കോന്നി താലൂക്ക് ഓഫീസ് വിവാദം : എഡിഎമ്മിനെ അസഭ്യം പറയുന്ന ജനീഷ് കുമാർ എംഎൽഎയുടെ ഓഡിയോ ക്ലിപ്പ് പുറത്ത്

Konni Taluk Office Controversy : കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാർ കൂട്ടത്തോടെ അവധിയെടുത്ത് വിനോദയാത്രയ്ക്ക് പോയ സംഭവം അന്വേഷിക്കാൻ കളക്ടർ ചുമതലപ്പെടുത്തിയത് എംഡിഎമ്മിനെയാണ്

Written by - Zee Malayalam News Desk | Last Updated : Feb 12, 2023, 08:33 PM IST
  • തഹസിൽദാറിനെതിരെ എംഎൽഎ മാധ്യമങ്ങൾക്ക് മുന്നിലെത്തിയതിന് പിന്നാലെയാണ് ജനീഷ് കുമാറിന്റെ ഓഡിയോ പുറത്ത് വരുന്നത്.
  • എഡിഎമ്മിനോട് കയർക്കുന്ന കോന്നി എംഎൽഎ അസഭ്യും പറയുന്ന ഓഡിയോ ക്ലിപ്പാണ് പുറത്ത് വിട്ടിരിക്കുന്നത്.
  • എഡിഎമ്മിന്റെ അച്ഛനെ പരാമർശിച്ചു കൊണ്ടുള്ള മോശമായ പദപ്രയോഗങ്ങളോടെ സംസാരിക്കുന്ന ഓഡിയോ ക്ലിപ്പാണ് പുറത്തായത്.
കോന്നി താലൂക്ക് ഓഫീസ് വിവാദം : എഡിഎമ്മിനെ അസഭ്യം പറയുന്ന ജനീഷ് കുമാർ എംഎൽഎയുടെ ഓഡിയോ ക്ലിപ്പ് പുറത്ത്

പത്തനംതിട്ട : കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാർ വിനോദയാത്ര പോകാൻ കൂട്ടത്തോടെ അവധി എടുത്ത സംഭവത്തിൽ വിവാദം കെട്ടണയുന്നില്ല. ജീവനക്കാർ കൂട്ടത്തോടെ അവധിയെടുത്ത സംഭവം അന്വേഷിക്കാൻ ജില്ല കളക്ടർ നിർദേശിച്ച എഡിഎമ്മിനെ കോന്നി എംഎൽഎ കെ.യു ജനീഷ് കുമാർ ഫോണിൽ വിളിച്ച് അസഭ്യം പറയുന്ന ഓഡിയോ പുറത്ത്. 

തഹസിൽദാറിനെതിരെ എംഎൽഎ മാധ്യമങ്ങൾക്ക് മുന്നിലെത്തിയതിന് പിന്നാലെയാണ് ജനീഷ് കുമാറിന്റെ ഓഡിയോ പുറത്ത് വരുന്നത്. എഡിഎമ്മിനോട് കയർക്കുന്ന കോന്നി എംഎൽഎ അസഭ്യും പറയുന്ന ഓഡിയോ ക്ലിപ്പാണ് പുറത്ത് വിട്ടിരിക്കുന്നത്. എഡിഎമ്മിന്റെ അച്ഛനെ പരാമർശിച്ചു കൊണ്ടുള്ള മോശമായ പദപ്രയോഗങ്ങളോടെ സംസാരിക്കുന്ന ഓഡിയോ ക്ലിപ്പാണ് പുറത്തായത്. 

ALSO READ : Konni Taluk Office Controversy : ഡെപ്യൂട്ടി തഹസില്‍ദാരുടേത് ഗുരുതരമായ അച്ചടക്ക ലംഘനം; ശക്തമായ നടപടി വേണമെന്ന് ജനീഷ് കുമാർ എംഎൽഎ

തഹസിൽദാറുടെ കസേരയിൽ ഇരിക്കാനും ഫയലുകൾ പരിശോധിക്കാനും എംഎൽഎയ്ക്ക് എന്ത് അധികാരമാണുള്ളത്. കൂട്ട അവധിയെടുത്തതിനെ കുറിച്ച് എഡിഎമ്മിനോട് എല്ലാം വിശദീകരിച്ചിട്ടുണ്ടെന്നാണ് താലൂക്കിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പിൽ തഹസിൽദാർ എംസി രാജേഷ് അരോപിച്ചത്. ഇതിന് മറുപടിയായി എംഎൽഎ ജനീഷ് കുമാർ രംഗത്തെത്തുകയും ചെയ്തു. ഡെപ്യൂട്ടി തഹസിൽദാർ ചെയ്തത് പെരുമാറ്റ ചട്ടലംഘനമാണെന്നും സർക്കാർ നയത്തിനെതിരെ പ്രവർത്തിക്കാൻ അനുവദിക്കില്ലയെന്നും എംഎൽഎ മാധ്യമങ്ങളോടായി പറഞ്ഞു.

അതേസമയം വിഷയത്തിൽ തഹസിൽദാർ പത്തനംതിട്ട ജില്ല കലക്ടർക്ക് വിശദീകരണം നൽകി. വിവാദമായ കൂട്ടഅവധി വിഷയത്തിൽ എഡിഎമ്മിന്റെ അന്തിമ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കളക്ടർ ഫെബ്രുവരി 14 ചൊവ്വാഴ്ച റിപ്പോർട്ട് നൽകും. അതേസമയം ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയുണ്ടെന്ന് കളക്ടറുടെ റിപ്പോർട്ടിൽ തെളിഞ്ഞാൽ കർശന നടപടിയെടുക്കുമെന്ന് റവന്യു മന്ത്രി അറിയിച്ചു. എന്നാൽ ജീവനക്കാർക്ക് അനുകൂലമായ നിലപാടാണ് സംഘടനകൾ എടുക്കുന്നത്. 

വിഷയത്തിൽ എംഎൽഎക്കെതിരെ സിപിഐയും രംഗത്തെത്തിട്ടുണ്ട്. ജീവനക്കാരുടെ വിനോദയാത്ര വിവാദമാക്കിയത് എംഎൽഎ ആണെന്നും അതുവഴി സിപിഐയുടെ കൈയ്യിലുള്ള റവന്യൂ വകുപ്പിനെ അപകീർത്തിപ്പെടുത്തിയതായും സിപിഐ പ്രവർത്തകർക്കും നേതാക്കൾക്കുമിടയിൽ പരാതിയുണ്ട്. ജനീഷ് കുമാർ എംഎൽഎ തഹസിൽദാരുടെ കസേരയിൽ ഇരുന്നതും രേഖകൾ പരിശോധിച്ചതും ശരിയായില്ലെന്ന് സിപിഐ നേതൃത്വം നിലപാടെടുത്തതോടെ സിപിഎം ജില്ലാ സെക്രട്ടറി എംഎൽഎയെ ന്യായീകരിച്ച് രംഗത്തെത്തി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News