''കഞ്ചാവ് കുരുവല്ല അത് ഹെംപ് സീഡെ''ന്ന് കോഴിക്കോട് മിൽക് ഷേക്ക് കടയുടമ

വ്യാവസായിക അടിസ്ഥാനത്തിൽ ഉപയോഗിക്കുന്ന ഹെംപ് സീ‍ഡ് കഞ്ചാവ് ചെടിയുടെ സറ്റൈവ വിഭാഗത്തിൽപ്പെടുന്നവയുടെ വിത്തുകളാണ്. ഇവയിൽ ലഹരിക്കായി പദാർത്ഥത്തിന്‍റെ അളവ് തീരെ കുറവാണ്. അതിനാൽ തന്നെ ഇവ ഭക്ഷ്യ യോഗ്യമായാണ് കണക്കാക്കുന്നത്. മരുന്നുകൾക്കും ഭക്ഷണത്തിനൊപ്പവും ഇവ ഉപയോഗിച്ച് വരുന്നു. നിയമപരമായും ഇവയുടെ ഉപയോഗത്തിന് വലക്കില്ല.

Edited by - Priyan RS | Last Updated : Sep 6, 2022, 01:49 PM IST
  • മാത്രമല്ല സാമൂഹിക മാധ്യമങ്ങളിലൂടെ കടയിലെ കഞ്ചാവ് ഷെയ്ക്കിന് വലിയ പ്രചാരണമാണ് ഉണ്ടായത്.
  • മരുന്നുകൾക്കും ഭക്ഷണത്തിനൊപ്പവും ഇവ ഉപയോഗിച്ച് വരുന്നു. നിയമപരമായും ഇവയുടെ ഉപയോഗത്തിന് വലക്കില്ല.
  • കഞ്ചാവകുരു മില്‍ക് ഷേക്കിൽ കലർത്തി നൽകിയത് പിടികൂടിയതായും കേസ് രജിസ്റ്റർ ചെയ്തതയും കാണിച്ച് കഴിഞ്ഞ ദിവസം എക്സൈസ് പത്രക്കുറിപ്പ് പുറത്തിറക്കിയിരുന്നു.
''കഞ്ചാവ് കുരുവല്ല അത് ഹെംപ് സീഡെ''ന്ന് കോഴിക്കോട് മിൽക് ഷേക്ക് കടയുടമ

കോഴിക്കോട്: കോഴിക്കോട് മിൽക്ക് ഷേക്ക് കടയിൽ ഷേക്കിൽ ചേർത്ത് നൽകിയത് കഞ്ചാവ് കുരുവല്ല ഹെംപ് സീഡെന്ന് ഡോക്ടർ കൂടിയായ കടയുടമ. കടയില്‍ നിന്നുള്ള ഷേക്കിൽ കഞ്ചാവ് കുരു ചേർത്ത് നൽകുന്നുവെന്ന പരാതിയെ തുടർന്ന് എക്സൈസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. 

കടയിൽ നിന്ന് ഇതിനായുപയോഗിച്ച 200 ഗ്രാം ദ്രാവകവും എക്സൈസ് പിടികൂടി. ഭക്ഷ്യ സുരക്ഷാ വകുപ്പ് അനുവദിച്ചിട്ടുള്ള ഹെംപ് സീഡാണ് ഇതിനായി ഉപയോഗിച്ചതെന്നാണ് കടയുടമയായ ഡോ സുഭാഷിഷ് വിശദീകരിക്കുന്നത്. കൂടുതലായി വിദ്യാർത്ഥികൾ കടയിലെത്തിയിരുന്നു. മാത്രമല്ല സാമൂഹിക മാധ്യമങ്ങളിലൂടെ കടയിലെ കഞ്ചാവ് ഷെയ്ക്കിന് വലിയ പ്രചാരണമാണ് ഉണ്ടായത്. 

Read Also: Tamil Nadu: സ്കൂളിന്‍റെ ശൗചാലയത്തിൽ 16 കാരി പ്രസവിച്ചു, പൊക്കിൾക്കൊടി മുറിച്ചത് പേന കൊണ്ട്

ഇതോടയാണ് കടയിൽ എക്സൈസ് പരിശോധന നടത്തിയത്. പ്രോട്ടീൻ അളവ് കൂടുതലുള്ള ഹെംപ് സീഡ് ഏറെ പോഷക ഗുണങ്ങളും ഉള്ളവയാണെന്നും കഴിഞ്ഞ നവംബർ 15ന് ഭക്ഷ്യ സുരക്ഷാ അതോറിസ്റ്റി ഇത് ഉപയോഗിക്കുന്നതിന് അനുമതി നൽകിയിരുന്നുവെന്നും നിയമം പാലിച്ചാണ് വിൽപ്പന നടത്തിയതെന്നും കടയുടമ പറയുന്നു. 

എന്നാൽ വ്യാവസായിക അടിസ്ഥാനത്തിൽ ഉപയോഗിക്കുന്ന ഹെംപ് സീ‍ഡ് കഞ്ചാവ് ചെടിയുടെ സറ്റൈവ വിഭാഗത്തിൽപ്പെടുന്നവയുടെ വിത്തുകളാണ്. ഇവയിൽ ലഹരിക്കായി പദാർത്ഥത്തിന്‍റെ അളവ് തീരെ കുറവാണ്. അതിനാൽ തന്നെ ഇവ ഭക്ഷ്യ യോഗ്യമായാണ് കണക്കാക്കുന്നത്. മരുന്നുകൾക്കും ഭക്ഷണത്തിനൊപ്പവും ഇവ ഉപയോഗിച്ച് വരുന്നു. നിയമപരമായും ഇവയുടെ ഉപയോഗത്തിന് വലക്കില്ല. 

Read Also: Crime News: കണ്ണൂർ കരിവെള്ളൂരിൽ യുവതി ഭർതൃ വീട്ടിൽ ആത്മഹത്യ ചെയ്തു; പീഡനമെന്ന് ആരോപണം

കാഴ്ചയിലും ലഹരിക്കുപയോഗിക്കുന്ന കഞ്ചാവിന്‍റെ കുരുവും ഹെംപ് സീഡും തമ്മിൽ വ്യത്യാസമില്ല. ഇതുകൂടിയാണ് എക്സൈസിനെ കഞ്ചാവാണെന്ന നിഗമനത്തിലേക്ക് എത്തിച്ചത്. പിടികൂടിയ ദ്രാവകം രാസപരിശോധനയ്കകായി അയച്ചിരിക്കുകയാണ്. 

കഞ്ചാവകുരു മില്‍ക് ഷേക്കിൽ കലർത്തി നൽകിയത് പിടികൂടിയതായും കേസ് രജിസ്റ്റർ ചെയ്തതയും കാണിച്ച് കഴിഞ്ഞ ദിവസം എക്സൈസ് പത്രക്കുറിപ്പ് പുറത്തിറക്കിയിരുന്നു. എൻഫോഴ്സ്മെന്‍റ് ആന്‍റ് നർക്കോട്ടിക് സ്ക്വാഡ് ആണ് കടയിൽ പരിശോധന നടത്തിയത്. പരിശോധന നടത്തിയെങ്കിലും എക്സൈസ്  കട അടപ്പിച്ചിരുന്നില്ല.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News