തിരുവനന്തപുരം : പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള റോഡിന്റെ അറ്റകുറ്റപ്പണികൾ അപാകതകൾ പരിശോധിക്കാൻ പ്രത്യേക ടീമിനെ സജ്ജമാക്കിയതായി മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. റോഡുകളില്‍ അറ്റകുറ്റപ്പണികളുടെ ഭാഗമായി ആവശ്യമില്ലാത്തിടത്ത് പ്രവൃത്തി നടക്കുന്നു തലത്തിലുള്ള കണ്ടെത്തി നടപടി സ്വീകരിക്കുന്നതിന് വേണ്ടിയാണ് പ്രത്യേക സ്ക്വാഡിനെ നിയമിച്ചിരിക്കുന്നത് മന്ത്രി വ്യക്തമാക്കി.
2021 ഡിസംബറിലാണ് സംസ്ഥാനത്തെ പൊതുമരാമത്ത് പ്രവൃത്തികള്‍ പൂര്‍ണ്ണ തോതില്‍ പുനരാരംഭിച്ചത്. ഇതിന്‍റെ ഭാഗമായി റോഡുകളിലെ അറ്റകുറ്റപ്പണികള്‍ കാര്യമായി പുരോഗമിക്കുകയാണെന്ന് മന്ത്രി അറിയിച്ചു.
എന്നാല്‍ ചില റോഡുകളില്‍ അറ്റകുറ്റപ്പണികളുടെ ഭാഗമായി ആവശ്യമില്ലാത്തിടത്ത് പ്രവൃത്തി നടക്കുന്നു എന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അത്തരം പ്രശ്നങ്ങളില്‍ ഇടപെട്ട് പരിശോധന നടത്തുകയും ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു.
ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയാണ്. റോഡുകളുടെ അറ്റകുറ്റപ്പണി സംബന്ധിച്ച് സമഗ്രമായി പരിശോധിക്കുവാന്‍ ഒരു പ്രത്യേക ടീമിനെ ചുമതലപ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.
ALSO READ : Cherrapunji road | ചിറാപുഞ്ചിയിൽ റോഡുകൾ ഉണ്ടാകില്ലേ; ജയസൂര്യ പറഞ്ഞ ചിറാപുഞ്ചിയിലെ റോഡുകളുടെ അവസ്ഥ
കേരളത്തിലെ റോഡ് അറ്റകുറ്റപ്പണികള്‍ ഇനി മുതല്‍ ഈ ടീമിന്‍റെ നിരീക്ഷണത്തിലായിരിക്കുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...