Tourism Mobile App: യാത്ര ചെയ്യാം പ്രിയപ്പെട്ട സ്ഥലങ്ങൾ കണ്ടെത്താം, ടൂറിസം മൊബൈൽ ആപ്പ് മോഹൻലാൽ പ്രകാശനം ചെയ്തു

ഉഭോക്തകള്‍ക്ക് പുതിയ സാധ്യതകള്‍ തേടിപോകാനും അവര്‍ കണ്ടെത്തുന്ന പുതിയ ഇടങ്ങള്‍ മറ്റുള്ളവര്‍ക്ക് പരിചയപ്പെടുത്താന്‍ ഉതകുംവിധമാണ് പുതിയ ആപ്പിന്റെ രൂപകല്പന

Written by - Zee Malayalam News Desk | Last Updated : Sep 12, 2021, 08:59 AM IST
  • ശബ്ദ സഹായിയുടെ സാധ്യത ഉപയോഗിച്ച് യാത്രികര്‍ക്ക് അന്വേഷണങ്ങള്‍ നടത്താനാകും
  • ഓഗ്മെന്റഡ് റിയാലിറ്റി സാധ്യതകള്‍ കൂടി ചേര്‍ത്ത് ഗെയിമിംഗ് സ്റ്റേഷന്റെ സ്വഭാവത്തില്‍ പുറത്തിറക്കുന്ന നവീകരിച്ചതാണിത്
  • കോവിഡ് മൂലം വലിയ പ്രതിസന്ധിയിലായ ടൂറിസം മേഖലയെ രക്ഷിക്കുകയാണ് ലക്ഷ്യം
Tourism Mobile App: യാത്ര ചെയ്യാം പ്രിയപ്പെട്ട സ്ഥലങ്ങൾ കണ്ടെത്താം, ടൂറിസം മൊബൈൽ ആപ്പ് മോഹൻലാൽ പ്രകാശനം ചെയ്തു

തിരുവനന്തപുരം: സംസ്ഥാനത്തെ സ്ഥല വൈവിധ്യങ്ങളും കാഴ്ചകളും ആളുകൾക്ക് എളുപ്പത്തിൽ അറിയാനും മനസ്സിലാക്കാനുമായി സംസ്ഥാന ടൂറിസം വകുപ്പിൻറെ മൊബൈൽ ആപ്പ്.ആപ്പ് ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്റെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍നടന്‍ മോഹന്‍ലാല്‍ പുറത്തിറക്കി.

ഉഭോക്തകള്‍ക്ക് പുതിയ സാധ്യതകള്‍ തേടിപോകാനും അവര്‍ കണ്ടെത്തുന്ന പുതിയ ഇടങ്ങള്‍ മറ്റുള്ളവര്‍ക്ക് പരിചയപ്പെടുത്താന്‍ ഉതകുംവിധമാണ് പുതിയ ആപ്പിന്റെ രൂപകല്പന.ഇത്തരത്തില്‍ കേരളത്തിന്റെ ഓരോ മുക്കിലും മൂലയിലുമുള്ള പ്രാദേശിക ടൂറിസം കേന്ദ്രങ്ങള്‍ അന്തര്‍ദേശീയമായി ശ്രദ്ധിക്കപ്പെടും.

ALSO READ : Narcotic Jihad: അപകടകരമായ ഒരു പ്രവണത ചൂണ്ടിക്കാട്ടി, പരസ്പരം തിരുത്തി ഒരുമയോടെ മുന്നോട്ടുപോകാം, ഒടുക്കം വിശദീകരണവുമായി പാലാ രൂപത    

ശബ്ദ സഹായിയുടെ സാധ്യത ഉപയോഗിച്ച് യാത്രികര്‍ക്ക് അന്വേഷണങ്ങള്‍ നടത്താനാകും. ശബ്ദഉത്തരങ്ങളായി വിവരങ്ങള്‍ ലഭിക്കുകയും ചെയ്യും. ഓഗ്മെന്റഡ് റിയാലിറ്റി സാധ്യതകള്‍ കൂടി ചേര്‍ത്ത് ഗെയിമിംഗ് സ്റ്റേഷന്റെ സ്വഭാവത്തില്‍ പുറത്തിറക്കുന്ന നവീകരിച്ച ടൂറിസം മൊബൈല്‍ ആപ്പിന് മികച്ച സ്വീകാര്യതയാണുള്ളത്.

ALSO READ :  Narcotic Jihad: രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ്; സംഘപരിവാർ അജണ്ടയിൽ വീഴരുതെന്ന് വിഡി സതീശൻ, ബിഷപ്പിനെ പിന്തുണച്ച് വി. മുരളീധരൻ

കോവിഡ് മൂലം വലിയ പ്രതിസന്ധിയിലായ ടൂറിസം മേഖലയെ രക്ഷിക്കുകയാണ് ഇതിന് പിന്നിലുള്ള ഏറ്റവും വലിയ കാര്യം.വളരെ അധികം പ്രതിസന്ധിയാണ് ടൂറിസം മേഖലക്ക് നേരിടേണ്ടി വന്നത് ഇവയിൽ നിന്നെല്ലാം മാറി. വിദേശകളുടെയടക്കം ശ്രദ്ധ നേടുകയാണ് ഉദ്ദേശം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News