കോഴിക്കോട്: കാർ ചേസിങ് വീഡിയോ ചിത്രീകരിക്കുന്നതിനിടെയുണ്ടായ അപകടത്തിൽ യുവാവിന്റെ മരണം തലയ്ക്കേറ്റ ക്ഷതത്തെ തുടർന്നെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ആൽവിന്റെ വാരിയെല്ലുകൾ പൊട്ടി. ആന്തരിക രക്തസ്രാവവും ഉണ്ടായി. മരണകാരണമായത് തലയ്ക്ക് പിന്നിലേറ്റ ക്ഷതമാണെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്.
കാറോടിച്ച കാറോടിച്ച സാബിദിനെതിരെ മനപൂർവ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്ത് അറസ്റ്റ് ചെയ്തു. വെള്ളയിൽ സ്റ്റേഷന് മുൻവശത്തെ റോഡിലാണ് അപകടമുണ്ടായത്. റീൽസ് ചിത്രീകരണത്തിനായി അമിതവേഗതയിലാണ് കാറുകൾ ഓടിച്ചത്. ഡിഫെൻഡർ, ബെൻസ് എന്നീ കാറുകളാണ് അതിവേഗത്തിൽ മത്സരയോട്ടം നടത്തിയത്. റോഡിന് മധ്യത്തിൽ നിന്നാണ് ആൽവിൻ വീഡിയോ ചിത്രീകരിച്ചത്.
അതിവേഗത്തിൽ വരുന്ന കാറുകൾ കണ്ട് ആൽവിൻ പരിഭ്രാന്തനായി റോഡരികിലേക്ക് മാറിയെങ്കിലും ആൽവിനെ കാർ ഇടിച്ചുതെറിപ്പിച്ചു. ഉയർന്നുപൊങ്ങി തെറിച്ചുവീണ ആൽവിൻ റോഡിൽ തലയടിച്ച് വീണു. വീഴ്ചയിൽ നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റിരുന്നു. ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാവിലെ ഏഴരയോടെ വെള്ളയിൽ സ്റ്റേഷന് സമീപത്തുള്ള റോഡിൽ വച്ചാണ് അപകടമുണ്ടായത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.