Thiruvananthapuram : മുതിർന്ന് രാഷ്ട്രീയ നേതാവ് കെ ആർ ഗൗരിയമ്മയെ (KR Gouriyamma) വീണ്ടും തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ശ്വാസംമുട്ടൽ വീണ്ടും വർധിച്ച സാഹചര്യത്തിലാണ് ഗൗരിയമ്മയെ ഐസിയുവിലേക്ക് (ICU) മാറ്റിയത്.
തിരുവനന്തപുരത്തെ സ്വാകര്യ ആശുപത്രിയിലായിൽ ചികിത്സയിൽ തുടരവെയാണ് ഗൗരിയമ്മയ്ക്ക് വീണ്ടും ശ്വാസംമുട്ടൽ കൂടുന്നത്. അതെ തുടർന്നാണ് ഡോക്ടർമാർ ഐസിയുവിലേക്ക് മാറ്റാൻ നിർദേശിക്കുന്നത്.
ALSO READ : കെആർ ഗൗരിയമ്മയുടെ ആരോഗ്യനില ഗുരുതരം; അണുബാധ സ്ഥിരീകരിച്ചതായി മെഡിക്കൽ ബുള്ളറ്റിൻ
ഇന്ന് രാവിലെ 10 മണിയോടെയാണ് ഗൗരിയമ്മയെ ഐസിയുവിലേക്ക് മാറ്റിയതെന്ന് ബന്ധുക്കൾ അറിയിച്ചു. ഏപ്രിൽ 23നായിരുന്നു ഗൗരിയമ്മയെ പനയും ശ്വാസം തടസ്സലിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്.
ALSO READ : ആ ചിരി മാഞ്ഞു: ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമാ വലിയ മെത്രാപ്പൊലീത്ത വിടവാങ്ങി
പനിയെ തുടർന്ന് അണുബാധ വർധിക്കുകയും തുടർന്ന് ഐസിയുവിലേക്ക് മാറ്റുകയായിരുന്നു. പിന്നീട് അണുബാധ നിയന്ത്രിച്ച ഗൗരിയമ്മയെ മുറിയിലേക്ക് മാറ്റിയിരുന്നു.
ALSO READ : ചിത്രം സിനിമയിലെ ബാലതാരം ശരൺ കുഴഞ്ഞ് വീണു മരിച്ചു
കേരളത്തിലെ ആദ്യ മന്ത്രിസഭയിലെ ഏക വനിതാ സാന്നിധ്യമായിരുന്നു ഗൗരിയമ്മ. പിന്നീട് കേരളത്തിലെ കമ്മ്യണിസ്റ്റ് പ്രസ്ഥാനവുമായി ഇടഞ്ഞ് ഗൗരിയമ്മ സ്വന്തമായി ജെഎസ്എസ് എന്ന പേരിൽ ഒരു പാർട്ടി ആരംഭിക്കുകയും ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.