Accident: കോട്ടയത്ത് ലോറിയും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം

Kottayam Accident: പാഴ്സൽ ലോറി സ്വകാര്യ ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ ബസ് യാത്രക്കാർക്കും ലോറി ഡ്രൈവർക്കും പരിക്കേറ്റു.

Written by - Zee Malayalam News Desk | Last Updated : Jul 25, 2023, 02:53 PM IST
  • അപകടത്തിൽ ബസ് യാത്രക്കാർക്കും ലോറി ഡ്രൈവർക്കും പരിക്കേറ്റു
  • പരിക്കേറ്റവരെ കിടങ്ങൂരിലെയും അയർക്കുന്നത്തേയും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു
  • ആരുടെയും പരിക്ക് ഗുരുതരമല്ല
Accident: കോട്ടയത്ത് ലോറിയും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം

കോട്ടയം: കിടങ്ങൂർ അയർക്കുന്നം റോഡിൽ പാഴ്സൽ ലോറിയും സ്വകാര്യ ബസും തമ്മിൽ കൂട്ടിയിടിച്ച് അപകടം. അയർക്കുന്നത്തിന് സമീപം കല്ലിട്ട് നടയിലാണ് അപകടമുണ്ടായത്. പാഴ്സൽ ലോറി സ്വകാര്യ ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ ബസ് യാത്രക്കാർക്കും ലോറി ഡ്രൈവർക്കും പരിക്കേറ്റു.

പത്തോളം ബസ് യാത്രക്കാർക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. പരിക്കേറ്റവരെ കിടങ്ങൂരിലെയും അയർക്കുന്നത്തേയും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. തല സീറ്റിന്റെ മുമ്പിൽ ഇടിച്ചാണ് യാത്രക്കാർക്ക് പരിക്കേറ്റത്. അയർക്കുന്നം, കിടങ്ങൂർ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കോട്ടയത്ത് നിന്ന് പൂഞ്ഞാർ പാതാമ്പുഴയിലേക്ക് പോവുകയായിരുന്നു ബസാണ് അപകടത്തിൽപ്പെട്ടത്.

നിയന്ത്രണം വിട്ട കെ.എസ്ആ.ർ.ടി.സി ബസ് അഞ്ച് ഓട്ടോ റിക്ഷകൾ ഇടിച്ചു തകർന്നു

പത്തനംതിട്ട: നിയന്ത്രണം വിട്ട കെ എസ് ആർ ടി സി ബസ് 5 ഓട്ടോ റിക്ഷകൾ ഇടിച്ചു തകർന്നു. 11.15 ഓടെയാണ് സംഭവം. പറന്തൽ ജംഗ്ഷനിൽ ഓട്ടോ റിക്ഷാ സ്റ്റാന്റിൽ പാർക്ക് ചെയ്തിരുന്ന ഓട്ടേറിക്ഷകളിലേക്കാണ് ബസ് ഇടിച്ചു കയറിയത്. ഈരാറ്റുപേട്ടയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോയ കെ എസ് ആർ ടി സി ഫാസ്റ്റ് പാസഞ്ചർ ബസാണ് അപകടത്തിൽ പെട്ടത്.

അപകടത്തിൽ ഓട്ടോറിക്ഷകളിലെ ഡ്രൈവർമാരായ പറന്തൽ മുല്ലശ്ശേരിൽ  കൃഷ്ണകുമാർ (45),പറന്തൽ അനിൽ കോട്ടേജിൽ അശോകൻ (50) പറന്തൽ പാലത്തടത്തിൽ സജി മോൻ (29) എന്നിവർക്ക് പരിക്കേറ്റു. ഇവരെ അടൂർ താലൂക്ക് ആശുപത്രിൽ പ്രവേശിപ്പിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News