കോഴിക്കോട് : ചേവരമ്പലാം ബൈപാസിൽ ടൂറിസ്റ്റ് ബസ്സുകൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ നാൽപതോളം പേർക്ക് പരിക്ക്. ആരുടേയും നില ഗുരുതരമല്ല എന്നാണ് റിപ്പോർട്ട്.
കൊച്ചിയിൽ സോളിഡാരിറ്റി സമ്മേളനം കഴിഞ്ഞു മടങ്ങിയവരുടെ ബസും തിരുനെല്ലിയിലേക്ക് തീർത്ഥാടനത്തിന് പോയ മറ്റൊരു ബസുമാണ് കൂട്ടിയിടിച്ചത്. ബസുകൾ നല്ല സ്പീഡിൽ ആയിരുന്നു വന്നതെന്നും ഒരു ബസിന്റെ ടയറിന്റെ ഭാഗത്താണ് മറ്റേ ബസ് ഇടിച്ചതെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. അപകടത്തിൽ 40 പേർക്ക് പരിക്കുണ്ട് . പരിക്കേറ്റവരെ മെഡിക്കൽകോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
വിസ്മയ കേസിൽ വിധി ഇന്ന്; പ്രതി കിരണിന് 10 വർഷം വരെ തടവ് ലഭിച്ചേക്കാം!
കൊല്ലം: വിസ്മയ കേസില്‍ വിധി ഇന്ന്. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുന്നത്. കേസില്‍ വിസ്മയയുടെ ഭര്‍ത്താവ് കിരണ്‍ കുമാര്‍ ആണ് പ്രതി. ആത്മഹത്യാ പ്രേരണയടക്കം ഒന്‍പത് വകുപ്പുകള്‍ ചുമത്തിയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.
കേസിൽ 41 സാക്ഷികള്‍, 118 രേഖകള്‍, 12 തൊണ്ടി മുതലുകൾ, ഇവയെല്ലാം കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. കേസില്‍ 500 പേജുള്ള കുറ്റപത്രമാണ് കോടതിയില്‍ സമര്‍പ്പിച്ചത്. കിരണ്‍കുമാറില്‍ നിന്ന് വിസ്മയ ശാരീരിക-മാനസിക പീഡനം ഏറ്റുവാങ്ങിയിരുന്നുവെന്ന് മാതാപിതാക്കളും സുഹൃത്തുക്കളും ക്‌ളനിക്കല്‍ സൈക്കോളജിസ്റ്റും മൊഴി നല്‍കിയിട്ടുണ്ട്.
ചടയമംഗലം നിലമേല്‍ സ്വദേശിയായ വിസ്മയയെ ശാസ്താംകോട്ടയിലുള്ള ഭര്‍ത്താവിന്റെ വീട്ടിലെ കുളിമുറിയിൽ കഴിഞ്ഞ ജൂൺ 21 നാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ബിഎഎംഎസ് വിദ്യാര്‍ഥിനി ആയിരുന്ന വിസ്മയ സ്ത്രീധന പീഡനത്തെ തുടര്‍ന്നാണ് ആത്മഹത്യ ചെയ്തതെന്നും പോലീസിന്റെ കുറ്റപത്രത്തിലും പറയുന്നുണ്ട്. സംഭവം നടന്ന് ഒരുവര്‍ഷം പൂര്‍ത്തിയാകുന്നതിന് മുന്‍പാണ് വിധി പറയുന്നത്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.