Thiruvananthapuram : അടുത്ത വർഷം ജനുവരിയോടെ സമ്പൂർണ്ണ വാക്സിനേഷൻ (Vaccination) നടത്താൻ ലക്ഷ്യമിട്ട് മുന്നേറുകയാണ് ആണ് സംസ്ഥാനം. ഇപ്പോൾ വാക്സിനേഷൻ പുരോഗമിക്കുന്ന നിരക്കിൽ പുരോഗമിക്കുകയാണെങ്കിൽ ജനുവരിയോടെ വാക്സിനേഷൻ പൂർത്തിയാക്കാൻ സാധിക്കും എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
കണക്കുകളനുസരിച്ച് സംസ്ഥാനത്ത് ആദ്യ ഡോസ് വാക്‌സിൻ വിതരണം പൂർത്തിയാകാൻ ഇനി 25 ദിവസങ്ങൾ കൂടി ആവശ്യമാണ്. അതേസമയം രണ്ടാം ഡോസ് വാക്‌സിനേഷൻ പൂർത്തിയാകാൻ ആവശ്യമായത് 135 ദിവസങ്ങൾ കൂടിയാണ്. ഇതുവരെയുള്ള റിപ്പോർട്ടുകളനുസരിച്ച് സംസ്ഥാനത്ത് ആദ്യ ഡോസ് വാക്‌സിൻ വിതരണം 89 ശതമാനത്തോളം പൂർത്തിയായി കഴിഞ്ഞു.
അതിനോടൊപ്പം തന്നെ സ്വകാര്യ മേഖലയിലെ വാക്‌സിൻ വിതരണവും അതിവേഗം പുരോഗമിക്കുന്നത് സംസ്ഥാനത്ത് സമ്പൂർണ വാക്‌സിനേഷൻ കൈവരിക്കാൻ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതുവരെ സംസ്ഥാനത്ത് രണ്ടാം ഡോസ് കോവിഡ് വാക്‌സിൻ നൽകിയിട്ടുള്ളത് ജനസംഖ്യയുടെ 36.67 ശതമാനം പേർക്കാണ്.
കേന്ദ്ര സർക്കാരിൻറെ പുതിയ ജനസംഖ്യ റിപ്പോർട്ടനുസരിച്ച് കേരളത്തിൽ രണ്ടു കോടി 67 ലക്ഷം പേരാണ് വാക്‌സിൻ ഉള്ളത്. മുമ്പ് ഇത് രണ്ടു കോടി 87 ലക്ഷം പേരായിരുന്നു. കണക്കുകളനുസരിച്ച് ഇനി 29 ലക്ഷം പേർ മാത്രമാണ് സംസ്ഥാനത്ത് ആദ്യ കോവിഡ് വാക്‌സിൻ സ്വീകരിക്കാൻ ബാക്കിയുള്ളത്. ഇത് 25 ദിവസങ്ങൾ കൊണ്ട് പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് കരുതുന്നത്.
അതേസമയം ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ച് 84 ദിവസം കഴിഞ്ഞു മാത്രമേ രണ്ടാമത്തെ സ്വീകരിക്കാൻ സാധിക്കൂ എന്നുള്ളതിനാലാണ് ജനുവരി വരെ സമ്പൂർണ വാക്‌സിനേഷൻ സ്വീകരിക്കാൻ സമയമെടുക്കുമെന്ന് കരുതുന്നത്.അതായത് രണ്ടാം ഡോസ് വാക്‌സിനേഷൻ പൂർത്തിയാക്കാൻ 115 മുതൽ 135 ദിവസങ്ങൾ വരെ ആവശ്യമെന്നാണ് വിദഗ്തർ വിലയിരുത്തുന്നത്. വാക്‌സിൻ ഉത്പാദനം വർധിച്ചതും വാക്‌സിനേഷൻ വേഗത്തിൽ പോർത്തിയാക്കാൻ സഹായിക്കുമെന്ന് വിദഗ്‌ദ്ധർ വിലയിരുത്തി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...