈസന്‍സ് നൽകാൻ ആരംഭിച്ചു

Stray dog issue: വളര്‍ത്തുമൃഗങ്ങളുടെ വാക്‌സിനേഷന്‍ ഉറപ്പ് വരുത്തുക, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ലൈസന്‍സ് ഉണ്ടെന്ന് ഉറപ്പ് വരുത്തുക എന്നീ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ച് വരികയാണ്. 

Written by - Zee Malayalam News Desk | Last Updated : Sep 17, 2022, 11:25 AM IST
  • വളര്‍ത്തുമൃഗങ്ങള്‍ക്ക് എല്ലാ പഞ്ചായത്തുകളും ലൈസന്‍സ് നല്‍കി തുടങ്ങിയിട്ടുണ്ട്
  • ജില്ലയിലെ 2019 ലൈഫ് സ്റ്റോക്ക് സെന്‍സസ് പ്രകാരം 75,000 നായ്ക്കള്‍ ജില്ലയില്‍ ഉണ്ട്
  • 61,000 വളര്‍ത്തുനായ്ക്കളും 14,000 തെരുവുനായ്ക്കളുമുണ്ട്
Stray dog issue: തെരുവുനായ പ്രശ്‌നം പരിഹരിക്കുന്നതിന്  ആക്ഷന്‍ പ്ലാന്‍ നടപ്പാക്കിത്തുടങ്ങി; വളര്‍ത്തുമൃഗങ്ങള്‍ക്ക് ലൈസന്‍സ് നൽകാൻ ആരംഭിച്ചു

പത്തനംതിട്ട: തെരുവുനായ പ്രശ്‌നം പരിഹരിക്കുന്നതിന്  ആക്ഷന്‍ പ്ലാന്‍ നടപ്പാക്കി തുടങ്ങിയെന്ന് പത്തനംതിട്ട  ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യർ. ജില്ലയില്‍ തെരുവ് നായ്ക്കളുടെ ആക്രമണം തടയുവാനും അവയില്‍ നിന്നുണ്ടാകുന്ന രോഗങ്ങളും മറ്റ് പ്രശ്‌നങ്ങളും തടയുന്നതിനുമായി ആക്ഷന്‍ പ്ലാന്‍ തയാറാക്കി നടപ്പാക്കി തുടങ്ങിയെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. പത്തനംതിട്ട അഞ്ചക്കാലയില്‍ പേ വിഷബാധക്കെതിരായ വാക്‌സിനേഷന്‍ ക്യാമ്പ് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു കളക്ടര്‍.

വളര്‍ത്തുമൃഗങ്ങളുടെ വാക്‌സിനേഷന്‍ ഉറപ്പ് വരുത്തുക, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ലൈസന്‍സ് ഉണ്ടെന്ന് ഉറപ്പ് വരുത്തുക എന്നീ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ച് വരികയാണ്. പതിനായിരത്തിലധികം വളര്‍ത്തുമൃഗങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കിക്കഴിഞ്ഞുവെന്നും കളക്ടർ പറഞ്ഞു. വളര്‍ത്തുമൃഗങ്ങള്‍ക്ക് എല്ലാ പഞ്ചായത്തുകളും ലൈസന്‍സ് നല്‍കി തുടങ്ങിയിട്ടുണ്ട്. ജില്ലയിലെ 2019 ലൈഫ് സ്റ്റോക്ക് സെന്‍സസ് പ്രകാരം 75,000  നായ്ക്കള്‍ ജില്ലയില്‍ ഉണ്ട്. 61,000 വളര്‍ത്തുനായ്ക്കളും 14,000 തെരുവുനായ്ക്കളുമുണ്ട്. 2022 ല്‍ അവയില്‍ 20 മുതല്‍ 30 ശതമാനം വരെ വര്‍ധനവാണ് ഉണ്ടായതെന്നാണ് വിലയിരുത്തുന്നത്.

ALSO READ: തെരുവ് നായകൾക്ക് പേവിഷ പ്രതിരോധ കുത്തിവയ്പ്; ആദ്യ ഘട്ടം കൊച്ചിയിൽ തുടങ്ങി

തെരുവുനായ്ക്കളെ വാക്‌സിനേഷന്‍ ചെയ്യുന്ന പദ്ധതികളും തയാറായിക്കൊണ്ടിരിക്കുകയാണ്. ഇതിനായി കുടുംബശ്രീയില്‍ നിന്നുള്ള പ്രവര്‍ത്തകരെ പരിശീലനത്തിനായി തെരഞ്ഞെടുത്തു കഴിഞ്ഞു. ഇവരുടെ സംസ്ഥാന തല പരിശീലനത്തിന് ശേഷം തെരുവുനായ്ക്കളുടെ വാക്‌സിനേഷന്‍ ആരംഭിക്കും. ദീര്‍ഘകാല പദ്ധതികളിലായി എല്ലാ പഞ്ചായത്തുകളിലും റെസ്‌ക്യു ഷെല്‍ട്ടറുകള്‍ കണ്ടെത്തുകയും ബ്ലോക്ക് തലത്തില്‍ വന്ധ്യംകരണ സെന്ററുകള്‍ നിര്‍മിക്കുകയും ചെയ്യും. ജനകീയ പങ്കാളിത്തത്തോടെ സുരക്ഷിതമായ തെരുവുകളും പ്രദേശങ്ങളും ഉറപ്പുവരുത്തുകയെന്നതാണ് ലക്ഷ്യമെന്നും കളക്ടര്‍ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News