കൊച്ചി: യാത്രക്കാരുടെ വർധനവും യാത്രക്കാരിൽ നിന്നുള്ള വർദ്ധിച്ചുവരുന്ന ആവശ്യവും പരിഗണിച്ച് ഇന്ന് മുതൽ മെട്രോ (Kochi Metro) ട്രെയിൻ സർവീസുകൾ നീട്ടാൻ തീരുമാനിച്ചതായി കെഎംആർഎൽ (KMRL). രാത്രി 10.00 മണി വരെ ഇനി ട്രെയിൻ സർവീസുകൾ ഉണ്ടാകും. രാത്രി 9 മണിക്കും 10 മണിക്കും ഇടയിൽ ട്രെയിനുകൾ തമ്മിലുള്ള ഇടവേളകൾ 20 മിനിറ്റ് ആയിരിക്കുമെന്നും KMRL അറിയിച്ചു.
കോവിഡ് രൂക്ഷമായതിനെ തുടർന്ന് നിർത്തിവച്ച കൊച്ചി മെട്രോ സർവീസ് 2021 ജൂലൈ ആണ് പുനരാരംഭിച്ചത്. ലോക്ഡൗൺ (Lockdown) മൂലം ഒന്നരമാസ കാലമായി സർവീസ് നിർത്തി വെക്കുകയായിരുന്നു. രാവിലെ 8 മണി മുതൽ രാത്രി 8 മണി വരെയായിരുന്നു നേരത്തെ സർവീസ് ഉണ്ടായിരുന്നത്.
ലോക്ഡൗൺ (Lockdown) മൂലം ഒന്നരമാസ കാലമായി സർവീസ് നിർത്തി വെക്കുകയായിരുന്നു. സേവന സമയം നീട്ടിയെങ്കിലും കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാവും സർവീസ് നടത്തുക.
നേരത്തെ തിരക്ക് വർധിക്കുന്ന രാവിലെ എട്ട് മുതൽ പത്ത് വരെയും വൈകിട്ട് നാല് മുതൽ ഏഴ് വരെയുള്ള സമയങ്ങളിൽ ഒരോ പത്ത് മിനിറ്റ് ഇടവേളയിലാണ് സർവീസ് (Service) ഉണ്ടായിരുന്നത്. ബാക്കി സമയങ്ങളിൽ 15 മിനിറ്റ് ഇടവേളയിലും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...