തിരുവനന്തപുരം : നിരവധി പേരുടെ ആകാംക്ഷയ്ക്ക് വിരാമമിട്ട് ഇന്ന് ഒാണം ബമ്പർ ഭാഗ്യക്കുറികളുടെ (Thiruvonam Bumper 2021 BR 81) നറുക്കെടുപ്പ് നടക്കും. സംസ്ഥാന ഭാഗ്യക്കുറിയുടേതാണ് ഒാണം ബമ്പർ.
നറുക്കെടുപ്പ് തിരുവനന്തപുരം ഗോര്‍ഖീഭവനില്‍ ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ഗതാഗത മന്ത്രി ആന്റണി രാജു അദ്ധ്യക്ഷനായിരിക്കും. പൂജാ ബമ്പര്‍ ഭാഗ്യക്കുറിയുടെ പ്രകാശനവും ധനകാര്യ മന്ത്രി ലോട്ടറി ക്ഷേമനിധി ബോര്‍ഡ് ചെയര്മാന് പി.ആര് ജയപ്രകാശിന് നല്കി നിര്‍വഹിക്കും. ലോട്ടറി വകുപ്പ് ഡയറക്ടര്‍ ഡോ. അദീല അബ്ദുള്ള, വാര്‍ഡ് കൗണ്‍സിലര്‍ പാളയം രാജന് തുടങ്ങിയവര്‍ സംബന്ധിക്കും.
12 കോടി രൂപയാണ് തിരുവോണം ബമ്പര്‍ 2021 ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായി നല്‍കുന്നത്. 300 രൂപയാണ് ടിക്കറ്റ് വില. രണ്ടാം സമ്മാനമായി ആറ് പേര്‍ക്ക് ഓരോ കോടി രൂപ വീതം ലഭിക്കും. മൂന്നാം സമ്മാനം 12 പേര്‍ക്ക് 10 ലക്ഷം രൂപ വീതമാണ.് അഞ്ച് ലക്ഷം വീതം 12 പേര്‍ക്ക്, ഒരു ലക്ഷം വീതം 108 പേര്‍ക്ക്, 5000, 3000, 2000, 1000 രൂപയുടെ നിരവധി സമ്മാനങ്ങള്‍ ഉള്‍പ്പെടെ 54,07,00,000 രൂപ സമ്മാനമായും 6,48,84,000 രൂപ ഏജന്റ് പ്രൈസായും വിതരണം ചെയ്യും.
മുന്‍ വര്‍ഷം തിരുവോണം ബമ്പര്‍ 44 ലക്ഷം ടിക്കറ്റുകള്‍ വിറ്റഴിക്കുകയും 103 കോടി രൂപ മൊത്തം വരുമാനം നേടുകയും ചെയ്തു. ഇതില്‍ 23 കോടി രൂപ ലാഭമായും ലഭിച്ചു.രൂക്ഷമായ കോവിഡ് പ്രതിസന്ധി സാഹചര്യത്തിലും അച്ചടിച്ച മുഴുവന്‍ ടിക്കറ്റുകളും വകുപ്പിന് വിറ്റഴിക്കാന്‍ സാധിച്ചു. ഈ വര്‍ഷം 54 ലക്ഷം ടിക്കറ്റുകള്‍ വിറ്റഴിച്ച വകയില്‍ 126,56,52,000 രൂപയുടെ വരുമാനം ലഭിച്ചു. ഇതില്‍ മൊത്തം 30,54,98,504 രൂപ ലാഭമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...