കൊച്ചി മെട്രോയില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി സ്ഥിര നിയമനം; 12 പേർക്ക് ജോലി

സാങ്കേതിക വിഭാഗമായതിനാല്‍ മെട്രോയുടെ എല്ലാ സ്‌റ്റേഷനുകളിലും ഇവര്‍ക്ക് ജോലി ചെയ്യാവുന്നതാണ്

Written by - Zee Malayalam News Desk | Last Updated : Dec 14, 2022, 11:13 AM IST
  • തിരഞ്ഞെടുത്ത 12 പേര്‍ക്ക് കൊച്ചി മെട്രോയില്‍ സ്ഥിരം നിയമനം
  • മെട്രോയുടെ എല്ലാ സ്‌റ്റേഷനുകളിലും ഇവര്‍ക്ക് ജോലി ചെയ്യാവുന്നതാണ്
  • ഐ.ടി.ഐ യോഗ്യതയുള്ള നാല് സ്ത്രീകളും എട്ട് പുരുഷന്മാരും ഇവരില്‍ ഉള്‍പ്പെടുന്നു
കൊച്ചി മെട്രോയില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി  സ്ഥിര നിയമനം; 12 പേർക്ക്  ജോലി

സംസ്ഥാനത്തെ വിവിധ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിലെ ലിസ്റ്റുകളില്‍ നിന്ന് തിരഞ്ഞെടുത്ത 12 പേര്‍ക്ക് കൊച്ചി മെട്രോയില്‍ സ്ഥിരം നിയമനം. കൊച്ചി മെട്രോയുടെ സിവില്‍, ഇലക്ട്രിക്കല്‍ വിഭാഗങ്ങളിലെ മെയിന്റെയ്‌നര്‍ തസ്തികയിലാണ് ഇവര്‍ക്ക് നിയമനം ലഭിച്ചിരിക്കുന്നത്. 

സാങ്കേതിക വിഭാഗമായതിനാല്‍ മെട്രോയുടെ എല്ലാ സ്‌റ്റേഷനുകളിലും ഇവര്‍ക്ക് ജോലി ചെയ്യാവുന്നതാണ്. ഐ.ടി.ഐ യോഗ്യതയുള്ള നാല് സ്ത്രീകളും എട്ട് പുരുഷന്മാരും ഇവരില്‍ ഉള്‍പ്പെടുന്നു. പരീക്ഷയുടേയും ഇന്റര്‍വ്യൂന്റെയും ആരോഗ്യ പരിശോധനയുടേയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. 30 വയസില്‍ താഴെ മാത്രം പ്രായമുള്ള ഇവര്‍ക്ക് ആദ്യ ഘട്ടത്തില്‍ പരിശീലനം നല്‍കുന്നത്. 

കൊച്ചി മെട്രോയുടെ ഓപ്പറേഷന്‍സ് ആന്‍ഡ് കണ്‍ട്രോള്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ കൊച്ചി മെട്രോ എച്ച്.ആര്‍ വിഭാഗം  പ്രോജക്ട്‌സ് ആന്റ് ഇന്‍ചാര്‍ജ് ഡയറക്ടര്‍ ഡോ. രാം നവാസ് നിയമന ഉത്തരവ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് കൈമാറി. ജനറല്‍ മാനേജര്‍ മിനി ചബ്ര(എച്ച്.ആര്‍ ), മാനേജര്‍ എസ് രതീഷ് , എസ് ആന്റ് ടി ജനറല്‍ മാനേജര്‍ മണി വെങ്കട്ട കുമാര്‍, ഓപ്പറേഷന്‍സ് ജനറല്‍ മാനേജര്‍ തലോജു സായി കൃഷ്ണ, എറണാകുളം ജില്ലാ എംപ്ലോയ്‌മെന്റ് വൊക്കേഷ്ണല്‍ ഗൈഡന്‍സ് വിഭാഗം ഓഫീസര്‍ വി.ഐ കബീര്‍ തുടങ്ങി നിരവധി പേര്‍  പങ്കെടുത്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ
 

Trending News