കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്. ഇടിമിന്നലിനെതിരെ ജാഗ്രത വേണമെന്നും മുന്നറിയിപ്പ്

കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല എന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്

Written by - Zee Malayalam News Desk | Last Updated : Apr 19, 2022, 08:32 AM IST
  • കേരളത്തിൽ മൂന്ന് ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത
  • അടുത്ത 5 ദിവസത്തേക്കുള്ള പുതുക്കിയ മഴ സാധ്യത
  • കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴ
കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്. ഇടിമിന്നലിനെതിരെ ജാഗ്രത വേണമെന്നും മുന്നറിയിപ്പ്

കേരളത്തിൽ മൂന്ന് ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. കേന്ദ്ര കാലാവസ്ഥാവകുപ്പാണ് ഇതു സംബന്ധിച്ച ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചത്. അടുത്ത 5 ദിവസത്തേക്കുള്ള പുതുക്കിയ മഴ സാധ്യത പ്രവചന പ്രകാരം ഇന്ന്(19 ഏപ്രിൽ) പത്തനംതിട്ടയിലും ഇടുക്കി, മലപ്പുറം ജില്ലകളിലുമാണ് ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ പെയ്തേക്കാമെന്നാണ് മുന്നറിയിപ്പ് പറയുന്നത്.

കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല എന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. 2022  ഏപ്രിൽ 19 മുതൽ  22 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ അറിയിപ്പിൽ പറയുന്നു. ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത വേണമെന്നും നിർദേശമുണ്ട്.

വേനൽ മഴയുള്ളപ്പോൾ പൊതുവേ ഉച്ചയ്ക്ക് രണ്ട് മുതൽ രാത്രി 10 മണിവരെയുള്ള സമയങ്ങളിലാണ് ഇടിമിന്നലിന് കൂടുതൽ സാധ്യത. ഈ സമയങ്ങളിൽ കൂടുതൽ ജാഗ്രത പാലിക്കണം. ഇത്തവണ പ്രതീക്ഷിച്ചതിലും കൂടുതൽ വേനൽ മഴ ലഭിച്ചതിനാൽ സംസ്ഥാനത്തിന്‍റെ വിവിധയിടങ്ങളിൽ വലിയ തോതിൽ കൃഷിനാശവും സംഭവിച്ചിട്ടുണ്ട്. കുട്ടനാട്ടിലുൾപ്പെടെയുള്ള പാടശേഖരങ്ങളിൽ വെള്ളം കയറി വലിയ തോതിൽ കൃഷിനാശമുണ്ടായി. വരും ദിവസങ്ങളിലും വേനൽമഴ തുടരുമെന്ന മുന്നറിപ്പിനെ തുടർന്ന് ഈ മേഖലയിലുള്ള കർഷകർ ആശങ്കയിലാണ്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News