Kovalam Bike Racing Accident : കോവളം റേസിങ് അപകടം; ചികിത്സയിലിരുന്ന യുവാവ് മരിച്ചു

Kovalam Bike Accident Latest Update : ബൈക്ക് യാത്രികനായ പൊട്ടക്കുഴി സ്വദേശി അരവിന്ദാണ് മരിച്ചത്. 25 വയസ്സായിരുന്നു. ബൈക്ക് റേസിങ്ങിനിടെ വഴിയാത്രക്കാരിയെ ബൈക്ക് ഇടിച്ച് വീഴ്ത്തുകയായിരുന്നു

Written by - Zee Malayalam News Desk | Last Updated : Jan 29, 2023, 05:28 PM IST
  • ബൈക്ക് യാത്രികനായ പൊട്ടക്കുഴി സ്വദേശി അരവിന്ദാണ് മരിച്ചത്. 25 വയസ്സായിരുന്നു.
  • ബൈക്ക് റേസിങ്ങിനിടെ വഴിയാത്രക്കാരിയെ ബൈക്ക് ഇടിച്ച് വീഴ്ത്തുകയായിരുന്നു.
  • വഴിയാത്രക്കാരി സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. പനത്തുറ സ്വദേശി സന്ധ്യയാണ് ബൈക്കിടിച്ച് മരിച്ചത്. 55 വയസായിരുന്നു.
Kovalam Bike Racing Accident : കോവളം റേസിങ് അപകടം;  ചികിത്സയിലിരുന്ന യുവാവ് മരിച്ചു

കോവളം റേസിങ് അപകടത്തെ തുടർന്ന് ഗുരുതവസ്ഥയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു. ബൈക്ക് യാത്രികനായ പൊട്ടക്കുഴി സ്വദേശി അരവിന്ദാണ് മരിച്ചത്. 25 വയസ്സായിരുന്നു. ബൈക്ക് റേസിങ്ങിനിടെ വഴിയാത്രക്കാരിയെ ബൈക്ക് ഇടിച്ച് വീഴ്ത്തുകയായിരുന്നു. വഴിയാത്രക്കാരി സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. പനത്തുറ സ്വദേശി സന്ധ്യയാണ് ബൈക്കിടിച്ച് മരിച്ചത്. 55 വയസായിരുന്നു. അപകടത്തെ തുടർന്ന് യുവാവിന്റെ കഴുത്ത് ഒടിഞ്ഞ് ശരീരമാസകലം പരിക്കേറ്റ അവസ്ഥയിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെയായിരുന്നു മരണം.

പോലീസ് ഉദ്യോഗസ്ഥർ പുറത്തുവിടുന്ന വിവരങ്ങൾ അനുസരിച്ച് ഇൻസ്റ്റാഗ്രാം റീലിനായി റേസിംഗ് ഷൂട്ട് ചെയ്യുകയായിരുന്നു അരവിന്ദ്. അതിനിടയിലാണ് അപകടം ഉണ്ടയത്. അപകടത്തെ തുടർന്ന് മരിച്ച സന്ധ്യയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.  ബൈക്ക് റേസിങ്ങിനിടെയാണ് വഴിയാത്രക്കാരിയെ ബൈക്ക് ഇടിച്ചുതെറിപ്പിച്ചതെന്നാണ് ദൃക്സാക്ഷികളും വ്യക്തമാക്കി. 

ALSO READ: Bike Racing Accident : ബൈക്ക് റേസിങ്ങിനിടെ ഉണ്ടായ അപകടം; റേസിംഗ് നടത്തുന്നവരുടെ ലൈസൻസ് റദ്ദാക്കുമെന്ന് മോട്ടോർ വാഹന വകുപ്പ്

ബൈക്ക് അമിത വേഗതയിലായിരുന്നു. സന്ധ്യ റോഡ് മുറിച്ചു കടക്കവേ അമിതവേഗതയിൽ എത്തിയ ബൈക്ക് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സന്ധ്യ തെറിച്ചു പോയി അടുത്തുള്ള മരത്തിൽ കുടുങ്ങി കിടക്കുകയായിരുന്നു. കൂടാതെ അപകടത്തിൽ സന്ധ്യയുടെ കാൽ അറ്റ് പോകുകയും ചെയ്തിരുന്നു. അപകടത്തെ തുടർന്ന് ബൈക്കും 200 മീറ്ററുകൾ അകലേക്ക് തെറിച്ച് പോയിരുന്നു.

സംസഥാനത്ത് ബൈക്ക് റേസിങ് നടത്തുന്നവരുടെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. കൂടാതെ സംസ്ഥാനത്ത് വാഹന പരിശോധന കൂടുതൽ ശക്തമാക്കുമെന്നും മോട്ടോർ വാഹന വകുപ്പ് അറിയിച്ചിട്ടുണ്ട്.  അതേസമയം അപകടം ബൈക്ക് റേസിങ്ങിനിടെയാണെന്ന് സ്ഥീരികരിച്ചിട്ടില്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. സംഭവത്തെക്കുറിച്ച് മോട്ടോർ വാഹനവകുപ്പ്‌ പ്രത്യേകം അന്വേഷിക്കും. കഴിഞ്ഞ ഒരു വർഷമായി മേഖലയിൽ റേസിങ്ങ് നടക്കാറില്ലെന്നും ആന്റണി രാജു പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News