തിരുവനന്തപുരം: School Reopening: കൊറോണ മഹാമാരിയുടെ വ്യാപനത്തെ തുടർന്ന് അടച്ചിട്ടിരുന്ന സ്‌കൂളുകൾ ഇന്ന് മുതൽ തുറക്കും (School Reopening). നീണ്ട ഒന്നര വർഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് ഇന്ന് അദ്ധ്യയന വർഷം ആരംഭിക്കുന്നത്.
ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന തല പ്രവേശനോത്സവം രാവിലെ 8.30 ന് തിരുവനന്തപുരം കോട്ടൻ ഹിൽ സ്‌കൂളിൽ നടക്കും. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി (V Sivankutty), ആരോഗ്യമന്ത്രി വീണാ ജോർജ്, ഗതാഗതമന്ത്രി ആന്റണി രാജു, ഭക്ഷ്യവകുപ്പ് മന്ത്രി ജിആർ അനിൽ എന്നിവരുടെ നേതൃത്വത്തിലായിരിക്കും പ്രവേശനോത്സവം.
Also Read: School reopening: സംസ്ഥാനത്തെ സ്കൂളുകൾ നവംബർ ഒന്നിന് തുറക്കും
ഇന്ന് ഒന്നു മുതൽ ഏഴ് വരെയുള്ള ക്ലാസുകളിലെയും 10,12 ക്ലാസുകളിലെയും വിദ്യാർത്ഥികളാണ് സ്‌കൂളിൽ എത്തുന്നത്. കണക്കുകൂട്ടൽ അനുസരിച്ച്10 ലക്ഷത്തോളം കുട്ടികൾ ഇന്ന് ക്ലാസുകളിൽ എത്തുമെന്നാണ്.
വിദ്യാർത്ഥികളെ സ്വീകരിക്കുന്നതിനായുള്ള ഒരുക്കങ്ങൾ വിദ്യാലയങ്ങളിൽ പൂർത്തിയായിട്ടുണ്ട്. എട്ട്, ഒൻപത് ക്ലാസ് വിദ്യാർത്ഥികൾക്ക് ക്ലാസുകൾ ഈ മാസം 15 മുതൽ ആരംഭിക്കും. വിദ്യാർത്ഥികൾ സ്‌കൂളുകളിൽ എത്തുക രക്ഷിതാക്കളുടെ സമ്മത പത്രത്തോടെയാകും.
ക്ലാസുകൾ നടത്തുന്നത് കൊറോണ സുരക്ഷാ മാനദണ്ഡങ്ങൾ (Corona Guidelines) പാലിച്ചാകും. മാത്രമല്ല വിദ്യാർത്ഥികൾക്ക് ഇടയ്‌ക്കിടയ്‌ക്ക് കൈകൾ വൃത്തിയാക്കുന്നതിനുള്ള സൗകര്യങ്ങൾ ക്ലാസുകളിൽ ലഭ്യമാക്കും. ക്ലാസുകൾ സാമൂഹിക അകലം പാലിച്ചാകും സംഘടിപ്പിക്കുക.
ഇത് നടപ്പിലാക്കാൻ ബാച്ചുകൾ തിരിച്ചാണ് ക്ലാസുകൾ നടത്തുന്നത്. ബയോബബിൾ മാതൃകയിലാകും ക്ലാസുകൾ നടക്കുകയെന്ന് നേരത്തെതന്നെ സർക്കാർ വ്യക്തമാക്കിയിരുന്നു.
ആദ്യ രണ്ട് ആഴ്ച ക്ലാസുകളിൽ ഹാജർ രേഖപ്പെടുത്തില്ല. കൊറോണ ബാധിച്ച് ചികിത്സയിലിരിക്കുന്നതോ നിരീക്ഷണത്തിൽ കഴിയുന്നതോ ആയ കുട്ടികൾ ക്ലാസിൽ എത്തരുതെന്ന് നിർദ്ദേശമുണ്ട്. കൂടാതെ വാക്‌സിൻ (Covid Vaccine) എടുക്കാത്ത അദ്ധ്യാപകരോട് ഓൺലൈൻ ക്ലാസ് തുടരാനും സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...