തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ഒഴിവാക്കിയ ഭാഗങ്ങൾ പുറത്തുവിടുന്നത് സംബന്ധിച്ച് ഇനിയും തീരുമാനമായില്ല. ഒഴിവാക്കിയ ഭാഗങ്ങൾ പുറത്തുവിടാൻ ഇന്ന് ഉത്തരവ് നല്‍കുമെന്ന് വിവരാവകാശ കമ്മീഷൻ പ്രഖ്യാപിച്ചിരുന്നെങ്കിലും അവസാന നിമിഷം തീരുമാനം മാറ്റി. വീണ്ടും പരാതി വന്നുവെന്നാണ് വിശദീകരണം.
ഒരു പരാതി കൂടി കിട്ടിയതിനാൽ ഒഴിവാക്കിയ ഭാഗങ്ങൾ പുറത്തുവിടാനുളള ഉത്തരവ് ഇന്ന് നൽകില്ലെന്നാണ് വിവരാവകാശ കമ്മീഷൻ്റെ വിശദീകരണം. അവസാന നിമിഷമാണ് പരാതി കിട്ടിയതത്രെ. എന്താണ് പരാതിയെന്ന് വ്യക്തമാക്കിയിട്ടില്ല. അതേസമയം ഈ പരാതി പരിശോധിച്ച ശേഷമേ ഉത്തരവുണ്ടാകൂവെന്നാണ് കമ്മീഷൻ്റെ നിലപാട്.
ALSO READ: ആന എഴുന്നള്ളിപ്പിലെ ഹൈക്കോടതി മാർഗനിർദേശങ്ങൾ; പ്രമേയം പാസാക്കി ഉത്രാളിക്കാവ് കോർഡിനേഷൻ കമ്മിറ്റി
നേരത്തേ പുറത്തുവിട്ട റിപ്പോർട്ടിലെ 49 മുതൽ 53 വരെയുളള പേജുകളാണ് ഒഴിവാക്കിയിരുന്നത്. നാല് പേജുകളും 11 ഖണ്ഡികളുമാണ് ഒഴിവാക്കിയിരുന്നത്. ചലചിത്രമേഖലയിലെ അതിപ്രശസ്തരായ വ്യക്തികൾക്കെതിരെ ലൈംഗിക പീഢനാരോപണമുണ്ടെന്ന് വ്യക്തമാക്കുന്ന വിവരങ്ങള്‍ക്ക് ശേഷമുളള പേജുകളാണ് സർക്കാർ ഒഴിവാക്കിയത്.
ഈ പേജുകളും പറത്തുവിടണമെന്ന് മാധ്യമപ്രവർത്തകർ അടക്കമുളളവർ നൽകിയ അപ്പീലിലായിരുന്നു ഇന്ന് ഉത്തരവു നൽകുമെന്ന വിവരാവകാശ കമ്മീഷന്‍ പ്രഖ്യാപനം. ഒഴിവാക്കിയ പേജകിലെ വിവരങ്ങൾ പലരുടെയും സ്വകാര്യതയെ ബാധിക്കുമെന്നതിനാല്‍ ഈ ഭാഗം പുറത്തുവിടാൻ സര്‍ക്കാർ താത്പര്യപ്പെടുന്നില്ലെന്ന് നേരത്തേ വിവരാവകാശ കമ്മീഷനെ ബോധിപ്പിച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ വെട്ടിമാറ്റിയ ഭാഗങ്ങളിലെ വിവരങ്ങള്‍ പുറത്തുവരുന്നതിനുളള ഉത്തരവിൽ അവസാന നിമിഷമുണ്ടായ സാങ്കേതിക തടസം ദുരൂഹത വര്‍ദ്ധിപ്പിക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.