തിരുവനന്തപുരം: അതൊരു കാലമായിരുന്നു എന്ന് എസ്എസ്എൽസിയെക്കുറിച്ച് ആരെങ്കിലും പറഞ്ഞാൽ എല്ലാവരും ആറ് ഏഴ് വർഷം പിറകിലേക്ക് പോകും. 2015-ലെ എസ്എസ്എൽസി കാലം. പതിവ് പോലെ എല്ലാവരും ഫലം കാത്ത് ആകാംക്ഷയോടെയിരിക്കുകയാണ്. യുഡിഎഫ് മന്ത്രിസഭയുടെ അവസാനം ടേം കൂടിയാണ്.
നിറഞ്ഞ ചിരിയോടെ അന്നത്തെ വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് വാർത്താ സമ്മേളനത്തിന് എത്തി. ഫലം വന്നു. വിജയശതമാനം 98.57 ശതമാനമായിരുന്നു വിജയം. 2014-ൽ 97.99 ആയിരുന്ന വിജയ ശതമാനം വർധിച്ചത് 0.58 ശതമാനം. അത് വരെയുള്ളതിൽ വെച്ച് റെക്കോർഡ് വിജയം എന്ന് എല്ലാവരും പ്രവചിച്ചു. സ്കൂളുകളിൽ പലതിലും 90 ശതമാനം മാർക്കായി ഒരു വിദ്യാർഥി വാങ്ങുന്ന ഏറ്റവും കുറഞ്ഞ മാർക്ക്.
ഇതോടെ സാമൂഹിക മാധ്യമങ്ങളിൽ മന്ത്രിക്കും വിദ്യാഭ്യാസ വകുപ്പിനും ട്രോളോട് ട്രോൾ. അതിൽ ഹിറ്റായത് ഗോപാലേട്ടൻറെ പശുവായിരുന്നു. മഴ കൊള്ളാതിരിക്കാൻ സ്കൂൾ വരാന്തയിൽ കയറി നിന്ന ഗോപാലേട്ടൻറെ പശുവും പാസായെന്ന് എസ്എസ്എൽസി ഫലത്തിനെ കാണിച്ച് ട്രോൾ ഗ്രൂപ്പുകളിൽ ട്രോൾ മഴ ആയിരുന്നു. ഡിവൈഎഫ്ഐ കല്ലും പുറം എന്ന പേജിൽ വന്ന പോസ്റ്റിനെ ചുവട് പറ്റിയായിരുന്നു ട്രോളുകളെല്ലം
മുൻ വർഷത്തെ ട്രോളിനെ പേടിച്ചിട്ടോ എന്തോ പിന്നീട് 2016-ൽ എൽഡിഎഫ് സർക്കാരിൻറെ ആദ്യ എസ്എസ്എൽസി ഫലത്തിൽ വിജയശതമാനം 96.59%. ആയിരുന്നു. 2017-ലും ഫലം പിന്നെയും കുറഞ്ഞ് തന്നെ നിന്നു 95.98 ആയിരുന്നു അന്നത്തെ വിജയശതമാനം. 2018-ൽ ഫലം 97.84% ആയിരുന്നു.
എന്നാൽ 2019-ൽ വിജയശതമാനം 98.11 ആയി ഉയർന്നു. അന്ന് 4,34, 729 വിദ്യാർഥികൾ പരീക്ഷ എഴുതിയതിൽ 4,26,513 വിദ്യാർഥികളാണ് ഉപരി പഠനത്തിന് യോഗ്യത നേടിയത്. 37,334 പേർ എല്ലാ വിഷയങ്ങൾക്കും എ പ്ലസും നേടി. എന്തായാലും 2019-ൽ കാര്യമായ ട്രോളൊന്നും ഉണ്ടായില്ലെന്നത് മറ്റൊരു വസ്തുതയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...